Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗിനെതിരെ ഉറഞ്ഞ് തുള്ളുന്ന ജലീൽ ഒരു പൊടിക്ക് അടങ്ങ്, ആരോപണങ്ങൾക്ക് മറുപടിയുമായി ഫിറോസ്

മുസ്ലീം ലീഗിന്റെ വയനാട് പുനരധിവാസ ഫണ്ട് കളക്ഷൻ സുതാര്യമാണെന്നും ഏതൊരാൾക്കും ആപ്പിൽ കണക്കുകൾ പരിശോധിക്കാമെന്നും പികെ ഫിറോസ്. ലീഗിനെതിരെ ആരോപണം ഉന്നയിച്ച് രക്ഷപ്പെടാനാണ് ഭരണകക്ഷി ശ്രമിക്കുന്നത്. സർക്കാർ വയനാടിന് വേണ്ടി പിരിച്ച പണവും ചിലവാക്കിയ പണവും ഇത് പോലെ കാണിക്കാൻ സാധിക്കുമോ എന്നും ഫിറോസ് ചോദിക്കുന്നു.

മുസ്ലീം ലീഗിന് എതിരെയുളള ആരോപണങ്ങൾക്ക് അക്കമിട്ട് പികെ ഫിറോസ് മറുപടി നൽകുന്നു. ലീഗിനെതിരെ ഉറഞ്ഞ് തുള്ളുന്ന കെടി ജലീൽ ഒരു പൊടിക്ക് അടങ്ങണമെന്നും ഫിറോസ് പരിഹസിച്ചു.

പികെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' വയനാട് മുണ്ടക്കൈ-ചൂരൽ മലയിൽ ഉരുൾപൊട്ടിയ ദുരന്തമുണ്ടായിട്ട് ഒരു വർഷം പൂർത്തിയാവാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ദുരന്തമുണ്ടായ ദിവസം മുതൽ രക്ഷാ പ്രവർത്തനം നടത്തുന്നതിലും ദുരിത ബാധിതരെ ചേർത്ത് നിർത്തുന്നതിലും മുന്നിൽ നിന്ന് പ്രവർത്തിച്ച പാർട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്. എന്നാൽ ദുരിത ബാധിതരെ പുനരധിവസിപ്പിക്കാം എന്ന വാഗ്ദാനത്തിൽ 763 കോടി രൂപയിലധികം പിരിച്ചെടുക്കുകയും ഇന്ന് വരെ അവരെ പുനരധിവസിപ്പിക്കാത്തതിൽ വലിയ ജനരോഷം നേരിടുകയും ചെയ്യുന്നവരാണ് കേരളം ഭരിക്കുന്ന ഇടതുമുന്നണി സർക്കാർ.

iuml

ജനങ്ങളുടെ പ്രതിഷേധത്തെ ഏത് വിധേനയും വഴി തിരിച്ചു വിടുക എന്ന ഉദ്ദേശ്യത്തിൽ മുസ്‌ലിം ലീഗിൻ്റെ പുനരധിവാസ പദ്ധതിക്കെതിരായി ആരോപണമുന്നയിച്ച് രക്ഷപെടാനാണ് ഭരണകക്ഷി ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനവർക്ക് മാതൃഭൂമി ചാനലിലെ ചില റിപ്പോർട്ടർമാരുടെയും കൈരളി ചാനലിൻ്റെയും പിന്തുണയുമുണ്ട്. മുസ്‌ലിം ലീഗിൻ്റെ പുനരധിവാസ പദ്ധതിയും ഫണ്ട് കലക്ഷനും പൂർണ്ണമായും സുതാര്യമാണ്. ഇതിനായി തയ്യാറാക്കിയ 'ഫോർ വയനാട്' എന്ന ആപ്പ് പരിശോധിക്കുന്ന ഏതൊരു വ്യക്തിക്കും എത്ര പണം സ്വരൂപിച്ചു എന്നും എത്ര പണം ചെലവഴിച്ചു എന്നതിനെ സംബന്ധിച്ചും കൃത്യമായ വിവരങ്ങൾ കിട്ടും.

