Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തേക്കും: പരാതിയിലുറച്ച് പെണ്‍കുട്ടി, തെളിവുകള്‍ ഹാജരാക്കി

Recommended Video

cmsvideo
    നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും | #Vinayakan | Oneindia Malayalam

    കല്‍പ്പറ്റ: ഫോണിലൂടെ അശ്ലീലമായി സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തേക്കും. പരാതിക്കാരിയായ യുവതിയുടെ മൊഴി കല്‍പറ്റ പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അശ്ലീലച്ചുവയോടെ വിനായകന്‍ തന്നോട് സംസാരിച്ചെന്ന് യുവതി പോലീസിന് മൊഴി നല്‍കി. ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡറുകളും യുവതി പോലീസിന് മുന്നില്‍ ഹാജരാക്കി.

    യുവതിയുടെ പരാതിയില്‍ വിനായകനെതിരെ നേരത്തെ കല്‍പ്പറ്റ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിനായകനെതിരെ ദളിത് ആക്ടിവിസ്റ്റായ യുവതി ആദ്യം വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു പരിപാടിക്ക് വിളിച്ച തന്നോട് വിനായകന്‍ അപമര്യദായി പെരുമാറുകയായിരുന്നെന്നാണ് യുവതി ഫേസ്ബുക്കില്‍ കുറിച്ചത്.

    vinayajan

    നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല.

    അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രമാണെന്നും യുവതി ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെയായിരുന്നു വിനായകനെതിരെ യുവതി പോലീസില്‍ പരാതി നല്‍കിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+