ദിലിപീന്റെ 'ശത്രുക്കളെ' തേടി പോലീസ്... സംവിധായകന്റെ മൊഴിയെടുത്തു, ഇനി പലരും ....

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലുള്ള ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനിരിക്കെ ഇതു തടയാന്‍ ശക്തമാ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. രണ്ടു വട്ടം ഹൈക്കോടതി കൈവിട്ടെങ്കിലും മൂന്നാം തവണ ഭാഗ്യം തനിക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ജനപ്രിയ നായകന്‍.

എന്നാല്‍ ദീലിപിന്റെ ഈ പ്രതീക്ഷകള്‍ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അന്വേഷണസംഘം കൂടുതല്‍ തെളിവുകള്‍ അണിനിരത്തുന്നത്.

മൊഴിയെടുക്കും

മൊഴിയെടുക്കും

സിനിമാ മേഖലയിലെ കൂടുതല്‍ പേരുടെ മൊഴികള്‍ എടുക്കാനാണ് പോലീസിന്റെ നീക്കം. സംവിധായകന്‍ ആലപ്പി അഷറഫിന്റെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തിയിരുന്നു.

ലക്ഷ്യമിടുന്നത്

ലക്ഷ്യമിടുന്നത്

ചാനല്‍ ചര്‍ച്ചകളിലും മറ്റും ദിലീപിനെതിരേ സംസാരിക്കുന്നവരെയയാണ് അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കാറുള്ള ആലപ്പി അഷ്‌റഫിനെ ചോദ്യം ചെയ്തത്.

തെളിവുകള്‍ വേണം

തെളിവുകള്‍ വേണം

ദിലീപിന് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ സമീപിക്കുന്നത് ഗൗരവമായി തന്നെയാണ് അന്വേഷണസംഘം കാണുന്നത്. കേസ് ക്ലൈമാക്‌സിലേക്ക് അടുക്കവെ ദിലീപിന് ജാമ്യം ലഭിച്ചാല്‍ അത് കേസിനെ ബാധിക്കുമെന്നും പോലീസ് കണക്കുകൂട്ടുന്നു. ഇതിനാലാണ് കൂടുതല്‍ തെളിവുകള്‍ പോലീസ് ശേഖരിക്കുന്നത്.

അനൂപ് ചന്ദ്രന്റെ മൊഴി

അനൂപ് ചന്ദ്രന്റെ മൊഴി

തിങ്കളാഴ്ച നടന്‍ അനൂപ് ചന്ദ്രന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ദിലീപിനെ കടുത്ത ഭാഷയിലാണ് അനൂപ് വിമര്‍ശിച്ചത്. തന്നെ ദിലീപ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അനൂപ് വെളിപ്പെടുത്തിയിരുന്നു.

അവസരങ്ങള്‍ നഷ്ടപ്പെടുത്തി

അവസരങ്ങള്‍ നഷ്ടപ്പെടുത്തി

ദിലീപ് ഇടപെട്ടതിനെ തുടര്‍ന്നു 47 സിനിമികള്‍ തനിക്കു അവസരം നഷ്ടമായതായും അനൂപ് ചന്ദ്രന്‍ മൊഴി നല്‍കിയിരുന്നു. മിമിക്രിക്കാര്‍ക്കെതിരേ ഒരു ചാനലില്‍ സംസാരിച്ചതാണ് ദിലീപിനെ കുപിതനാക്കിയതെന്നും അനൂപ് പോലീസിനോട് പറഞ്ഞു.

ഇനിയും നിരവധി പേര്‍

ഇനിയും നിരവധി പേര്‍

അനൂപ് ചന്ദ്രന്‍ മാത്രമല്ല, ദിലീപിനോട് വൈരാഗ്യമുള്ളവര്‍ സിനിമാ മേഖലയില്‍ ഇനിയുമുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച സൂചന. ഇവരെയല്ലാം വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും.

നാദിര്‍ഷായെ ചോദ്യം ചെയ്യും

നാദിര്‍ഷായെ ചോദ്യം ചെയ്യും

കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷായെ വൈകാതെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലപ്പോള്‍ അറസ്റ്റിനും സാധ്യതയുണ്ടെന്നാണ് വിവരം.

English summary
Police to interrogate more persons from film field
Please Wait while comments are loading...