'ഉത്തരവാദപ്പെട്ടവരുടെ മൗനമാണ് വലിയ അപകടം', ദീപിക പത്രത്തിലെ ലേഖനത്തിനെതിരെ പികെ ഫിറോസ്
കോഴിക്കോട്: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട് എന്നുളള മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ദീപിക പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ വിമർശിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ദീപിക പോലുള്ള ഒരു പത്രത്തിലുൾപ്പെടെ ബെഹ്‌റയുടെ പ്രസ്താവനകൾ ശരിവെച്ചുള്ള ലേഖനം വന്നത് സർക്കാർ സംഘ്പരിവാർ അജണ്ടകൾക്ക് വളംവെച്ചുകൊടുക്കുന്നതിന്റെ ഫലമാണ് എന്ന് പികെ ഫിറോസ് പ്രതികരിച്ചു.
പികെ ഫിറോസിന്റെ പ്രതികരണം: 'ദീപിക പത്രത്തിലെ എഡിറ്റോറിയൽ പേജിൽ വന്ന ലേഖനമാണിത്. ബെഹ്‌റയുടെ പ്രസ്താവന സമൂഹത്തിൽ എത്രമാത്രം പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് ഇതൊരാവർത്തി വായിച്ചാൽ നമുക്ക് ബോധ്യമാകും. ഇതിലാർക്കൊക്കെ നേരെയാണ് സംശയത്തിൻറെ ചൂണ്ടു വിരൽ നീളുന്നതെന്ന് നോക്കൂ. മതേതരത്വം പറയുന്നവർ, ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവർ, പിന്നാക്കക്കാരുടെ വക്താക്കൾ, മനുഷ്യാവകാശ പ്രവർത്തകർ എന്ന് തുടങ്ങി ഏറ്റവുമവസാനം മുസ്ലിം അനുകൂല നിലപാടെടുക്കുന്നവരൊക്കെ ഐ.എസ്.ഐ.എസിലേക്ക് റിക്രൂട്ടിംഗ് നടത്തുന്നവരാണെന്നാണ് ലേഖനം പറഞ്ഞ് വെക്കുന്നത്.

മുഖ്യമന്ത്രി എന്ത് കൊണ്ട് ബെഹ്‌റയുടെ പ്രസ്താവനക്കെതിരെ നിലപാടെടുക്കുന്നില്ല എന്ന എൻറെ ചോദ്യത്തെ തീവ്രവാദികളുടെ ഭീഷണിയുടെ സ്വരമായിട്ടാണ് ലേഖകൻ പറയുന്നത്. മുസ്ലിം സമുദായത്തെ സംശയത്തിൻറെ നിഴലിൽ നിർത്തുന്ന ബെഹ്‌റയുടെ പ്രസ്താവനക്കെതിരെ പ്രതികരിച്ചപ്പോൾ സൈബർ സഖാക്കൾ ചോദിച്ചത് തീവ്രവാദികളെ കുറിച്ചല്ലേ ബെഹ്‌റ പറഞ്ഞത് അതിലെന്താണ് പ്രശ്‌നമെന്നായിരുന്നു.
എന്നാൽ മുസ്ലിം സമുദായത്തിനെതിരെ സംഘ് പരിവാർ നടത്തുന്ന വിദ്വേഷ പ്രചരണത്തിന് ആക്കം കൂട്ടാനും ഒരു സമുദായത്തെ മറ്റുള്ളവർ സംശയ ദൃഷ്ടിയോടെ കാണാനും കേരളത്തിൻറെ പോലീസ് മേധാവിയുടെ കസേരയിലിരിക്കുന്ന ഒരാളുടെ പ്രസ്താവന കാരണമാകുമെന്ന യാഥാർത്ഥ്യമാണ് ദീപികയിലൂടെ പുറത്ത് വന്നത്. ഈ സത്യത്തിന് നേരെ കണ്ണടക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുഖ്യമന്ത്രി മുളയിലേ നുള്ളിക്കളയേണ്ടിയിരുന്ന അത്രമേൽ ഗുരുതരമായ ഒരു പ്രസ്താവനയായിരുന്നു ഇത്. എന്നാൽ അദ്ദേഹം മൗനം പാലിച്ചതിനാൽ ഒരു സമുദായത്തെ ആകമാനം സംശയത്തിന്റെ നിഴലിൽ നിറുത്താൻ പോന്ന പൊതുബോധ നിർമ്മിതിക്ക് ആക്കം കൂടി.
Recommended Video
ദീപിക പോലുള്ള ഒരു പത്രത്തിലുൾപ്പെടെ ബെഹ്‌റയുടെ പ്രസ്താവനകൾ ശരിവെച്ചുള്ള ലേഖനം വന്നത് സർക്കാർ സംഘ്പരിവാർ അജണ്ടകൾക്ക് വളംവെച്ചുകൊടുക്കുന്നതിന്റെ ഫലമാണ്. നാസി ജർമ്മനിയിൽ ജൂതർക്ക് നേരെ വിദ്വേഷം പ്രചരിപ്പിച്ചപ്പോൾ അത് വിശ്വസിച്ചത് നാസികൾ മാത്രമായിരുന്നില്ല. ഒരു സമുദായത്തിന് നേരെ നിരന്തരം വിദ്വേഷം പ്രചരിപ്പിച്ച് അരികുവൽക്കരിക്കാനും ഒറ്റപ്പെടുത്താനുമുള്ള സംഘ് പരിവാർ അജണ്ടയെ ചെറുത്ത് തോൽപ്പിക്കേണ്ടത് മതേതര കേരളത്തിന്റെ അനിവാര്യതയാണ്. ഉത്തരവാദപ്പെട്ടവരുടെ മൗനമാണ് വലിയ അപകടം. മൗനം ഫാസിസത്തിന്റെ ലക്ഷണമാണ്. ഫാസിസം സർവ്വനാശത്തിന്റെ വിത്താണ്'.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications