കുറ്റപത്രം സമർപ്പിച്ചു: ദിലീപ് എട്ടാം പ്രതി... കൂട്ടബലാത്സംഗവും ക്രിമിനൽ ഗൂഢാലോചനയും; ദിലീപ് പെട്ടു?

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  കുറ്റപത്രം സമര്‍പ്പിച്ചു, വിശദാംശങ്ങള്‍ പുറത്ത് | Oneindia Malayalam

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പുതിയ കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്.

  മഞ്ജു പ്രധാന സാക്ഷി: ഗൂഢാലോചന തെളിഞ്ഞുവെന്ന് ദിലീപ് ഫാൻസ്... രാമന്‍ പിള്ളക്ക് കാര്യങ്ങൾ എളുപ്പമാകും

  ജൂണ്‍ 10 ന് ആയിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലീസ് അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് കഴിഞ്ഞ് മാസങ്ങളും 11 ദിവസങ്ങള്‍ക്കും ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

  ദിലീപിന്റെ വിധി: കൂട്ട ബലാത്സംഗം അടക്കം 17 വകുപ്പുകൾ, സാക്ഷികളായി അമ്പത് സിനിമാക്കാര്‍... എന്താകും?

  ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഏഴ് പ്രതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പെടെ 12 പ്രതികള്‍ ഉണ്ട്.  മഞ്ജു വാര്യര്‍ കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ്. സിനിമ മേഖലയില്‍ നിന്ന് മാത്രം അമ്പതോളം സാക്ഷികള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്. കേസിലെ അന്വേഷണോദ്യഗസ്ഥനായ സിഐ ബൈജു പൗലോസ് ആണ് കോടതിയി്യ കുറ്റപത്രം സമ‍ർപ്പിർച്ചത്.

  സിഐ ബൈജു പൗലോസ്

  സിഐ ബൈജു പൗലോസ്

  നടി ആക്രമിക്കപ്പെട്ട കേസില്‍ ഒടുവില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബൈജു പൗലോസ് ആണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി കുറ്റപത്രം സമര്‍പ്പിച്ചത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നവംബര്‍ 22 ന് ഉച്ചക്ക് മൂന്നരയോടെ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.

  17 വകുപ്പുകള്‍

  17 വകുപ്പുകള്‍

  ദിലീപിനെതിരെ 17 വകുപ്പുകള്‍ ആണ് ചുമത്തിയിട്ടുള്ളത് എന്നാണ് വിവരം. കൂട്ട ബലാത്സംഗവും ക്രിമിനല്‍ ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്. ഇതെല്ലാം കുറ്റപത്രത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  എട്ടാം പ്രതി തന്നെ

  എട്ടാം പ്രതി തന്നെ

  കേസില്‍ ദിലീപ് എട്ടാം പ്രതി തന്നെ ആണ് എന്ന കാര്യത്തിലും സ്ഥീരികണം പുറത്ത് വരുന്നുണ്ട്. ആദ്യ കുറ്റപത്രത്തില്‍ ഉണ്ടായിരുന്ന ഏഴ് പ്രതികളെ കൂടാതെ അഞ്ച് പ്രതികള്‍ കൂടി അനുബന്ധ കുറ്റപത്രത്തില്‍ ഉണ്ട്. ദിലീപിനെ കേസില്‍ ഒന്നാം പ്രതിയാക്കിയേക്കും എന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

  രേഖകള്‍ ദിലീപിന്

  രേഖകള്‍ ദിലീപിന്

  കുറ്റ പത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ അതിന്റെ രേഖകള്‍ ദിലീപിനും പള്‍സര്‍ സുനിക്കും ലഭിക്കും. കുറ്റപത്രത്തിന്റെ പകര്‍പ്പം, ഹാജരാക്കിയ രേഖകളുടെ പകര്‍പ്പുകളും ലഭിക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ കോടതിയില്‍ ദിലീപിന് വേണ്ടിയുടെ വാദങ്ങള്‍ കൂടുതല്‍ ശക്തമാകും.

