കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോര്‍ട്ട് സ്‌റ്റേഷനില്‍ വീണ്ടും പോലീസ് മര്‍ദ്ദനം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഉദയകുമാര്‍ എന്ന പാവം ചെറുപ്പക്കാരനെ ഉരുട്ടിക്കൊന്ന പോലീസ് ക്രൂരത ഇനിയും ആവര്‍ത്തിക്കുമോ. ഉദയകുമാറിനെ ഉരുട്ടി കൊന്ന തിരുവനന്തപുരത്തെ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ നിന്ന് പുറത്ത് വരുന്നത് കൂടതല്‍ ക്രൂരമായ മര്‍ദ്ദന കഥകളാണ്.

ഭാര്യയുടെ പ്രസവത്തിനായി നഗരത്തില്‍ എത്തിയ യുവാവിനേയും രണ്ട് സുഹൃത്തുക്കളേയും ഫോര്‍ട്ട് ജനമൈത്രി പോലീസ് സ്‌റ്റേഷനില്‍വച്ച് മര്‍ദ്ദിക്കുകയും പണം പിടിച്ച് വാങ്ങുകയും ചെയ്തു എന്നാണ് പരാതി. നന്ദിയോട് കോവിലുകോണത്ത് ശ്രീശൈലത്തില്‍ ഋഷിദേവ്(24), ജീവന്‍ ദേവ് (22) സഹോദര പുത്രന്‍ രാഹുല്‍(25) എന്നിവരാണ് പരാതിക്കാര്‍.

Fort Polic Station

രാഹുലിന്റെ ഭാര്യയെ പ്രസവത്തിനായി തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കടം വാങ്ങിയ 5000 രൂപയുമായാണ് രാഹുലും ഋഷിദേവും ജീവന്‍ദേവും വെള്ളിയാഴ്ച നഗരത്തില്‍ എത്തിയത്.

ആശുപത്രിയില്‍ ഭാര്യക്കൊപ്പം നിന്നിരുന്ന അമ്മയെ രാത്രി 8.30 ഓടെ വീട്ടിലേക്ക് ബസ് കയറ്റവിട്ട് കിഴക്കേ കോട്ടയില്‍ നില്‍ക്കുമ്പോഴായിരുന്ന സംഭവങ്ങളുടെ തുടക്കമെന്ന് പരാതിയില്‍ പറയുന്നു. ഷാഡോ പൊലീസ് എന്നു പരിചയപ്പെടുത്തിയ ഒരാള്‍ ഋഷിദേവിന്റെ കൈയ്യില്‍ നിന്നു പണവും മൊബൈല്‍ ഫോണും പിടിച്ചു വാങ്ങി. സംശയം തോന്നിയതോടെ ഇവര്‍ അടുത്തുള്ള പോലീസുകാരെ വിവരം അറിയിച്ചു. എന്നാല്‍ പിന്നെ സംഭവിച്ചത് വാദി പ്രതിയാകുന്ന സാഹചര്യമായിരുന്നു. സ്റ്റേഷനില്‍ നിന്ന് ജീപ്പ് എത്തി രാഹുലിനേയും മറ്റ് രണ്ട് പേരേയും കൊണ്ടുപോയി. രാഹുലിന്റെ ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

സ്‌റ്റേഷനില്‍ എത്തിയ ശേഷം ഇവരെ കെട്ടിയട്ട് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഇവരുടെ കയ്യില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും പോലീസുകാര്‍ തട്ടിയെടുത്തു. കൂടുതല്‍ പണവും ആവശ്യപ്പെട്ടു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ല. ഒടുവില്‍ പുലര്‍ച്ചെ ഫോണ്‍ തിരികെ നല്‍കി പരിചയക്കാരെ ആരെയങ്കിലും വിളിച്ച് പണവുമായി വരാന്‍ പറയാന്‍ ആവശ്യപ്പെട്ടു.

രാഹുല്‍ അമ്മയെ വിരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രാവിലെ തന്നെ എത്തി. എന്നാല്‍ ബൈക്ക് വിട്ടുകിട്ടണമെങ്കില്‍ 5000 രൂപ കൂടി നല്‍കണമെന്നായി പോലീസുകാര്‍. ഒടുവില്‍ 1700 രൂപ കൊടുത്തപ്പോള്‍ ബൈക്ക് വിട്ടുകൊടുക്കാമെന്നായി. പക്ഷേ വണ്ടിയുടെ ആര്‍സി ബുക്കും മറ്റ് രേഖകളും ബാക്കി പണവുമായി വന്നാലെ തിരിച്ച് നല്‍കു എന്ന് പോലീസുകാര്‍ പറഞ്ഞതായി പരാതിക്കാര്‍ പറഞ്ഞു.

മര്‍ദ്ദനത്തില്‍ ഋഷിദേവിന്റെ കയ്യിന്റെ എല്ല് പട്ടിയിട്ടുണ്ട്. രാഹുലിന്റെ മുന്‍വരിയിലെ പല്ല് പോലീസുകാര്‍ അടിച്ച് കൊഴിച്ചു. ജീവന്‍ദേവിന്റെ പുറത്ത് ബൂട്ട് ഇട്ട് ചവിട്ടി മുറിവേല്‍പ്പിച്ചു. മൂന്നുപേരും ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പു മന്ത്രി, സിറ്റി പൊലീസ് കമ്മിഷണര്‍, മനുഷ്യാവകാശകമ്മിഷന്‍ എന്നിവര്‍ക്കു പരാതി നല്‍കി.

English summary
Three youths complaint against the cruelty of Thiruvananthapuram Fort Police station to Chief Minister and Human Rights Commission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X