ഹരിഹരവര്‍മ്മ സുകുമാരക്കുറുപ്പ് തന്നെയോ?
തിരുവനന്തപുരം: രത്ന വ്യാപാരത്തിനനിടെ കൊല്ലപ്പെട്ട ഹരിഹരവര്‍മ്മ ആരെന്ന് പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുപോലെ കണ്ടെത്താനാകാതെ പോയ മറ്റൊരാളിലേക്കാണ് ഇപ്പോള്‍ സംശയങ്ങള്‍ നീളുന്നത്. അത് മറ്റാരുമല്ല. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് തന്നെ.
ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തി അപ്രത്യക്ഷനായ ആ പഴയ സുകുമരക്കുറിപ്പ് തന്നെയാണോ പിന്നീട് ഹരിഹരവര്മ്മയായി രംഗപ്രവേശനം ചെയ്തത് എന്നാണ് ഇപ്പോള്‍ പോലീസ് സംശയിക്കുന്നത്. ഇത് സ്ഥിരീകരിക്കാന്‍ പോലീസ് ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയാണ്.

ഹരിഹരി വര്‍മ്മയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടും അദ്ദേഹത്തെ തേടി രക്ത ബന്ധുക്കള്‍ ആരും തന്നെ എത്തിയിരുന്നില്ല. രണ്ട് ഭാര്യമാരാണ് എത്തിയത്. അവര്ക്കാണെങ്കില് ഹരിഹര വര്‍മ്മ എവിടത്തുകാരനാണെന്ന് പോലും കൃത്യമായി അറിയുമായിരുന്നില്ല. ഹരിഹരവര്‍മ്മ ആരാണെന്ന് കണ്ടെത്താന്‍ കഴിയാത്തതിന് പോലീസിന് കോടതിയുടെ വിമര്‍ശനും ഏറ്റുവാങ്ങേണ്ടിയും വന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട് വിട്ടുപോയ ഒരാള്‍... അങ്ങനെ ഒരു സംശയമാണ് പോലീസിനുള്ളത്. അത് സുകുമാരക്കുറുപ്പ് ആകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഒരു സംശയത്തിന്റെ പേരില്‍ സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഡിഎന്‍എയുമായി സാദൃശ്യമുണ്ടോ എന്ന് പരിശോധിക്കുകയാണ് പോലീസിന്റെ ലക്ഷ്യം.
1984 ജനുവരിയിലാണ് ഇന്‍ഷുറന്‍സ് തുക വെട്ടിക്കാന്‍ വേണ്ടി സുകുമാരക്കുറുപ്പ് ചാക്കോയെ വധിച്ച് മുങ്ങിയത്. മാവേലിക്കര സ്വദേശിയായിരുന്നു കുറുപ്പ്. ഹരിഹരവര്‍മ്മ ആളുകളോട് പറഞ്ഞിരുന്നത് താന്‍ മാവേലിക്കര കോവിലകത്തെ അംഗമാണെന്നാണ്. ഇതാണ് പോലീസിന്റെ സംശയത്തിന് ബലം നല്‍കുന്നത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications