ദിലീപ് കേസ്: രാവിലെ 8ന് മുൻപ് ഞെട്ടിക്കുന്ന തീരുമാനം, നിർണായക നീക്കമുണ്ടാകുമെന്ന് ബൈജു കൊട്ടാരക്കര
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായിരിക്കുകയാണ്. മൂന്ന് ദിവസങ്ങളായി 33 മണിക്കൂറോളമാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ദിലീപിനേയും പ്രതികളായ മറ്റുള്ളവരേയും ചോദ്യം ചെയ്തത്.
അതേസമയം കേസില്‍ നാളെ ഒരു നിര്‍ണായക നീക്കമുണ്ടായേക്കും എന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവര്‍ പരിപാടിയിലാണ് ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍.
ഫ്രോക്കിൽ ഗ്ലാമർ നൃത്തം, ഇൻസ്റ്റഗ്രാമിൽ വരവറിയിച്ച് മീരാ ജാസ്മിൻ, ചിത്രങ്ങൾ

ഇന്ന് രാത്രിയോ നാളെ രാവിലെ 8 മണിക്ക് മുന്‍പോ ആയി വളരെ നിര്‍ണായകമായ ഒരു നീക്കം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. അത് വിവാദപരമായ ഒന്നായിരിക്കും. അത് അറസ്റ്റോ മറ്റ് എന്തെങ്കിലും നടപടികളോ ആവാം. അതെന്തായും ഉണ്ടാകും എന്നുറപ്പാണ്. അത് കൊച്ചിയില്‍ തന്നെ ആയിരിക്കും എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

ഞെട്ടിക്കുന്ന ഒരു തീരുമാനം ആണ് പോലീസിന്റെ ഭാഗത്ത് നിന്നുളളത് എന്നാണ് തനിക്ക് അറിയാന്‍ സാധിച്ചത് എന്നും ബൈജു കൊട്ടരക്കര വ്യക്തമാക്കി. ഈ കേസില്‍ ദിലീപിന്റെ ഇരുപതോളം വോയിസ് ക്ലിപ്പുകള്‍ നിയമം അനുസരിച്ച് സുഹൃത്തുക്കളായ ആളുകള്‍ ശബ്ദം തിരിച്ചറിയണം എന്നുണ്ട്. സംവിധായകന്‍ റാഫി ശബ്ദം സ്ഥിരീകരിച്ചു. വ്യാസന്‍ എടവനക്കാടും സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ശാസ്ത്രീയ പരിശോധനയിലും ശബ്ദം സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇവരെല്ലാം പറഞ്ഞത് സത്യമാണ് എന്ന് മനസ്സിലാക്കാം. ബാലചന്ദ്ര കുമാര്‍ പറഞ്ഞത് നാല് വര്‍ഷത്തിന് ശേഷമാണ് പറഞ്ഞത് എന്ന് പറയുന്നതില്‍ കാര്യമില്ല. അഭയ കേസില്‍ പോലും അടയ്ക്കാ രാജു വന്നത് എത്രയോ വര്‍ഷം കഴിഞ്ഞാണ്. ഈ കേസിലും എന്തുകൊണ്ട് അങ്ങനെ ആയിക്കൂട എന്നും ബൈജു കൊട്ടാരക്കര ചോദിച്ചു.

സാക്ഷികള്‍ക്ക് കൈമാറിയെന്ന് പറയുന്ന പണത്തിന്റെ ഉറവിടവും രേഖകളും അടക്കമുളള തെളിവുകള്‍ പോലീസിന് കിട്ടിയിട്ടുണ്ടെന്ന് പറയുന്നു. മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ട് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് പറഞ്ഞത്. ഇത്രയും തെളിവുകള്‍ ഏതെങ്കിലും കോടതിക്ക് പറയാന്‍ സാധിക്കുമോ എന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. പള്‍സര്‍ സുനി ബോണ്‍ ക്രിമിനല്‍ ആണെന്ന് തന്നെ പോലുളളവര്‍ക്ക് വ്യക്തമായി അറിയാവുന്ന കാര്യമാണ്.

സിനിമാ രംഗത്ത് മുകേഷിന്റെ ഗുണ്ടയും ഡ്രൈവറും ആയിട്ട് നടന്നയാളാണ് പള്‍സര്‍ സുനി. മുകേഷ് ആണ് ദിലീപിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തി കൊടുത്തത് എന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. അന്ന് മുതല്‍ ദിലീപിനൊപ്പമുണ്ട്. അപ്പുണ്ണി എന്നയാളും ദിലീപിനൊപ്പമുണ്ട്. മാഫിയ സംഘത്തിനും അപ്പുറമാണ് പല സംഗതികളും എന്ന് പണ്ട് തിലകന്‍ ചേട്ടന്‍ പറഞ്ഞിട്ടുളളതാണ്.

സിനിമയില്‍ നിരവധി കൊള്ളരുതായ്മകള്‍ ഉണ്ടായിട്ടുണ്ട്. പള്‍സര്‍ സുനിയെ പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ടോമിന്‍ തച്ചങ്കരിയുടെ സ്റ്റുഡിയോയ്ക്ക് മുന്നില്‍ വാഹനങ്ങള്‍ അടിച്ച് തകര്‍ത്ത കേസിലെ പ്രതിയാണ് പള്‍സര്‍ സുനി. അന്നും സുനി ദിലീപിനൊപ്പമാണ്. സുനിയെ അറിയില്ലെന്ന് ദിലീപ് പറയുന്നത് ആരും വിശ്വസിക്കില്ല. സിനിമയിലെ പ്രൊഡക്ഷന്‍ ബോയ്‌സിന് അടക്കം എല്ലാവര്‍ക്കും അറിയാം സുനി വര്‍ഷങ്ങളായി ദിലീപിനൊപ്പമുണ്ടെന്ന് എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

സിനിമയില്‍ സെക്‌സ് റാക്കറ്റ് ഉണ്ടെന്നാണ് നടി പാര്‍വ്വതി തിരുവോത്ത് പറഞ്ഞത്. അത് അന്വേഷിച്ച് നോക്കിയാല്‍ വിവരമറിയും. ഏതെങ്കിലും നല്ല ഏജന്‍സി ഏറ്റെടുത്ത് അന്വേഷിക്കണം. ഒന്നുമില്ലാതെ പാര്‍വ്വതിയെ പോലൊരു നടി അങ്ങനെ ഒരു കാര്യം പറയുമോ എന്നും ബൈജു കൊട്ടാരക്കര ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 15 സിനിമയിലെ പ്രമുഖര്‍, ഒരു സൂപ്പര്‍ സ്റ്റാര്‍ അടക്കം പ്രതിസ്ഥാനത്ത് ഉണ്ടെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു.












Click it and Unblock the Notifications