കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ പിന്തുണ ജയരാജന്... അപ്പോള്‍ അഞ്ജുവിന്റെ പരാതിയോ?

Google Oneindia Malayalam News

തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ്ജിന്റെ പരാതിയെ തള്ളി, ഇപി ജയരാജനെ പിന്തുണച്ചുകൊണ്ട് പിണറായി വിജയന്‍ രംഗത്ത്. ഇപി ജയരാജന്‍ അഞ്ജു ബോബി ജോര്‍ജ്ജിനോട് അപമര്യാദമായി പെരുമാറിയിട്ടില്ലെന്നാണ് പിണറായി വിജയന്‍ പറയുന്നത്.

കഴിഞ്ഞ സര്‍ക്കാര്‍ അഞ്ജു ബോബി ജോര്‍ജ്ജിന് വിമാനയാത്ര സംബന്ധിച്ച് ചില ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. അതിനെ പറ്റി ചോദിയ്ക്കുക മാത്രമാണ് കായിക മന്ത്രിയായ ഇപി ജയരാജന്‍ ചെയ്തത് എന്നാണ് പിണറായിയുടെ വിശദീകരണം. അങ്ങനെ ചോദിയ്ക്കുന്നത് എങ്ങനെയാണ് അധിക്ഷേപമാവുക എന്നാണ് പിണറായി വിജയന്റെ ചോദ്യം.

എന്നാല്‍ ഇപി ജയരാജന്‍ മുഴക്കിയ ഭീഷണിയെ പറ്റി പിണറായി വിജയന്‍ ഒന്നും പറഞ്ഞതും ഇല്ല. അഞ്ജു ബോബി ജോര്‍ജ്ജ് ഇപി ജയരാജനെതിരെ പരാതി ഉന്നയിച്ചപ്പോള്‍ പിണറായി ആശ്വസിപ്പിച്ചു എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍.

പിണറായിയുടെ പിന്തുണ

പിണറായിയുടെ പിന്തുണ

അഞ്ജു ബോബി ജോര്‍ജ്ജിനെ അധിക്ഷേപിച്ചു എന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ കായിക മന്ത്രി ഇപി ജയരാജന് ആണെന്ന് വ്യക്തമായി.

അധിക്ഷേപിച്ചിട്ടില്ല

അധിക്ഷേപിച്ചിട്ടില്ല

ഇപി ജയരാജന്‍ അഞ്ജു ബോബി ജോര്‍ജ്ജിനെ അധിക്ഷേപിച്ചിട്ടില്ല എന്നാണ് പിണറായി വിജയന്‍ പറയുന്നത്.

അതെങ്ങനെ അപമര്യാദയാകും

അതെങ്ങനെ അപമര്യാദയാകും

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ജു ബോബി ജോര്‍ജ്ജിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ ചില ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. അതിനെ പറ്റി ചോദിയ്ക്കുക മാത്രമാണ് ഉണ്ടായത് എന്നാണ് പിണറായിയുടെ വാദം. അത് എങ്ങനെ അപമര്യാദയാകും എന്ന് പിണറായി വിജയന്‍ ചോദിയ്ക്കുന്നു.

മാനംകെടുത്തല്‍

മാനംകെടുത്തല്‍

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചു എന്നതിന്റെ പേരില്‍ അപമാനിച്ച് പറഞ്ഞുവിടാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നാണ് അഞ്ജു ബോബി ജോര്‍ജ്ജ് പറഞ്ഞത്.

ഭീഷണിയോ?

ഭീഷണിയോ?

എല്ലാവരും കാത്തിരുന്ന് കണ്ടോ എന്ന ജയരാജന്റെ ഭീഷണിയെ പറ്റി പിണറായി വിജയന്‍ ഒന്നും പ്രതികരിച്ചില്ല.

English summary
Pinarayi Vijayan supports EP Jayarajan on Anju Bobby George controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X