കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ വധം :അന്വേഷണം ഒരു സ്ത്രീയിലേയ്ക്കും നീളുന്നു?

  • By ജാനകി
Google Oneindia Malayalam News

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ വഴിത്തിരിവിലേയ്ക്ക്. ജിഷയുടെ വീട്ടില്‍ നിന്നും സംഭവ ദിവസം പുറത്തേയ്ക്ക് പോകുന്നത് കണ്ടു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്ന മഞ്ഞഷര്‍ട്ടുകാരനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം മുന്നോട്ട് നീങ്ങിയത്.

എന്നാല്‍ ജിഷയുടെ കൊലപാതകത്തില്‍ ഒരു സ്ത്രീയ്ക്കും പങ്കുണ്ടോ എന്ന തരത്തിലും അന്വേഷണ നീങ്ങുന്നതായി ചില ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വട്ടോളിപ്പടിയിലെ ജിഷയുടെ വീട് ഇടയ്ക്ക് സന്ദര്‍ശിച്ചിരുന്ന അജ്ഞാതയായ യുവതിയെ കണ്ടെത്താനും പൊലീസ് നീക്കം ശക്തമാക്കിയതായാണ് സൂചന.

അവള്‍ ആരാണ്

അവള്‍ ആരാണ്

ജിഷയുടെ കൊലപാതകത്തില്‍ ഒരു സ്ത്രീയ്ക്കും പങ്കുണ്ടൈന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28 ന് വീട്ടില്‍ മറ്റൊരു സ്ത്രീയുടെ സാന്നിധ്യം പൊലീസ് സംശയിച്ച് തുടങ്ങി.

വിശ്വാസമില്ലാത്തത് ആരെ?

വിശ്വാസമില്ലാത്തത് ആരെ?

ജിഷ പുറത്ത് പോയി വന്നശേഷം ഉച്ചത്തില്‍ ആരോടോ സംസാരിച്ചിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. അമ്മ രാജേശ്വരിയോട് വഴക്കിടുന്നതാകും എന്നാണ് അയല്‍ക്കാര്‍ കരുതിയത്. ഇതാണ് ഞാന്‍ ആരെയും വിശ്വസിയ്ക്കാത്തത് എന്നാണ് ജിഷ അവസാനമായി പറഞ്ഞത്. ഇത് മറ്റൊരു സ്ത്രീയോടാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു

വീട്ടിലെത്തിയിരുന്നത്

വീട്ടിലെത്തിയിരുന്നത്

ഇരുചക്രവാഹനത്തിലാണ് യുവതി ജിഷയുടെ വീട്ടിലെത്തിയിരുന്നത്. അയല്‍ക്കാര്‍ പറയുന്ന ഈ യുവതിയെപ്പറ്റി ജിഷയുടെ അമ്മയ്ക്ക് വ്യക്തമായ അറിവില്ല

ഫോണ്‍

ഫോണ്‍

ജിഷ ഉപയോഗിച്ചതായി കരുതുന്ന രണ്ടാമത്തെ ഫോണും കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

എവിടെയാണ്

എവിടെയാണ്

അപൂര്‍വ്വമായ പരിക്കോടെ ഏതെങ്കിലും സ്ത്രീകള്‍ ആ ദിവസങ്ങളില്‍ ആശുപത്രികളിലോ ക്‌ളിനിക്കുകളിലോ ചികിത്സ തേടിയിരുന്നോ എന്നും അന്വേഷിയ്ക്കുന്നുണ്ട്.

English summary
Police try to trace the woman who visited Jisha's home continuously.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X