12 കോടിയുടെ ഭാഗ്യവാൻ നിങ്ങളാണോ? ലക്ഷങ്ങൾ വേറെയും സമ്മാനങ്ങൾ..പൂജാ ബമ്പർ നറുക്കെടുപ്പ് 22 ന്
തിരുവനന്തപുരം: പൂജ ബമ്പർ ലോട്ടറി ടിക്കെടുത്തോ? ഇല്ലെങ്കിൽ ഇനിയും വൈകേണ്ട, നറുക്കെടുപ്പിന് വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കി. 22ന് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പി. ഇത്തണ 12 കോടിയാണ് ഒന്നാം സമ്മാനം.
മുൻ വർഷം 10 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം. തിരുവോണം ബമ്പറിന്റേത് ഉൾപ്പെടെയുള്ള സമ്മാനത്തുക ഉയർത്തിയതോടെ പൂജാ ബമ്പറിന്റെയും തുക വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതോടെയാണ് ഇക്കുറി 12 കോടി ആക്കി സമ്മാനം ഉയർത്തിയത്.

രണ്ടാം സമ്മാനം 1 കോടി രൂപയാണ്. 10 ലക്ഷം വീതം സമ്മാനം നൽകി 10 പേരെ ലക്ഷാധിപതികളാക്കുന്ന (ഓരോ പരമ്പരയിലും രണ്ട്
വീതം) മൂന്നാം സമ്മാനവും അഞ്ച് പരമ്പരകൾക്ക് മൂന്നു ലക്ഷം വീതം നൽകുന്ന നാലാം സമ്മാനവും അഞ്ചാം സമ്മാനമായി അഞ്ച് പരമ്പരകൾക്ക് രണ്ടു ലക്ഷം വീതവും നൽകുന്ന വിധത്തിലാണ് സമ്മാനഘടന. ആറ് മുതൽ ഒൻപതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 1000, 500, 300 രൂപയും ലഭിക്കും
തിരുവോണം ബമ്പറിന് സമാനമായ രീതിയിൽ ടിക്കറ്റ് വിൽപ്പനയിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പ്രകാരം മുപ്പത് ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുതീർത്തു.
കേരള സംസ്ഥാന ഭാഗ്യക്കുറി വിൽപ്പന ഏജന്റുമാരും ലോട്ടി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓൺലൈൻ, വ്യാജ ടിക്കറ്റുകളിൽ വഞ്ചിതരാകരുതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. നറുക്കെടുപ്പ് ഫലം സംബന്ധിച്ച മുഴുവൻ വിവരങ്ങളും www.statelottery.kerala.gov.in എന്ന സൈറ്റിലൂടെ ലഭ്യമാകും.
കഴിഞ്ഞ തവണത്തെ പൂജാ ബമ്പർ സമ്മാനം ലഭിച്ചത് ഗുരുവായൂർ സ്വദേശിക്കായിരുന്നു. JC 110398 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽനിന്ന് കിഴക്കേനടയിലെ പായസ ഹട്ട് എന്ന കട നടത്തുന്ന സബ് ഏജന്റ് രാമചന്ദ്രൻ വാങ്ങിച്ച് വിറ്റ ടിക്കറ്റിനായിരുന്നു സമ്മാനം. ഫലം പുറത്ത് വന്നതോടെ ലോട്ടറി അടിച്ചയാൾ പേര് വിവരങ്ങൾ വെളിപ്പെടുത്തി പുറത്തുവരുമെന്നായിരുന്നു കരുതപ്പെട്ടത്. എന്നാൽ താൻ ആരെന്ന് വെളിപ്പെടുത്തരുതെന്ന ആവശ്യവുമായി ഇദ്ദേഹം പിന്നീട് ലോട്ടറി വകുപ്പിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ തവണ തിരുവോണം ബമ്പർ വിജയികൾ പക്ഷേ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. കോയമ്പത്തൂർ സ്വദേശികൾക്കായിരുന്നു ഒന്നാം സമ്മാനം.












Click it and Unblock the Notifications