കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള പോലീസും മോഡേണാകുന്നു. ലാത്തിയടിക്ക് പകരം ജാക്കിച്ചാന്‍ സ്റ്റെലിലുള്ള മാര്‍ഷ്യല്‍ ആര്‍ട്‌സ്

നാടന്‍ കളരിയും ചൈനീസ് കുങ്ഫുവും ചേര്‍ന്ന പ്രതിരോധമാര്‍ഗമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്

  • By Vaisakhan
Google Oneindia Malayalam News

തിരുവനന്തപുരം: പോലീസിന്റെ ലാത്തിയടി കിട്ടിയവര്‍ക്കൊക്കെ ഇനി സമാധാനിക്കാം. ഇനി അങ്ങനെയൊരു സംഗതി കേരള പോലീസില്‍ ഉണ്ടാവില്ല. പകരം വരുന്നത് നല്ല കിടുക്കന്‍ രീതികളാണ്. ഹോളിവുഡിലൊക്കെ നമ്മള്‍ കണ്ട ജാക്കിച്ചാനും ബ്രൂസ് ലീയും ഒക്കെ പ്രയോഗിച്ച മാര്‍ഷ്യല്‍ ആര്‍ട്‌സ് രീതി ഉപയോഗിച്ചുള്ള ലാത്തിപരിഷ്‌കരണമാണ് ഇനി പോലീസ് പരീക്ഷിക്കുന്നത്.

കുങ്ഫുവും കളരിയും ചേര്‍ന്നുള്ള ലാത്തിപ്രയോഗമാണ് പോലീസ് ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. പോലീസിന്റെ ക്രൂരമായ ലാത്തിപ്രയോഗത്തിനെതിരെ രൂക്ഷ വിമര്‍ശനം നേരത്തെ തന്നെ നിലവിലുണ്ട്. ഈ പ്രതിച്ഛായ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

റിഹേഴ്‌സല്‍ കഴിഞ്ഞു

റിഹേഴ്‌സല്‍ കഴിഞ്ഞു

പുതിയ ലാത്തി പ്രയോഗത്തിന്റെ റിഹേഴ്‌സല്‍ കഴിഞ്ഞ ദിവസം നടന്നു കഴിഞ്ഞു. എന്നാല്‍ സമരക്കാരെ സംസാരത്തിലൂടെ പിന്തിരിപ്പിക്കാനല്ല പോലീസ് ശ്രമിക്കുക, സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യങ്ങളില്‍ സമരക്കാരെ ക്രൂരമായി മര്‍ദിക്കാതെ കൈകാര്യം ചെയ്യുന്ന രീതിയാണ് ഇപ്പോഴത്തേത്. ഇതുവഴി സമരക്കാര്‍ക്ക് കാര്യമായ പരുക്കേല്‍ക്കുന്നത് ഇല്ലാതാകുമെന്നും പോലീസ് പറയുന്നു.

കളരിയും കുങ്ഫുവും

കളരിയും കുങ്ഫുവും

നാടന്‍ കളരിയും ചൈനീസ് കുങ്ഫുവും ചേര്‍ന്ന പ്രതിരോധമാര്‍ഗമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. റിപ്പബ്ലിക്ക് ദിനത്തിലെ പരേഡിനിടെ പുതിയ അഭ്യാസപ്രകടനം പോലീസ് മേധാവിക്ക് മുന്നില്‍ ഉദ്യോഗസ്ഥര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് ഡിജിപി അംഗീകരിച്ചു. സേനാംഗങ്ങള്‍ക്ക് ഉടന്‍ പരിശീലനം നല്‍കാനും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.

വേഗമേറിയ നീക്കങ്ങള്‍

വേഗമേറിയ നീക്കങ്ങള്‍

സാധാരണ ലാത്തിച്ചാര്‍ജിനേക്കാള്‍ വേഗമേറിയ രീതിയാണ് പുതിയതെന്ന് പോലീസ് പറയുന്നു. സമരക്കാരുടെ മര്‍മ്മ സ്ഥാനങ്ങള്‍ക്ക് ക്ഷതമേല്‍ക്കാത്ത തരത്തിലായിരിക്കും പുതിയ രീതി. ജനക്കൂട്ടത്തെ അതിവേഗം തടയുന്നതിനും കുറ്റവാളികളെ പുതിയ രീതിയില്‍ പിടികൂടാനുള്ള പരിശീലനവും പോലീസിന് നല്‍കുന്നുണ്ട്. സൈന്യത്തിന്റെ മാതൃകയില്‍ വിഐപികള്‍ക്ക് സുരക്ഷ നല്‍കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

വാള്‍ ഫോര്‍മേഷനും

വാള്‍ ഫോര്‍മേഷനും

പോലീസിനെതിരെ കല്ലെറിയുന്നവര്‍ക്ക് മുന്നില്‍ മനുഷ്യമതില്‍ തീര്‍ത്ത് സുരക്ഷ കവചമൊരുക്കുന്ന വാള്‍ ഫോര്‍മേഷന്‍ എന്ന രീതിയും പോലീസ് പരീക്ഷിക്കുന്നുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും ഈ രീതിയാണ് ഉപയോഗിക്കുക. ആറുമാസത്തിനകം പോലീസ് സേനയ്ക്ക് ഒന്നാകെ പുതിയ മാര്‍ഷ്യല്‍ ആര്‍ട്‌സ് രീതിയില്‍ പരിശീലനം നല്‍കാനാണ് പദ്ധതി, പുതുതായി പോലീസില്‍ ചേരുന്നവര്‍ക്ക് പരിശീലനം നല്‍കും.

English summary
police force to introduce new defence system
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X