Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലുശ്ശേരിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം, ഉണ്ണികുളത്ത് കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു

കോഴിക്കോട്: ബാലുശ്ശേരിയില്‍ വ്യാപകമായി രാഷ്ട്രീയ സംഘര്‍ഷം. യീുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് സംഘര്‍ഷം. ഉണ്ണികുളത്ത് കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസിന് തീയിട്ടു നശിപ്പിച്ചു. ഇന്നലെ രാത്രിയില്‍ പ്രദേശത്ത് വന്‍ തോതില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ കടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരന്‍ ലത്തീഫിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ലത്തീഫിന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഇന്നോവ കാര്‍ അടിച്ചുതകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് സൂചന.

ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

1

ഇന്നലെ വൈകീട്ടോടെ ബാലുശ്ശേരി കരുമലയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കടുത്ത സംഘര്‍ഷമുണ്ടായിരുന്നു. യുഡിഎഫ് പ്രകടനം നടത്തുന്നതിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇവരുമായി ഏറ്റുമുട്ടുകായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം പോലീസ് അടക്കം ഇവിടെ ക്യാമ്പ് ചെയ്തിട്ടുണ്ട്. കൂടുതല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിലയിരുത്തല്‍.

Recommended Video

cmsvideo
    പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

    മലപ്പുറത്തും നാദാപുരത്തും ഇതേ രീതിയിലുള്ള സംഘര്‍ഷമുണ്ട്. എടക്കര മൂത്തേടത്ത് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡിവൈഎഫ്‌ഐ മൂത്തേടം മേഖല സെക്രട്ടറി ക്രിസ്റ്റ് ജോണ്‍ അടക്കം നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രചാരണത്തിന് സമാപനദിവസം കാരപ്പുറത്ത് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇത് നേരത്തെ പരിഹരിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പേരിലാണ് മൂത്തേടം കഴിഞ്ഞ ദിവസം രാവിലെയോടെ സംഘര്‍ഷമുണ്ടായത്. ബൈക്കില്‍ വരികയായിരുന്നു ക്രിസ്റ്റിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് ആരോപണം.

    സ്റ്റൈലിഷ് ആയി നടി ജാൻവി കപൂർ, ഫോട്ടോകൾ കാണാം

    അതേസമയം നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഇകെ അബൂബക്കറിന്റെ സൂപ്പര്‍ മാര്‍ക്കറ്റിന് അജ്ഞാര്‍ തീയിട്ടു. സിപിഎം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. നേരത്തെ പെരിങ്ങത്തൂരില്‍ അടക്കം സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. അതിന്റെ തിരിച്ചടിയാണ് ഇതെന്നാണ് സൂചന. കടയുടെ മുന്‍വശത്തെ ഇരുമ്പ് ഗ്രില്‍സിനുള്ളൂടെ പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+