കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നയപ്രഖ്യാപനം: കേരളത്തിന് 17 ശതമാനം വളർച്ച; കടമെടുപ്പ് തടയാന്‍ കേന്ദ്രം ശ്രമിക്കുന്നു; ഗവർണ്ണർ

Google Oneindia Malayalam News

തിരുവനന്തപുരം: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കമായി. നയപ്രഖ്യാപനത്തിലെ കേന്ദ്ര സർക്കാറിനെതിരായ വിമർശനങ്ങള്‍ അടങ്ങിയ ഭാഗം ഉള്‍പ്പടെ ഗവർണ്ണർ നിയമസഭയില്‌‍ വായിച്ചു. അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച സംസ്ഥാനം നേടിയെന്നും സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്നും ഗവര്‍ണര്‍.

സമൂഹിക ശാക്തീകരണത്തില്‍ മാതൃകയായ സംസ്ഥാനമാണ് കേരളം. നീതി ആയോഗ് കണക്കുകളില്‍ കേരളം വളരെ മുന്നില്‍. അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനമാണ് കേരളം ലക്ഷ്യമിടുന്നത്. അതിദാരിദ്രം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. തൊഴില്‍ ഉറപ്പാക്കുന്നതില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണെന്നും നയപ്രഖ്യാപന പ്രസംഗത്തിലൂടെ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

keralagoverner-

പ്രതിസന്ധികള്‍ക്കിടയിലും കേരളം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. 17 ശതമാനം വളർച്ചയാണ് കേരളത്തിനുണ്ടായിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതി തുടരും. വലിയ തോതില്‍ നിക്ഷേപങ്ങൾ ആകർഷിക്കാൻ സാധിച്ചു. കുടുംബശ്രീ പദ്ധതി അഭിമാനമാണ്. വ്യവസായ മേഖലയിൽ കുതിച്ചുചാട്ടമുണ്ടായി. രാജ്യത്ത് സാമ്പത്തി ഫെഡറലിസം ശക്തമാക്കണം. സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എന്ത് വെളുപ്പിക്കലാണിത്; ദിലീപിനെതിരായ ആ തെളിവുകളൊന്നും ഇല്ലാതാവില്ലെന്ന് അടൂർ മനസ്സിലാക്കണം''എന്ത് വെളുപ്പിക്കലാണിത്; ദിലീപിനെതിരായ ആ തെളിവുകളൊന്നും ഇല്ലാതാവില്ലെന്ന് അടൂർ മനസ്സിലാക്കണം'

സര്‍ക്കാര്‍ ഒരു ആധുനിക, വികസിത കേരളത്തിന്റെ (നവകേരളം) നിര്‍മ്മിതി വിഭാവനം ചെയ്യുന്നു. നമ്മള്‍ തൊഴില്‍മേഖലയിലേയ്ക്ക് കടന്നുവരുന്ന യുവജനങ്ങള്‍ക്കുവേണ്ടി ഡിജിറ്റലും സാങ്കേതികവുമായ പുരോഗതി, ശാസ്ത്രബോധം, ഉല്പാദനത്തിന്റെ പുതിയതലങ്ങള്‍, മാന്യമായ തൊഴില്‍ സൃഷ്ടിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സമൂഹത്തിലെ അര്‍ഹതപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹ്യസുരക്ഷ പ്രദാനം ചെയ്യുന്നതിന് തുല്യഊന്നല്‍ നല്‍കുന്നതാണ്. സംസ്ഥാനങ്ങളുടെ ധനസ്ഥിതിയിന്മേലുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒടുവിലത്തെ റിപ്പോര്‍ട്ട് (2023) പ്രകാരം, പാരിസ്ഥിതിക ഉത്കണ്ഠകളെ സംബോധന ചെയ്യുന്നതിലും വിപുലമായ സാമൂഹ്യസുരക്ഷ പ്രദാനം ചെയ്യുന്നതിലും, കേരളം താരതമ്യേന മെച്ചപ്പെട്ട ഒന്നാണ്. കേരളം സവിശേഷമായ സാമ്പത്തിക വളര്‍ച്ച കൈവരിച്ചു എന്ന് എടുത്തുപറയുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്നും ഗവർണ്ണ പറഞ്ഞു.

