കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് ടു കോഴ: കെ എം ഷാജിയെ ഇഡി ചോദ്യം ചെയ്യുന്നു; ചോദ്യം ചെയ്യല്‍ ഇത് രണ്ടാം തവണ

Google Oneindia Malayalam News

കണ്ണൂര്‍: പ്ലസ് ടു കോഴ കേസില്‍ അഴീക്കോട് മുന്‍ എം എല്‍ എയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് ഷാജിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ചോദ്യം ചെയ്യുന്നതെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറിന്റെ കോഴിക്കോട് മേഖല ഓഫീസില്‍ വെച്ചാണ് കെ എം ഷാജിയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ തവണ ചോദ്യം ചെയ്യലിനു ശേഷം കൂടുതല്‍ വിശദാംശങ്ങള്‍ കൂടി ഷാജിയില്‍ നിന്ന് തേടിയിരുന്നു. അതിനിടെ കൊവിഡ് വ്യാപനം വന്നതോടെയാണ് സാവകാശം നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാക്കളടക്കം 30 ഓളം പേരെ ഇ ഡി ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്.

2014 ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് പരാതിക്കാരന്‍. ഇതിന് പിന്നാലെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഷാജി പണം വാങ്ങിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

km shaji

Recommended Video

cmsvideo
കോഴിക്കോട്;പ്ലസ്ടു കോഴക്കേസ്;കെ.എം.ഷാജിയെ ഇ ഡി ചോദ്യം ചെയ്യുന്നു

സ്‌കൂളിലെ കണക്കുകളില്‍ നിന്നും സാക്ഷി മൊഴികളിലും ഇക്കാര്യം വ്യക്തമാണെന്നും വിജിലന്‍സ് തലശേരി കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറില്‍ പറയുന്നു. അനധികൃത സ്വത്തു സമ്പാദന കേസില്‍ ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് കെ എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

ഞാന്‍ വീണ്ടും ചോദിക്കുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന് തെളിവെവിടെ? വിടാതെ കെസിആര്‍ഞാന്‍ വീണ്ടും ചോദിക്കുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന് തെളിവെവിടെ? വിടാതെ കെസിആര്‍

കണ്ണൂരിലെ ഷാജിയുടെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപയായിരുന്നു കണ്ടെത്തിയത്. കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സികളും വിജിലന്‍സിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത് കുട്ടികളുടെ ശേഖരണമാണ് എന്നായിരുന്നു ഷാജി അന്ന് നല്‍കിയ വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി കെ എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട് ഇ.ഡി നിര്‍ദേശപ്രകാരം കോര്‍പറേഷന്‍ അളന്നിരുന്നു. ആഡംബര വീട് നിര്‍മ്മാണത്തിന് പുറമേ ഷാജിയുടെ വിദേശയാത്രകളും ഇ ഡി പരിശോധിച്ചിരുന്നു.

ഞാന്‍ വീണ്ടും ചോദിക്കുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന് തെളിവെവിടെ? വിടാതെ കെസിആര്‍ഞാന്‍ വീണ്ടും ചോദിക്കുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന് തെളിവെവിടെ? വിടാതെ കെസിആര്‍

English summary
Former MLA and Muslim League leader KM Shaji is being questioned again by the Enforcement Directorate (ED) in the Plus Two bribery case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X