പ്രതിരോധവിരുദ്ധ പ്രചാരണങ്ങളേ വിട... പോളിയോ തുളളിമരുന്ന് വിതരണം ഞായറാഴ്ച

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: കുത്തിവെപ്പ് വിവാദങ്ങള്‍ക്കിടെ മറ്റൊരു പ്രതിരോധ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച. കുട്ടികളെ പോളിയോ രോഗവിമുക്തമാക്കുന്നതിനു വേണ്ടിയുളള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയാണ് ഞായറാഴ്ച നടക്കുക. പ്രതിരോധ മരുന്നുകള്‍ക്കെതിരെ പ്രചാരണം നടക്കുകയും അതുപ്രകാരം വിട്ടുനിന്നവരുടെ മക്കള്‍ക്ക് ഡിഫ്ത്തീരിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിക്കുകയതും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തവണയും പ്രതിരോധ മരുന്ന് വിതരണം.

ജയരാജന് മാനസിക വിഭ്രാന്തി! ബിജെപി ചാക്കിൽ കയറാൻ തന്നെ കിട്ടില്ലെന്ന് കെ സുധാകരൻ...

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം സ്ഥിരീകരിക്കുകയുംകൂടി ചെയ്ത പശ്ചാത്തലത്തില്‍ പ്രതിരോധ മരുന്നിനായി പലയിടങ്ങളിലും നെട്ടോട്ടമായിരുന്നു. ഈയിടെ എംആര്‍ വാക്‌സിനുവേണ്ടി നടത്തിയ പ്രചാരണത്തിലൂടെ കൂടുതല്‍ പേര്‍ പ്രതിരോധ കുത്തുവെപ്പുകളുടെ പ്രാധാന്യം മനസിലാക്കിയതായും വിലയിരുത്തപ്പെടുന്നു.

 polio

അഞ്ച് വയസ്സുവരെയുളള എല്ലാ കുട്ടികള്‍ക്കും ഒരേ ദിവസം ഓരോ ഡോസ് പോളിയോ തുളളിമരുന്ന് നല്‍കി രോഗാണു സംക്രമണം തടയുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം. കോഴിക്കോട് ജില്ലയില്‍ 2,39,780 കുട്ടികള്‍ക്ക് 11ന് പോളിയോ തുളളിമരുന്ന് നല്‍കും. ഇതിനായി 2229 വാക്‌സിന്‍ വിതരണ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബസ് സ്റ്റാന്റുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുളള മറ്റു കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 58 ട്രാന്‍സിസ്റ്റ് ബൂത്തുകളും ഒറ്റപ്പെട്ട പ്രദേശങ്ങള്‍, ആദിവാസി മേഖലകള്‍ എിവിടങ്ങളിലേക്കായി 74 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.

ബൂത്തുകളില്‍ നിന്നും 11ന് രാവിലെ 8 മണിമുതല്‍ വൈകിട്ട് 5 മണിവരെ പോളിയോ വാക്‌സിന്‍ സൗജന്യമായി ലഭിക്കും. പള്‍സ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 8 മണിക്ക് കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്റില്‍് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വ്വഹിക്കും. കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സ ടി.വി. ലളിതപ്രഭ അധ്യക്ഷതവഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ മുഖ്യ പ്രഭാഷണവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ.ബിജോയ് ദിനാചരണ സന്ദേശവും നല്‍കും. പോളിയോവാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

വീപ്പക്കുള്ളിലെ സ്ത്രീയുടെ മൃതദേഹം; രണ്ട് കൊലകള്‍ക്ക് പിന്നിലും ഒരേ സംഘം? നാലു പേര്‍!!

മമ്മൂട്ടിയേയും തള്ളി 'ഫാനരന്‍മാര്‍'!!! പാർവ്വതിക്ക് വീണ്ടും 'ഒപികെവി'... ഫാൻസ് തമ്മിൽ കമന്റ് യുദ്ധം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
pulse polio vaccination on sunday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്