വികേന്ദ്രീകൃതമായ തീരുമാനമെടുക്കല്‍ സംവിധാനത്തിലൂടെ ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന കാര്യത്തില്‍ കേരളം രാജ്യത്തെ ഒരു അഗ്രഗാമിയായ സംസ്ഥാനമാണ്. സംസ്ഥാനത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിനുള്ള എന്റെ സര്‍ക്കാരിന്റെ കഠിന യത്നങ്ങള്‍ ഭാരത സര്‍ക്കാരും പ്രശസ്ത അന്താരാഷ്ട്ര സ്ഥാപനങ്ങളും തുടര്‍ച്ചയായി അംഗീകരിച്ചിട്ടുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളത്തിന് നീതി ആയോഗ് മുന്‍നിരയില്‍ സ്ഥിരമായി റാങ്ക് (സ്ഥാനം) നല്‍കുന്നുണ്ട്. മൊത്തത്തില്‍, പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സിലും കേരളം മുന്‍നിരയിലാണ്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ശ്രദ്ധ നല്‍കുന്നതില്‍ ഇന്ത്യയിലെ മികച്ച സംസ്ഥാനമായി ഭാരത സര്‍ക്കാരിന്റെ സാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയത്തിന്റെ വയോശ്രേഷ്ഠ സമ്മാന്‍ 2021 കേരളം കരസ്ഥമാക്കുകയുണ്ടായി. എന്റെ സര്‍ക്കാര്‍ സേവന ത്തിലിരിക്കുന്നവര്‍ക്കും വിരമിച്ചവര്‍ക്കും വേണ്ടി ഒരു സമഗ്ര മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി (മെഡിസെപ്) ആരംഭിച്ചിട്ടുണ്ട്. ഏകദേശം 30 ലക്ഷം അംഗങ്ങളെ ഉള്‍ക്കൊള്ളുന്ന ഈ പദ്ധതി പ്രത്യേകതകളുള്ളതും സമാനതകളില്ലാത്തതുമാണെന്നും നയപ്രഖ്യാപന പ്രസംഗം പറയുന്നു.

ഇസ്രായേലില്‍ തെരുവിലിറങ്ങി പതിനായിരങ്ങള്‍: പ്രധാനമന്ത്രിക്കെതിരെ വന്‍ പ്രതിഷേധംഇസ്രായേലില്‍ തെരുവിലിറങ്ങി പതിനായിരങ്ങള്‍: പ്രധാനമന്ത്രിക്കെതിരെ വന്‍ പ്രതിഷേധം

സര്‍ക്കാര്‍ അതീവ ദുര്‍ബലവിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള വികസന അജണ്ടയുമായി ഊര്‍ജ്ജസ്വലമായി മുന്നോട്ട് പോകുന്നതാണ്. ഇത് മനസ്സില്‍ വച്ചുകൊണ്ടാണ് അതിദാരിദ്ര്യം തിരിച്ചറി യുന്നതിലേയ്ക്കായി എന്റെ സര്‍ക്കാര്‍ 2022-ന്റെ തുടക്കത്തില്‍ ഒരു സര്‍വ്വേ നടത്തിയതും അതില്‍ കേരളത്തില്‍ 64,006 അതിദരിദ്ര കുടുംബങ്ങള്‍ ഉള്ളതായി കണ്ടെത്തിയതും. സര്‍വ്വേയിലെ കണ്ടെത്തലുകള്‍, കേരളത്തിലെ ബഹുമുഖ ദാരിദ്ര്യം, രാജ്യത്തെ ഏറ്റവും കുറവായ 0.7% മാത്രമാണെന്ന് സൂചിപ്പിക്കുന്ന നീതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചികയിന്മേലുള്ള അടിസ്ഥാനതല റിപ്പോര്‍ട്ടിലെ (NITI Aayog Baseline Report on Multi-dimensional Poverty Index) കണ്ടെത്തലുകളോട് മൊത്തത്തില്‍ യോജിക്കുന്നതുമാണ്.

എന്റെ സര്‍ക്കാര്‍ ഈ അതിദരിദ്രരെയും ദുര്‍ബലവിഭാഗത്തില്‍പ്പെട്ട കുടുംബ ങ്ങളെയും അവരുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ നിന്നും അഭിവൃദ്ധിപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധവും അതിനായി കുടുംബശ്രീയുമായും തദ്ദേശ സര്‍ക്കാരുകളുമായും സഹകരിച്ച് സൂക്ഷ്മ പദ്ധതികള്‍ ആവിഷ്കരിച്ചുവരികയുമാണ്.

നഗര-ഗ്രാമ മേഖലകളിലെ എല്ലാവര്‍ക്കും ഭൂമിയും വീടും എന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. 2016-ല്‍ ആരംഭിച്ച 'ലൈഫ് ' (LIFE) മിഷന്റെ (Livelihood Inclusion and Financial Empowerment Scheme) ആഭിമുഖ്യത്തില്‍ 2023 ജനുവരി 15 വരെ 3,22,922 വീടുകളും നാല് ബഹുനില സമുച്ചയങ്ങളും പൂര്‍ത്തീകരിക്കുകയുണ്ടായെന്നും ഗവർണ്ണർ കൂട്ടിച്ചേർത്തു.

English summary
Policy announcement: 17 percent growth for Kerala; Center tries to curb borrowing; Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X