വ്യാജ വാർത്തയെന്ന് പിവി അൻവറിന്റെ പരാതി ഡിജിപിക്ക്, ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് എതിരെ കേസെടുത്തു
ഏഷ്യാനെറ്റ് ന്യൂസിനെ പിന്തുണച്ചും വിമർശിച്ചും സോഷ്യൽ മീഡിയയിൽ ചേരി തിരിഞ്ഞ് വലിയ തർക്കമാണ് നടക്കുന്നത്.

കോഴിക്കോട്: വ്യാജ വാര്‍ത്ത നല്‍കിയെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് എതിരെ കേസെടുത്തു. പിവി അന്‍വര്‍ ചാനലിന് എതിരെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് വെളളയില്‍ പോലീസ് കേസെടുത്തതായി എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും എംഎല്‍എ പറയുന്നു. ഡിജിപിക്ക് നല്‍കിയ പരാതിയുടെ കോപ്പിയും പിവി അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
പിവി അൻവറിന്റെ കുറിപ്പ്: 'മൈനറായ കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ വ്യാജവാർത്ത സൃഷ്ടിച്ച്, പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉന്നയിച്ച നിയമസഭാ ചോദ്യത്തിന്റെ മറുപടി ഏവരും ശ്രദ്ധിച്ചിരുന്നിരിക്കുമല്ലോ. ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച് വ്യക്തമായ പരാതി ഡി.ജി.പിക്ക് കഴിഞ്ഞ ദിവസം നൽകിയിരുന്നു. പരാതിയിന്മേൽ കോഴിക്കോട് വെള്ളയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. നിയമപരമായി തന്നെ മുൻപോട്ട് പോകും. "നേരോടെ, നിർഭയം, നിരന്തരം" നെറ്റിക്ക് എഴുതി വച്ചിട്ട് ഇവർ ഇനിയും ഇത്തരം തെമ്മാടിത്തരവുമായി പൊതുസമൂഹത്തിന്റെ മുന്നിൽ ഇറങ്ങരുത്'.
പോക്സോ (ഐപിസി 119,21), വ്യാജരേഖ ചമക്കല്‍ (ഐപിസി 465), ക്രിമിനന്‍ ഗൂഢാലോചന (120 ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മയക്കുമരുന്ന് ഉപയോഗം വ്യാപിക്കുന്നതിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്ത നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ് എന്ന റോവിംഗ് റിപ്പോര്‍ട്ടിലെ അഭിമുഖത്തിന് എതിരെയാണ് പരാതി. ഇരുപത് മിനുറ്റോളം ദൈര്‍ഘ്യമുളള വീഡിയോയുടെ ഒരു ഭാഗം വ്യാജമായി നിര്‍മ്മിച്ചത് ആണെന്ന് പരാതിയില്‍ എംഎല്‍എ ആരോപിക്കുന്നു. ഈ വീഡിയോയിലെ പെണ്‍കുട്ടി ഏഷ്യാനെറ്റില്‍ ജോലി ചെയ്യുന്ന ഒരാളുടെ മകളാണെന്ന് അറിയാന്‍ കഴിഞ്ഞെന്നും സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന രൂപത്തില്‍ വ്യാജ വാര്‍ത്ത ചെയ്തവര്‍ക്ക് എതിരെ നടപടിയെടുക്കണം എന്നും പിവി അന്‍വറിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിമുഖ വീഡിയോയ്ക്ക് എതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വാര്‍ത്ത വ്യാജമല്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്റെ പ്രതികരണവും ചാനല്‍ സംപ്രേഷണം ചെയ്യുകയുണ്ടായി. ചാനലിന്റെ കൊച്ചി ഓഫീസില്‍ അതിക്രമിച്ച് കയറി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുളള കടന്ന് കയറ്റമാണ് എന്ന് ആരോപിച്ച് മാധ്യമലോകത്ത് നിന്ന് എസ്എഫ്‌ഐക്കെതിരെയും വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പ്രതിഷേധിച്ച എസ്എസ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡണ്ട് പ്രജിത്ത് ബാബു അടക്കമുളളവരെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. എട്ട് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. മുപ്പതോളം പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കൊച്ചി സിറ്റി പോലീസ് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ച് കയറിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചാനല്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നുമാണ് ആരോപണം.












Click it and Unblock the Notifications