Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎം ഷാജിയ്ക്ക് ഇടക്കാല ആശ്വാസം; ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിന് സ്റ്റേ

കൊച്ചി: പ്ലസ് ടു കോഴ കേസിനോട് അനുബന്ധിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം എല്‍ എയുമായ കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിന് കോടതിയുടെ ഇടക്കാല സ്റ്റേ. ഒരു മാസത്തേക്കാണ് കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. അതേസമയം നിയപരമായി അന്വേഷണം തുടരുന്നതിന് ഈ ഉത്തരവ് തടസമില്ലെന്നും കോടതി അറിയിച്ചു എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമായിരുന്നു കെ എം ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടാന്‍ ഇ ഡി ഉത്തരവിട്ടത്. പ്ലസ് ടു കോഴ്‌സുകള്‍ അനുവദിക്കാന്‍ അഴീക്കോട് ഹൈസ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് കെ എം ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇതിലെ വിജിലന്‍സ് കേസിനെ തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം ഇ ഡി നടപടികള്‍ സ്വീകരിച്ചിരുന്നത്. അഴിമതിയിലൂടെ സമ്പാദിക്കുന്നത് കള്ളപ്പണമാണെന്ന് വിലയിരുത്തിയാണ് ഇ ഡി നടപടികള്‍ സ്വീകരിച്ചത്.

2

എന്നാല്‍ തനിക്കെതിരെ ആരോപിക്കുന്ന കൈക്കൂലിക്കേസ് 2014 ലുള്ളതാണെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളെ കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത് 2018 ജൂലായ് 26 മുതലാണെന്നും കെ എം ഷാജിയുടെ ഹരജിയില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല. 30 ലക്ഷത്തില്‍ താഴെയുള്ള കേസുകള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും ഷാജി പറഞ്ഞു. കേസില്‍ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിട്ടില്ല എന്നും ഈ സാഹചര്യത്തിലാണ് സ്വത്ത് കണ്ടു കെട്ടാനുള്ള ഉത്തരവിറക്കിയത് ഷാജി ആരോപിക്കുന്നു.

Recommended Video

cmsvideo
    കോഴിക്കോട്; കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിന് സ്‌റ്റേ
    1

    25 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനായിരുന്നു ഇ ഡി ഉത്തരവ്. കെ എം ഷാജിയുടെ ഭാര്യയുടെ പേരില്‍ വേങ്ങേരി വില്ലേജില്‍ നിര്‍മിച്ച ഒരു വീട് ഉള്‍പ്പടെയുള്ള സ്വത്ത് വകകളാണ് കണ്ടുകെട്ടിയിരുന്നത്. 2020 ഏപ്രിലിലാണ് കണ്ണൂര്‍ വിജിലന്‍സ് കെ എം ഷാജിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഈ കേസില്‍ അന്വേഷണം തുടര്‍ന്നു. ഇ ഡിയുടെ അന്വേഷണത്തിലാണ് ഈ പണം ഉപയോഗിച്ചാണ് ഷാജി വീടുണ്ടാക്കിയത് എന്ന് കണ്ടെത്തിയത്.

    3

    അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റി എന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ ആണ് പരാതി നല്‍കിയത്. ഇതിന്റെ അന്വേഷണത്തിനിടെ കെ എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള കോഴിക്കോട്ടെ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. കേസില്‍ ഫെബ്രുവരി 15 ന് കെ എം ഷാജിയെ ചോദ്യം ചെയ്തിരുന്നു. കൂടാതെ കെ എം ഷാജിയുടെ ഭാര്യയില്‍ നിന്നും മുസ്ലിം ലീഗ് നേതാക്കളില്‍ നിന്നും ഇ ഡി നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

    4

    പ്ലസ് ടു കോഴ്സ് അനുവദിക്കാനായി അഴീക്കോട് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്നും കെ എം ഷാജി 25 ലക്ഷം കോഴ വാങ്ങിയെന്നാണ് വിജിലന്‍സ് എഫ് ഐ ആര്‍. സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷി മൊഴികളില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്ന് ആണ് വിജിലന്‍സിന്റെ എഫ് ഐ ആറില്‍ പറയുന്നത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്നുമാണ് കെ എം ഷാജി പറയുന്നത്.

    ഫോട്ടോഷൂട്ട്... അത് പ്രിയാമണി കഴിഞ്ഞേ ഉള്ളൂ... വൈറല്‍ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+