കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനോദ സഞ്ചാര മേഖലകളിലെ മയക്കുമരുന്ന് സംഘത്തെ നേരിടാന്‍ പൊലീസ്; ടൂറിസം പോലീസിന്റെ നിറം മാറുന്നു

  • By Desk
Google Oneindia Malayalam News

കൊച്ചി: ജില്ലയിലെ വിനോദ സഞ്ചാര മേഖലകളില്‍ വട്ടമിടുന്ന മയക്കുമരുന്ന്, ക്രിമിനല്‍ സംഘങ്ങളെ നേരിടാന്‍ പൊലീസിന് പുതിയ പദ്ധതികള്‍. സഞ്ചാരികളുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ആദ്യത്തെ ടൂറിസം പൊലീസ് സ്റ്റേഷനായ മട്ടാഞ്ചേരി ഇന്റര്‍നാഷണല്‍ ടൂറിസം പൊലീസ് സ്റ്റേഷനില്‍ കൂടുതല്‍ പൊലീസുകാരെ നിയമിക്കുന്നതുപ്പെടെ നടപടികള്‍ ഉടന്‍. ആവശ്യത്തിനു പൊലീസില്ലാത്തതിനാല്‍ മട്ടാഞ്ചേരിയിലും ഫോര്‍ട്ട് കൊച്ചിയിലും പ്രധാനപ്പെട്ട വിനോദ സഞ്ചാര, പൈതൃക കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയവും ടൂറിസം പൊലീസുകാരെ ജോലിക്കിടാന്‍ സാധിക്കുന്നില്ല. എസ്‌ഐ ഉള്‍പ്പെടെ 21 പൊലീസുകാരാണ് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന് അനുവദിച്ചിട്ടുള്ള അംഗസംഖ്യ.

എന്നാല്‍ എസ്‌ഐയും മൂന്ന് എഎസ്‌ഐമാരും 19 സിപിഒമാരും ഉള്‍പ്പെടെ 19 പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. സിപിഒമാരില്‍ ഒരാള്‍ വനിതാ പൊലീസാണ്. വാസ്‌ഗോഡ ഗാമ സ്‌ക്വയര്‍, കമാലക്കടവ്, പ്രിന്‍സ് സ്ട്രീറ്റ്, ഫോര്‍ട്ട്‌കൊച്ചി ബീച്ച്, സെന്റ് ഫ്രാന്‍സിസ് പള്ളി, ജൂത സിനഗോഗ്, ഡച്ച് പാലസ്, മട്ടാഞ്ചേരി ബോട്ട് ജെട്ടി ഉള്‍പ്പെടെ ഭാഗങ്ങളിലാണു ടൂറിസം പൊലീസ് സുരക്ഷ ഒരുക്കുന്നത്. എറണാകുളം മറൈന്‍ ഡ്രൈവില്‍ ജിസിഡിഎ കോംപ്ലക്‌സിന് സമീപം ടൂറിസം പൊലീസിന്റെ ഒരു എയ്ഡ് പോസ്റ്റും പ്രവര്‍ത്തിക്കുന്നു.

news

സായുധ ബറ്റാലിയനില്‍ നിന്ന് അഞ്ച് പൊലീസുകാരെ കൂടി സീസണ്‍ വേളയില്‍ നിയമിക്കാനാണ് അനുമതി കിട്ടിയിരിക്കുന്നത്. കൊച്ചി സിറ്റിക്ക് പുറമെ, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് സിറ്റികളിലും അഞ്ചു വീതം പൊലീസിനെ അനുവദിക്കും. ടൂറിസം പൊലീസിനെ സഹായിക്കുകയാണ് ഇവരുടെ ജോലിയെങ്കിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ കച്ചവടക്കാരുടെ ദേഹ പരിശോധനയ്ക്ക് ഉള്‍പ്പെടെ അധികാരമുണ്ടായിരിക്കും. ലഹരിമരുന്നു വിതരണം വ്യാപകമാണെന്ന സംശയത്തെ തുടര്‍ന്നാണിത്. അടുത്തിടെ പരിശീലനം പൂര്‍ത്തിയായി പാസ് ഔട്ടായ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍മാരെ വിനോദ സഞ്ചാര പൊലീസ് സ്റ്റേഷനുകളില്‍ അറ്റാച്ച് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവികളാണ് ഇതിനു നടപടിയെടുക്കേണ്ടത്. ഫോര്‍ട്ട്‌കൊച്ചി ഉള്‍പ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകള്‍ അറിയാവുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നിയമിക്കാനും ജില്ലാ പൊലീസ് മേധാവിയ്ക്കുള്ള നിര്‍ദ്ദേശത്തിലുണ്ട്.

മട്ടാഞ്ചേരിയിലും ഫോര്‍ട്ട്‌കൊച്ചിയിലും ടൂറിസം പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ കേടായി കിടക്കുകയാണ്. മട്ടാഞ്ചേരിയില്‍ പത്തും ഫോര്‍ട്ട് കൊച്ചിയില്‍ ഏഴും ക്യാമറകളാണുള്ളത്. ചില സിസിടിവികളുടെ ഹാര്‍ഡ് ഡിസ്‌ക് കേടായി. മറ്റുള്ളവയുടെ കേബിളുകള്‍ മുറിഞ്ഞു കിടക്കുന്നു. രണ്ടിടത്തെയും പ്രധാന ഹോട്ടലുകള്‍ക്ക് മുന്നില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ടൂറിസം പൊലീസ് നല്‍കിയ നിര്‍ദ്ദേശം ഫലം കണ്ടത് ആശ്വാസമാണ്. കൊച്ചിയില്‍ വിദേശ വിനോദ സഞ്ചാരികള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ പൊതുവെ കുറവാണ്. ഫോര്‍ട്ട്‌കൊച്ചിയിലെ കടയില്‍ വിദേശ വനിതയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജുനൈദ് എന്നു പറയുന്ന യുവാവ് പിടിയിലായതു മാത്രമാണ് കഴിഞ്ഞ കൊല്ലത്തെ എടുത്തു പറയാവുന്ന സംഭവം.

ടൂറിസം പൊലീസുകാരുടെ നിറം മാറുന്നു. കാക്കി പാന്റും നീല ഷര്‍ട്ടും ധരിച്ച ടൂറിസം പൊലീസുകാര്‍ വൈകാതെ ഓര്‍മയാകും. സംസ്ഥാനത്തെ ടൂറിസം പൊലീസിന്റെ യൂണിഫോം സാധാ പൊലീസുകാരുടേതിനു സമാനമായി പൂര്‍ണമായും കാക്കിയിലേക്കു മാറ്റാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ടതിനെ തുടര്‍ന്നു വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണു തീരുമാനം.

അതേ സമയം, ടൂറിസം പൊലീസിന്റെ യൂണിഫോം കാക്കി വല്‍ക്കരിക്കുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. നീല ഷര്‍ട്ടും ബാഡ്ജും ധരിച്ച പൊലീസുകാരെ വിനോദ സഞ്ചാരികള്‍ക്ക് പെട്ടെന്നു തിരിച്ചറിയാനും സഹായാഭ്യാര്‍ഥന നടത്താനും എളുപ്പമാണ്. സാധാ പൊലീസിന്റെ വേഷത്തില്‍ ആകുമ്പോള്‍ ഇതിനു സാധ്യതയില്ല. എന്നാല്‍ കാക്കിയിലേക്ക് മാറുമ്പോഴും ടൂറിസം പൊലീസിനെ തിരിച്ചറിയാന്‍ സാധിക്കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണു സൂചന.

English summary
Police ready to catch drugs sellers in tourist places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X