കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് തലകുത്തി നിന്നാലും ദിലീപിനെ പൂട്ടാനാവില്ല.. ഇരുട്ടടി കിട്ടിയത് സ്വന്തം പാളയത്തിൽ നിന്ന്!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കേരളത്തെ ഒന്നാകെ ഞെട്ടിച്ച് കൊണ്ടായിരുന്നു ഇതുവരെയുള്ള പോലീസിന്റെ നീക്കങ്ങളെല്ലാം. കോടതിയില്‍ ഹാജരാകാനെത്തിയ പള്‍സര്‍ സുനിയെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തത് മുതലിങ്ങോട്ട് ട്വിസ്റ്റുകളുടെ പെരുന്നാളായിരുന്നു. എന്നാല്‍ കേസന്വേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കേ ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനമേറ്റത് പോലീസിന് ക്ഷീണമായി. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുക എന്നത് നടക്കുന്ന കാര്യമല്ല എന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നതെന്നാണ് സൂചന. കുറ്റപത്രം ദുർബലമായാൽ ദിലീപിനത് വലിയ പിടിവള്ളിയാകും

മഞ്ജു വാര്യർ വീണ്ടും വിവാഹിതയാകുന്നു? വരൻ കോടീശ്വരൻ? മഞ്ജുവിന്റെ പ്രതികരണം ഇങ്ങനെമഞ്ജു വാര്യർ വീണ്ടും വിവാഹിതയാകുന്നു? വരൻ കോടീശ്വരൻ? മഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ

കുറ്റപത്രം ഉടനെ

കുറ്റപത്രം ഉടനെ

നടി ആക്രമിക്കപ്പെട്ട കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുക എന്നത് പോലീസിന് മുന്നിലുള്ള വെല്ലുവിളി ആണ്. കേസിലെ പല കണ്ണികളും ഇനിയും പോലീസിന് കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. ഇനിയും ചോദ്യം ചെയ്യലുകളും തെളിവ് ശേഖരണവും ബാക്കി കിടക്കുന്നു

സിനിമാ തിരക്കഥ പോലെയാണോ അന്വേഷണം

സിനിമാ തിരക്കഥ പോലെയാണോ അന്വേഷണം

കേസന്വേഷണം അനന്തമായി നീളുന്നതിനെ ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സിനിമാ തിരക്കഥ പോലെയാണോ അന്വേഷണം എന്നും കോടതി ചോദിക്കുകയുണ്ടായി. കാര്യങ്ങള്‍ പോലീസിന്റെ കൈവിട്ടു പോവുകയാണ്

ഇനി രണ്ടാഴ്ച മാത്രം

ഇനി രണ്ടാഴ്ച മാത്രം

കോടതി വിമര്‍ശനത്തിന് പിന്നാലെ രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാകുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാലീ നിലപാടിനോട് അന്വേഷണ സംഘം അതൃപ്തിയിലാണ്

കേസിനെ ബാധിക്കും

കേസിനെ ബാധിക്കും

രണ്ടാഴ്ച കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കേണ്ടി വരുന്നത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന് പോലീസ് കരുതുന്നു. പോലീസിനോട് ആലോചിക്കാതെയാണ് ഡിജിപി കോടതിയെ സമയപരിധി അറിയിച്ചതെന്നാണ് ആരോപണം

നടപടികൾ ഇനിയും ബാക്കി

നടപടികൾ ഇനിയും ബാക്കി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന പ്രമുഖരില്‍ ദിലീപിന്റെ അറസ്റ്റ് മാത്രമാണ് ഇതുവരെ നടന്നത്. സിനിമാ രംഗത്തിന് അകത്തും പുറത്തും ഉള്ള നിരവധി പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ഇനിയും അത് ബാക്കി കിടക്കുകയാണ്

നാദിർഷ പുറത്ത് തന്നെ

നാദിർഷ പുറത്ത് തന്നെ

സംവിധായകന്‍ നാദിര്‍ഷയെ ഇതുവരെ പോലീസിന് ചോദ്യം ചെയ്യാനായിട്ടില്ല. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി നാദിര്‍ഷയോട് നിര്‍ദേശിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി നാദിര്‍ഷയെ സംശയിക്കുന്ന സാഹചര്യമുണ്ടായാലും പോലീസ് നിസ്സഹായരാണ്.

