കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി മാജിക് സാമുദായിക ധ്രുവീകരണത്തിന്, ബിഷപ്പിനെ സന്ദർശിച്ചതിനെതിരെ പോപ്പുലർ ഫ്രണ്ട്

Google Oneindia Malayalam News

കോട്ടയം: നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെ മന്ത്രി വിഎന്‍ വാസവന്‍ സന്ദര്‍ശിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. കോട്ടയത്ത് ബിഷപ്പ് ഹൗസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. നേരത്തെ ബിജെപി, കോണ്‍ഗ്രസ് നേതാക്കളും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ കാണാന്‍ എത്തിയിരുന്നു. വിവാദം അവസാനിച്ചുവെന്നും പ്രശ്നം രൂക്ഷമാക്കുന്നത് തീവ്രവാദികളാണ് എന്നും മന്ത്രി പ്രതികരിച്ചു.പിന്നാലെ ബിഷപ്പിനെ പുകഴ്ത്തി മന്ത്രി വാസവന്‍ ഫേസ്ബുക്കില്‍ കുറിപ്പുമിട്ടു.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ലഭിച്ച അവാർഡുകൾ തിരിച്ചെടുക്കണം, സിനിമ മോഷണം, പരാതി നൽകി മൈക്ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ലഭിച്ച അവാർഡുകൾ തിരിച്ചെടുക്കണം, സിനിമ മോഷണം, പരാതി നൽകി മൈക്

തികച്ചും സൗഹാർദ്ദപരമായ സന്ദർശനമായിരുന്നുവെന്നും ബൈബിൾ, ഖുറാൻ, രാമായണം, ഭഗവദ്ഗീത തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വളരെ ശ്രദ്ധാ പൂർവ്വം കേൾക്കാറുണ്ടെന്നും മന്ത്രി കുറിച്ചു.'' സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും വർഗ്ഗീയ ധ്രുവീകരണത്തിനും ചേരിതിരിവുണ്ടാക്കുവാനും ശ്രമിക്കുന്ന ചില ആസൂത്രിത നീക്കങ്ങൾക്കെതിരെ ഗവണ്മെന്റ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞത് സ്വാഗതം ചെയ്യുന്നു. അസമാധാന അന്തരീക്ഷം സൃഷ്ടിക്കുവാൻ ആരെയും അനുവദിക്കില്ല എന്നും മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു''.

അതിനിടെ സർക്കാരിനെതിരെ പോപ്പുലർ ഫ്രണ്ട് രംഗത്ത് വന്നു. സർക്കാർ പ്രതിനിധിയായ മന്ത്രി ബിഷപ്പിനെ സന്ദർശിച്ച നീക്കം വർഗീയതയെ പ്രോത്സാഹിപ്പിക്കുമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി പി റഫീഖ് പ്രതികരിച്ചു. ''മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച്‌ വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തെ അടഞ്ഞ അധ്യായമായി ചിത്രീകരിക്കാനുള്ള സർക്കാർ നീക്കം വർഗീയതയെ പ്രോൽസാഹിപ്പിക്കും'' .

pp

''വിദ്വേഷ പ്രചാരകനായ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ മന്ത്രി വാസവൻ സന്ദർശിച്ചത് സർക്കാരിൻ്റെ പ്രതിനിധിയായാണ്. ഇരകൾക്കൊപ്പം നിൽക്കാതെ വേട്ടക്കാർക്കൊപ്പം നിൽക്കാനാണ് ഭരണകൂടവും രാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നത്. മുസ്‌ലിം സമുദായത്തെ അധിക്ഷേപിച്ച പാലാ ബിഷപ്പ് ഹൗസിന് മുന്നിൽ നേതാക്കൾ ക്യു നിൽക്കുകയാണ്. അധിക്ഷേപത്തിന് ഇരയായ മുസ്‌ലിം സമുദായത്തെ ഭീകരവൽക്കരിക്കാൻ ഇക്കൂട്ടർ മത്സരിക്കുകയുമാണ്. വോട്ടുബാങ്ക് മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം പ്രീണനങ്ങൾ കേരളത്തെ വലിയ അപകടത്തിലേക്കാണ് നയിക്കുക''.

''സമുദായ സൗഹാർദ്ദത്തെ തകർക്കും വിധം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ കുറവിലങ്ങാട് മഠത്തില്‍ നടന്ന കുര്‍ബാനയ്ക്കിടെ വൈദികന്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. മുസ്‌ലിം സമുദായത്തെ മോശമായി ചിത്രീകരിച്ച് താമരശ്ശേരി അതിരൂപത ഇറക്കിയ വേദ പാഠപുസ്തകവും കഴിഞ്ഞ ദിവസം പുറത്തുവന്നു. ക്രൈസ്തവ യുവജന കൂട്ടായ്മയായ കാസയുടെ നേതൃത്വത്തിൽ അതിതീവ്രവർഗീയ പ്രചരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അധികാര ഭ്രാന്ത് തലയ്ക്ക് പിടിച്ചതോടെ ഇതൊന്നും കാണാൻ കഴിയാത്ത വിധം ഭരണകൂടത്തിൻ്റെ കണ്ണിൽ തിമിരം ബാധിച്ചിരിക്കുകയാണ്'' എന്നും പോപ്പുലർ ഫ്രണ്ട് നേതാവ് വ്യക്തമാക്കുന്നു.

ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

'മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്നവർ സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളും പ്രതിഷേധിക്കുന്നവർ ഭീകരവാദികളുമാവുന്ന പിണറായി മാജിക് സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ്. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർഥമാണെങ്കിൽ ആദ്യം കേസ്സെടുക്കേണ്ടത് പാലാ ബിഷപ്പിനും താമരശ്ശേരി അതിരൂപതക്കും എതിരേയാണ്''. അതിന് മുഖ്യമന്ത്രി തയ്യാറാവണമെന്നും പോപ്പുലർ ഫ്രണ്ട് ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Suresh Gopi supports Pala Bishop's narcotics jihad

English summary
Popular Front slams Pinarayi Government after Minister VN Vasavan visited Pala Bishop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X