ഇതൊന്നും ആരോപണം വന്നതിന് ശേഷം ഉണ്ടാക്കിയ ഒന്നല്ല. എന്നാൽ കേരള സർക്കാർ പിരിച്ച പണം എത്രയെന്നോ ചെലവഴിച്ച പണം എത്രയെന്നോ ഇതേ രീതിയിൽ പൊതു ജനങ്ങൾക്ക് കാണാൻ സാധിക്കുമോ? ഇനി ആരോപണങ്ങളിലേക്കും അതിൻ്റെ മറുപടിയിലേക്കും കടക്കാം.

ആരോപണം 1.
ലീഗ് വാങ്ങിയ ഭൂമിയുടെ വിലയേക്കാൾ പകുതി വിലയിൽ അവിടെ ഭൂമി ലഭിക്കും, ലീഗ് ഉയർന്ന വില കൊടുത്താണ് ഭൂമി വാങ്ങിയത്.

ഉത്തരം:
ഈ ആരോപണം ആദ്യമായി ഉന്നയിച്ചത് മാതൃഭൂമിയിലെ ഒരു റിപ്പോർട്ടറാണ്. അദ്ദേഹത്തോടും ഈ ആരോപണം ഏറ്റെടുത്തവരോടും പറയാനുള്ളത് അങ്ങിനെയൊരു ഭൂമി ചൂണ്ടിക്കാണിക്കാൻ നിങ്ങൾ തയ്യാറുണ്ടോ? മുസ്‌ലിം ലീഗ് ഏറ്റെടുത്ത ഭൂമിയുടെ സമീപത്തോ റോഡിന് എതിർ വശത്തോ ലീഗിൻ്റെ കൈവശമുള്ളത് പോലെയുള്ള ഭൂമി പകുതി വിലക്ക് ലഭ്യമാണെങ്കിൽ അത് ഏറ്റെടുക്കാൻ പാർട്ടി തയ്യാറാണ്. ഇക്കാര്യം ജനറൽ സെക്രട്ടറി പി.എം.എ സലാം സാഹിബ് തന്നെ പ്രഖ്യാപിച്ചതാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടോ? ഇല്ലെങ്കിൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാകുമോ?

ആരോപണം 2.
മുസ്‌ലിം ലീഗ് വാങ്ങിയ ഭൂമി, പാർട്ടിയുടെ പ്രസിഡണ്ട് എന്ന നിലയിൽ സാദിഖലി തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തതിൻ്റെ പേരിൽ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ത്രേഷൻ ഫീസും നൽകേണ്ടി വരികയും രണ്ടാമത് ഗുണഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത് കൊടുക്കുമ്പോൾ വീണ്ടും ഈ ചെലവുകൾ വരുമെന്നും അത് പാഴ്ചെലവാണ് എന്നും!

ഉത്തരം:
മുസ്‌ലിം ലീഗ് കൃത്യമായി ഇലക്ഷൻ കമ്മീഷനും ആദായ നികുതി ഡിപ്പാർട്ട്മെൻ്റിനും വർഷാ വർഷം കണക്ക് ബോധിപ്പിക്കേണ്ട പാർട്ടിയാണ്. ഭൂമി വിൽക്കുന്ന വ്യക്തികൾക്ക് ലീഗ് പണം നൽകുകയും ഭൂമി തേർഡ് പാർട്ടിക്ക് രജിസ്റ്റർ ചെയ്ത് കൊടുക്കുകയും ചെയ്താൽ വലിയ നിയമക്കുരുക്കിലകപ്പെടുമെന്നത് ആർക്കും ബോധ്യമാകുന്ന കാര്യമാണ്. ഇനി പണം ഗുണഭോക്താക്കൾക്ക് ആദ്യം നൽകി രജിസ്റ്റർ ചെയ്താലും ഈ ചെലവുകളെല്ലാം നൽകേണ്ടിയും വരും. എന്നാൽ രണ്ടാമത് രജിസ്റ്റർ ചെയ്യുമ്പോൾ ലീഗ് സൗജന്യമായി സ്ഥലം ഗുണഭോക്താക്കൾക്ക് നൽകുന്നത് കൊണ്ട് തന്നെ സ്റ്റാമ്പ് ഡ്യൂട്ടിയുൾപ്പടെയുള്ള ചെലവുകൾ സർക്കാറിന് ഒഴിവാക്കി തരുന്നതിന് യാതൊരു തടസ്സവുമുണ്ടാവില്ല. ആയതിനാൽ പാഴ്ച്ചെലവ് എന്ന ആരോപണം നിലനിൽക്കുന്നതല്ല.

