ഭിന്നലിംഗക്കാര്‍ പുരുഷന്‍മാരെ വശീകരിച്ച് കൊള്ളയടിക്കുന്നു, അതിനാലാണ് തല്ലിയത്; അനാശാസ്യ ദൃശ്യങ്ങളുമായി പോലീസ് കോടതിയില്‍
കോഴിക്കോട്: തുടര്‍ വിദ്യാഭ്യാസ കലോത്സവ പരിശീലനത്തിനിടെ ഭിന്നലിംഗക്കാര്‍ക്കു നേരെ പോലീസ് അതിക്രമം കാണിച്ചുവെന്ന പരാതിയില്‍ ഭിന്നലിംഗക്കാരുടെ അനാശാസ്യ ദൃശ്യങ്ങളുമായി പോലീസ് കോടതിയില്‍. പുരുഷന്മാരെ പ്രലോഭിപ്പിച്ചുകൊണ്ടു പോയി കൊള്ളയടിക്കുന്നത് വ്യാപകമായിരിക്കുകയാണെന്ന് ദൃശ്യങ്ങള്‍ സമര്‍പ്പിച്ച ശേഷം പോലീസ് കോടതിയില്‍ പറഞ്ഞു.
പയ്യോളി മനോജ് വധക്കേസ് ബിജെപി-സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് തെളിവ്
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ട് ഭിന്നലിംഗക്കാര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദനമേറ്റത്. നൃത്ത പരിശീലനം കഴിഞ്ഞ് മടങ്ങുന്ന രണ്ട് ഭിന്നലിംഗക്കാരെ പി.എം താജ് റോഡില്‍ വെച്ച് തടഞ്ഞുവെച്ച് മര്‍ദ്ദിച്ചുവെന്ന് ഇതുസംബന്ധിച്ച് കോടതിയില്‍ പരാതി നല്‍കിയിരുന്നു. സുസ്മിത, മമത ജാസ്മിന്‍ എന്നിവരായിരുന്നു പരാതിക്കാര്‍. ഇതെത്തുടര്‍ന്ന് ഇവര്‍ പരാതിയില്‍ പറഞ്ഞ സമയത്തിന് തൊട്ടുമുമ്പുള്ള സമയങ്ങളില്‍ നഗരത്തില്‍ പുരുഷന്മാരെ അനാശാസ്യത്തിന് പ്രേരിപ്പിക്കു സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുകയായിരുന്നു.

ഭിന്നലിംഗക്കാര്‍ സംഘം ചേര്‍ന്ന് പുരുഷന്മാരെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ കോഴിക്കോട് നഗരത്തില്‍ വ്യാപകമായിട്ടുണ്ട്. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പുരുഷന്മാരെ ആകര്‍ഷിച്ച് വിജനമായ ഇടവഴികളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും വദനസുരതത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. വഴങ്ങുന്നവരെ പിന്നാലെ വരുന്ന സംഘത്തിലെ മറ്റാളുകള്‍ കൊള്ളയടിക്കുന്നു. മാനഹാനി ഭയന്ന് പോലീസില്‍ പരാതി നല്‍കാതെ പോകുകയാണ് ഇരയാകുന്നവരുടെ പതിവെന്ന് പൊലീസ് കോടതിയില്‍ ചൂണ്ടാക്കിട്ടി. നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതിന് തെളിവായി പൊലീസ് ശേഖരിച്ചത്.












Click it and Unblock the Notifications