കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസിന്റെ പാലക്കാട് ക്യാംപിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണം: പോപ്പുലര്‍ ഫ്രണ്ട്

Google Oneindia Malayalam News

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതിന്റെ പ്രഖ്യാപന ദിനമായ ഫെബ്രുവരി 17ന് നാലു കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും സംഘടിപ്പിക്കും. 'ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം' മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട്, തിരൂര്‍, മൂവാറ്റുപുഴ, പന്തളം എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൂര്‍വികന്‍മാര്‍ ജീവനും രക്തവും നല്‍കി നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാന്‍ നിതാന്ത ജാഗ്രതയും കരുതലും ആവശ്യമാണ്. ഈ സന്ദേശം ഉയര്‍ത്തിയാണ് ഫെബ്രുവരി 17 ന് രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആചരിച്ചുവരുന്നതെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; സൈനികനും മകൾക്കും ഗുരുതര പരിക്ക്...
നിരന്തരമായ നുണപ്രചാരണങ്ങളിലൂടെ ജനങ്ങളില്‍ ഭീതിയും തെറ്റിദ്ധാരണയും പരത്തി പോപുലര്‍ ഫ്രണ്ടിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രഭരണത്തിന്റെ തണലില്‍ സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ ജനാധിപത്യപരമായ മാര്‍ഗത്തിലൂടെ പ്രതിരോധിക്കാനുള്ള പോപുലര്‍ ഫ്രണ്ടിന്റെ നീക്കത്തിന് ശക്തമായ ജനപിന്തുണയാണ് ലഭിച്ചതെന്നും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പതിമൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന മഹാസമ്മേളനങ്ങളുടെ വന്‍വിജയം ഇതിനു തെളിവാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

popular

കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനത്തിലൂടെ സംഘടന ആര്‍ജിച്ച ജനകീയാടിത്തറയുടെ വിജയമാണിത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ജനാധിപത്യാടിത്തറയും അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. പാര്‍ലമെന്ററി സംവിധാനം നോക്കുകുത്തിയാവുകയും ഭരണരംഗത്ത് ഏകാധിപത്യ പ്രവണത വര്‍ധിച്ചുവരികയും ചെയ്തിരിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികളെയും ഉദ്യോഗസ്ഥ സംവിധാനങ്ങളെയും സംഘപരിവാര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപകരണമായി മാറ്റി. വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും ഉള്‍ക്കൊള്ളാനാവാത്ത വിധം അസഹിഷ്ണുത ശക്തിപ്പെട്ടിരിക്കുന്നു. ഭരണത്തിന്റെ തണലില്‍ സംഘപരിവാരശക്തികള്‍ തെരുവില്‍ അഴിഞ്ഞാടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

യമീനിനെ പുറത്താക്കാന്‍ നീക്കം, മാലിദ്വീപില്‍ യുഎന്‍ ഇടപെടും, പിന്നില്‍ ഇന്ത്യയുടെ തന്ത്രങ്ങള്‍യമീനിനെ പുറത്താക്കാന്‍ നീക്കം, മാലിദ്വീപില്‍ യുഎന്‍ ഇടപെടും, പിന്നില്‍ ഇന്ത്യയുടെ തന്ത്രങ്ങള്‍

സാംസ്‌കാരിക നായകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും നേരെയുള്ള അതിക്രമം കേരളത്തില്‍ പോലും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വടയമ്പാടി ജാതിമതിലിനെതിരേ ശബ്ദമുയര്‍ത്തിയ കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സംസ്ഥാനത്ത് ആര്‍എസ്എസ് അഴിഞ്ഞാട്ടം നിയന്ത്രിക്കുന്ന കാര്യത്തില്‍ ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയമാണ്. സമീപകാലത്തുണ്ടായ നിരവധി സംഭവങ്ങളിലെ പോലിസ് നിലപാട് ഇത് ശരിവയ്ക്കുന്നുണ്ട്.വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കങ്ങള്‍ ആര്‍എസ്എസ് കേരളത്തിലും ശക്തമാക്കിയിരിക്കുയാണ്.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തില്‍ പാലക്കാട് അഞ്ചുദിവസം നീണ്ടുനിന്ന ക്യാംപില്‍ ഇത് സംബന്ധിച്ച പദ്ധതിക്ക് രൂപം നല്‍കിക്കഴിഞ്ഞതായി റിപോര്‍ട്ടുകളുണ്ട്. ഓരോ പ്രദേശത്തെയും മതം തിരിച്ചുള്ള ജനസംഖ്യ, ആരാധനാലയങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍ അടക്കമുള്ള തന്ത്രപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളാണ് ക്യാംപില്‍ നടന്നത്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ഗൂഢാലോചനയായി കണ്ട് ക്യാംപില്‍ നടന്ന ചര്‍ച്ചകളെ കുറിച്ച് ഗൗരവമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വലതുപക്ഷ രാഷ്ട്രീയം രാജ്യത്ത് ശക്തിപ്രാപിച്ച സാഹചര്യത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉയര്‍ത്തുന്ന സന്ദേശം കൂടുതല്‍ പ്രസക്തമായിരിക്കുകയാണ്. ഇത് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പോപുലര്‍ ഫ്രണ്ട് ഡേയോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ പൊതുജന സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും. ഫെബ്രുവരി 11ന് രാജ്യാവ്യാപകമായി നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. 17ന് രാവിലെ യൂനിറ്റ് തലങ്ങളില്‍ പതാക ഉയര്‍ത്തും.

ഉച്ചയ്ക്ക് ശേഷം നാലു കേന്ദ്രങ്ങളില്‍ നടക്കുന്ന യൂനിറ്റി മാര്‍ച്ചിനെയും ബഹുജനറാലിയെയും ദേശീയ, സംസ്ഥാന നേതാക്കള്‍ അഭിസംബോധന ചെയ്യും. തിരൂരില്‍ ചെയര്‍മാന്‍ ഇ അബൂബക്കറും കാസര്‍കോട്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരവും മൂവാറ്റുപുഴയില്‍ ദേശീയ വൈസ് ചെയര്‍മാന്‍ ഒ എം എ സലാമും പന്തളത്ത് ദേശീയ സമിതി അംഗം ഇ എം അബ്ദുര്‍റഹ്മാനും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി എ അബ്ദുല്‍ സത്താറും പങ്കെടുത്തു.

English summary
police should enquire about rss's palakad camp says popular front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X