ആരോപണം 3.
തോട്ടഭൂമിയാണ്. വീട് പണി നടക്കില്ല!

ഉത്തരം:
ദുരിത ബാധിതർ ലീഗിനോട് ആവശ്യപ്പെട്ട പ്രധാന കാര്യം പദ്ധതിക്ക് മേപ്പാടി പഞ്ചായത്തിൽ തന്നെ സ്ഥലം കണ്ടെത്തണമെന്നതായിരുന്നു. ഇതിനായി വയനാട് ജില്ലാ-മണ്ഡലം കമ്മിറ്റികളും ദുരിത ബാധിതരും പല സ്ഥലങ്ങളും കണ്ടെത്തിയിരുന്നു. ഇതിൽ നിന്നും പ്രധാന റോഡിൻ്റെ സമീപത്തുള്ളതും എല്ലാ നിയമോപദേശങ്ങളും അനുകൂലമായതുമായ ഭൂമിയാണ് പാർട്ടി തെരഞ്ഞെടുത്തിട്ടത്. നിയമോപദേശപ്രകാരം ഈ ഭൂമിയിൽ വീട് നിർമ്മാണം നടത്തുന്നതിന് യാതൊരു തടസ്സവുമില്ല.

ആയതിനാൽ പഴയ ഭൂ ഉടമകൾക്ക് സെക്ഷൻ 105 പ്രകാരം അയച്ച നോട്ടീസിന് കൃത്യമായ മറുപടി നൽകാൻ ഒരു മടിയുമില്ല. പിന്നെ നമ്മുടെ നാട്ടിൽ ഏതൊരു പദ്ധതിക്കും കാലതാമസമുണ്ടാക്കാൻ ചിലർ ചെയ്യുന്നത് പോലെ മുണ്ടക്കൈ ചൂരൽ മലയിലെ പാവങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്കെതിരായി അനാവശ്യമായ പരാതി നൽകിയോ, സർക്കാർ മനപ്പൂർവമോ വീട് നിർമ്മാണം വൈകിപ്പിക്കാൻ ശ്രമിച്ചാൽ കേരള ജനത ലീഗിനോടൊപ്പം അണി നിരക്കുമെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ഇനി ലീഗിനെതിരെ ഉറഞ്ഞ് തുള്ളുന്ന കെ.ടി ജലീലിനോടാണ്.

പൊടിക്ക് ഒന്നടങ്ങണം. താങ്കളെ വിശ്വാസ്യതയുള്ള ഒരു സാക്ഷിയായി പോലും ഒരു കോടതിയും പരിഗണിക്കില്ല. അഴിമതിയും സ്വജനപക്ഷ പാതവും നടത്തിയതിൻ്റെ പേരിൽ രണ്ട് ലോകായുക്തയും കേരള ഹൈക്കോടതിയും ഇന്ത്യയുടെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയും മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയ വ്യക്തിയാണ് താങ്കൾ. മോദി സർക്കാർ അഴിമതി നിരോധന നിയമത്തിൽ ഭേദഗതി വരുത്തിയില്ലായിരുന്നെങ്കിൽ ഇന്ന് താങ്കൾ കഴിയേണ്ടിയിരുന്നത് തവനൂർ സെൻട്രൽ ജയിലിലായിരുന്നു. അങ്ങിനെ ആവാതിരുന്നതിന് താങ്കൾ മോദിയോട് എന്നും കടപ്പെട്ടിരിക്കും. അത് കൊണ്ട് ആരോപണവുമായി ചാടിയിറങ്ങി ലീഗി്റെ പിന്നാലെ വരുന്നവരേ ഗോ റ്റു യുവർ ക്ലാസസ്. ദുരന്ത ബാധിതരെ വഞ്ചിച്ച് കേരളം ഭരിച്ച് മുടിക്കുന്നവരേ എല്ലാത്തിനും നിങ്ങളെ കൊണ്ട് മറുപടി പറയിപ്പിക്കുക തന്നെ ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+