പോളിയോ വാക്സിൻ; ഡോക്ടറായ ഉപ്പയുടെ കൈപ്പിഴ തുറന്നെഴുതി ഇരയായ മകന്‍

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: പോളിയോ വാക്സിനെതിരെ ബോധപൂര്‍വ്വമായ പ്രചരണം ചില കോണില്‍ നിന്ന് ഉയരുമ്പോള്‍ നാദാപുരത്തെ സാമുഹ്യ -സാംസ്ക്കാരിക വിദ്യഭ്യാസ പ്രവത്തകനായ വി സി ഇക്‌ബാലിന്‍റെ ഫേസ് ബുക്ക്‌ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

vc

ഞാൻ

വി സി ഇക്‌ബാൽ, നാദാപുരം


എന്റെ പിതാവ് ഒരു ഡോക്ടർ ആയിരുന്നിട്ടും എനിക്ക്

പോളിയോ വാക്സിൻ നൽകാത്തതിനാൽ

രണ്ടു കാലിലെയും മസിലുകൾക്ക്

പോളിയോ ബാധിച്ചവനാണ്.ആ പ്രയാസവും പേറി നിങ്ങളുടെ മുന്നിൽ

ഒരു വാക്സിൻ കിട്ടാത്തതിന്റെ സാക്ഷിയായി ജീവിക്കുന്നു.

അതിന്റെ മനോവിഷമം മരണം വരെ കൊണ്ടുനടന്ന എന്റെ പിതാവിനെയും

എനിക്ക് നന്നായി അറിയാം.

പ്രതിരോധ കുത്തിവെപ്പുകൾ ഒരു സമൂഹത്തിലെ മുഴുവൻ

ജനങ്ങൾക്കും വേണ്ടിയുള്ളതാണ്.ആ നിർദ്ദേശം ഉൾക്കൊള്ളുവാനുള്ള

തുറന്ന മനസ്സും ചിന്തയുമാണ്

നമുക്കുണ്ടാവേണ്ടത്.അതിനാൽ നിങ്ങളെല്ലാവരും

ഉടൻ തന്നെ മീസിൽസ് റുബെല്ലാ കുത്തിവെപ്പ്

തങ്ങളുടെ എല്ലാ കുടുംബത്തിലെയും

അയൽക്കാരിലെ കുട്ടികളിലും

എടുപ്പിക്കുക.അതുവഴി നിങ്ങളുടെ കുട്ടിയേയും

വരും തലമുറയെയും സംരക്ഷിക്കുക ...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
polio vaccin; 'father don't gave polio even he is a doctor' son's facebook post

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്