അറസ്റ്റ് ചെയ്യരുത്

അറസ്റ്റ് ചെയ്യരുത്

തിങ്കളാഴ്ച നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീര്‍പ്പ് വരുന്നത് വരെ അറസ്റ്റ് ചെയ്യരുത് എന്നാണ് ഹൈക്കോടതി നിര്‍ദേശം. അതുകൊണ്ട് തിങ്കളാഴ്ച വരെ പോലീസിന് കാത്തിരുന്നേ മതിയാവൂ. വിധി നാദിര്‍ഷയ്ക്ക് അനുകൂലമായാല്‍ അത് തിരിച്ചടിയാവുകയും ചെയ്യും

ജാമ്യത്തിന് വീണ്ടും നീക്കം

ജാമ്യത്തിന് വീണ്ടും നീക്കം

ദിലീപ് വീണ്ടും അങ്കമാലി കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചിരിക്കുന്നതും പോലീസിന് ആശ്വാസകരമല്ല. ഇത് നാലാം തവണയാണ് ദിലീപ് ജാമ്യത്തിന് വേണ്ടി കോടതി കയറുന്നത്. ഈ ഹര്‍ജിയിലെ വിധി അനുകൂലമായാലും പോലീസിന് വലിയ തിരിച്ചടിയാവും

പോലീസിന്റെ ഭയം

പോലീസിന്റെ ഭയം

ജയിലിനകത്ത് കിടക്കുമ്പോള്‍ ഒഴുകിയെത്തിയ സന്ദര്‍ശകരെ കണ്ടാലറിയാം അകത്തും ദിലീപ് ശക്തന്‍ തന്നെ ആണെന്ന്. ജാമ്യം നേടി പുറത്തെത്തിയാല്‍ കേസ് അട്ടിമറിക്കപ്പെടും എന്ന് പോലീസ് ഭയക്കുന്നു. സംശയനിഴലിലുള്ള നാദിര്‍ഷയും കാവ്യാ മാധവനും പുറത്തുണ്ട്.

നാദിർഷ പണം തന്നെന്ന്

നാദിർഷ പണം തന്നെന്ന്

ദിലീപ് പറഞ്ഞത് പ്രകാരം നാദരിര്‍ഷ തനിക്ക് കാല്‍ലക്ഷം രൂപ തന്നെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയ്ക്ക് പോലീസിന് നാദിര്‍ഷയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. അതാകട്ടെ നീണ്ട് പോവുകയും ചെയ്യുന്നു

കാവ്യയുടെ കാര്യത്തിൽ തീരുമാനമായില്ല

കാവ്യയുടെ കാര്യത്തിൽ തീരുമാനമായില്ല

കാവ്യാ മാധവനാണ് കേസിലെ മാഡം എന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ കാവ്യാ മാധവനെ പോലീസ് ഒരു തവണ കൂടി ചോദ്യം ചെയ്യുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ അക്കാര്യത്തിലും തുടര്‍നടപടി ഉണ്ടായിട്ടില്ല.

ചോദ്യ ചിഹ്നമായി മൊബൈൽ

ചോദ്യ ചിഹ്നമായി മൊബൈൽ

കേസിലെ നിര്‍ണായക തെളിവുകളായ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണും മെമ്മറി കാര്‍ഡും ഇതുവരെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതും പോലീസിന്റെ ഭാഗത്തെ ദുര്‍ബലമാക്കുന്ന ഘടകമാണ്. ഇക്കാര്യങ്ങളെല്ലാം നിലനില്‍ക്കേ ആണ് രണ്ടാഴ്ചത്തെ സമയപരിധി പോലീസിനെ കുഴപ്പിക്കുന്നത്.

നല്ലൊരു എതിര്‍വാദം മതി

നല്ലൊരു എതിര്‍വാദം മതി

ദിലീപിനെ പോലെ അതിശക്തനും സ്വാധീനം ഉള്ളവനുമായ ഒരാളെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ തെളിവുകള്‍ ശക്തമായിരിക്കണം. പള്‍സര്‍ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയെന്നതിന് ടവര്‍ ലൊക്കേഷന്‍ മാത്രം പോര തെളിവ്. കുറ്റപത്രം ദുര്‍ബലമാണെങ്കില്‍ നല്ലൊരു എതിര്‍വാദത്തിന് ദിലീപിനെ രക്ഷപ്പെടുത്താന്‍ എളുപ്പമാണ്.

English summary
Police not happy with the stand of prosecution in High Court in actress case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X