  മഞ്ജു വാര്യര്‍ പ്രധാന സാക്ഷി

  മഞ്ജു വാര്യര്‍ പ്രധാന സാക്ഷി

  പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട സാക്ഷി മഞ്ജു വാര്യര്‍ ആണ് എന്നാണ് വിവരം. സിനിമ മേഖലയില്‍ നിന്ന് മാത്രം അമ്പതോളം സാക്ഷികള്‍ ഉണ്ട്. ഇവരുടെ മൊഴികള്‍ എല്ലാം നിര്‍ണായകമാകും.

   വിവരങ്ങള്‍ അറിയാതെ കുഴങ്ങില്ല

  വിവരങ്ങള്‍ അറിയാതെ കുഴങ്ങില്ല

  ഇത്ര നാളും കേസിന്റെ വിവരങ്ങള്‍ അറിയാതെ കുഴങ്ങുകയായിരുന്നു ദിലീപ്. കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോഴെല്ലാം ദിലീപ് ഇത്തരം ഒരു വെല്ലുവിളി നേരിട്ടിരുന്നു. കേസിന്റെ വിശദാംശങ്ങള്‍ പ്രതികള്‍ക്ക് കൈമാറാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇനി അത്തരം ബുദ്ധിമുട്ടുകള്‍ ദിലീപ് നേരിടില്ല.

  ആരും അറിയാത്ത തെളിവുകള്‍

  ആരും അറിയാത്ത തെളിവുകള്‍

  പോലീസിന്റെ കൈവശം പുറത്താര്‍ക്കും അറിയാത്ത ചില തെളിവുകള്‍ ഉണ്ട് എന്നാണ് സൂചന. കുറ്റപത്രത്തില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് ഇപ്പോഴും വ്യക്തമല്ല. ചില തെളിവുകള്‍ പോലീസ് മറച്ചുവയ്ക്കുകയാണെന്ന സംശയവും പലരും ഉയര്‍ത്തുന്നുണ്ട്.

  വിചാരണ തുടങ്ങും

  വിചാരണ തുടങ്ങും

  കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ വിചാരണ തുടങ്ങാന്‍ അധികം വൈകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിചാരണയ്ക്കായി പ്രത്യേക കോടതി തന്നെ രൂപീകരിച്ചേക്കും എന്നും സൂചനയുണ്ട്. തുറന്ന കോടതിയില്‍ ആയിരിക്കില്ല കേസിന്റെ വിചാരണ നടക്കുക എന്നാണ് കരുതുന്നത്.

  ദീലീപിനെ പൂട്ടാന്‍

  ദീലീപിനെ പൂട്ടാന്‍

  വിചാരണ വേളയില്‍ ദിലീപിനെ വീണ്ടും ജയിലില്‍ ആക്കാനുള്ള നീക്കമാണ് ഇപ്പോള്‍ അന്വേഷണ സംഘം നടത്തുന്നത് എന്ന ആക്ഷേപം ഉണ്ട്. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്നാരോപിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങുകയാണ് പോലീസ് ഇപ്പോള്‍. ദിലീപിന് വിദേശ യാത്ര നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.

  നീതി കിട്ടുമോ നടിക്ക്

  നീതി കിട്ടുമോ നടിക്ക്

  കേസില്‍ രണ്ടാമത്തെ കുറ്റപത്രം കൂടി സമര്‍പ്പിച്ചതോടെ പോലീസിന്റെ ജോലി ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. എങ്കിലും അന്വേഷണം പൂര്‍ണമായി അവസാനിച്ചു എന്ന് പറയാന്‍ കഴിയില്ല. കൂടുതല്‍ തെളിവുകള്‍ ലഭ്യമാകുന്ന മുറക്ക് അവ കോടതിയ്ക്ക് കൈമാറും. ആക്രണത്തിന് പിന്നില്‍ ആരോ ആയിക്കൊള്ളട്ടേ, നടിക്ക് നീതി ലഭിക്കുമോ എന്ന ചോദ്യം മാത്രമാണ് ഇനി ബാക്കിയുള്ളത്.

  English summary
  Police files Charge Sheet against Dileep on Actress attack Case

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്