കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉച്ചയ്ക്ക് പൊറോട്ട ബീഫ്; നേരം ഇരുട്ടിയാല്‍ ചൈനീസ്; 2023ല്‍ മലയാളികള്‍ സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്തത്

Google Oneindia Malayalam News
beef

കൊച്ചി: 2023ലേക്ക് കാലെടുത്ത് വച്ചിട്ട് ഇന്നേക്ക് 21 ദിവസം പിന്നിട്ടിരിക്കുകയാണ്. ഈ ദിവസത്തില്‍ ,സ്വിഗ്ഗി പുറത്തുവിട്ട കണക്കുകള്‍ എല്ലാവരെയും ഒന്ന് ഞെട്ടിക്കും. ഈ വര്‍ഷം ആദ്യത്തെ 18 ദിവസം പിന്നിടുന്നതിനിടെ സ്വിഗ്ഗി വഴി ഉപഭോക്താക്കള്‍ വാങ്ങിക്കഴിച്ചത് .3.60 ലക്ഷം പൊറോട്ടായാണെന്ന് കണക്കുകള്‍. തിരുവനന്തപുരത്തെയും കൊച്ചിയിലെയും കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് പൊറോട്ടായായിരുന്നു. ഇത്തവണയും അത് പൊറോട്ടായാകുമെന്ന കണക്കുകളാണ് പുറത്തുവരുന്നത്.

പൊറോട്ടയുടെ ഇഷ്ട കോമ്പിനേഷനാണ് മറ്റൊരു കൗതുകം. ബീഫ് അല്ലെങ്കില്‍ ചിക്കന്‍ കറിയാണ് എല്ലാവരും പൊറോട്ടയോടൊപ്പം കഴിക്കാന്‍ ആഗ്രഹിക്കുന്നത്. ഒരു ലക്ഷം പ്ലേറ്റ് ബീഫ് കറിയും ഫ്രൈയുമാണ് ഈ പതിനെട്ട് ദിവസത്തിനുള്ളില്‍ മലയാളികള്‍ ഓര്‍ഡര്‍ ചെയ്ത് കഴിച്ചത്. ചില ജില്ലികളില്‍ പക്ഷിപ്പനി ബാധിച്ചത് ചിക്കന്റെ ഡിമാന്റിനും കാര്യമായ കുറവുണ്ടാക്കി. എന്നാല്‍ പൊറോട്ടയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനം പിടിച്ചത് ചിക്കന്‍ ബിരിയാണിക്കാണ്. 1.62 ലക്ഷം ചിക്കന്‍ ബിരിയാണിയാണ് നഗരത്തില്‍ കഴിഞ്ഞ 18 ദിവസത്തിനുള്ളില്‍ ഓര്‍ഡര്‍ ചെയ്തത്.

ഇതുകൂടാതെ ഐസ്‌ക്രീം, ഫലൂദ പോലുള്ള ഭക്ഷണങ്ങള്‍ക്കും ഡിമാന്‍ഡുണ്ട്. 20000 ഓളം പേരാണ് കഴിഞ്ഞ 18 ദിവസത്തിനിടെ ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്ത് കഴിച്ചത്. എന്നാല്‍ ഏറ്റവും കുറവ് ഓര്‍ഡര്‍ ചെയ്തത് ഊണും മീന്‍കറിയുമാണ്. എന്നാല്‍ സദ്യയ്ക്ക് ഓണ്‍ലൈനില്‍ വലിയ ഡിമാന്‍ഡുണ്ട്. മീന്‍ അടക്കമുള്ള വിഭവങ്ങള്‍ ഹോട്ടലുകളില്‍ എത്തി കഴിക്കാനാണ് കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത്. ഉച്ച ഭക്ഷണ സമയത്ത് ഭൂപിപക്ഷം നഗരനിവാസികളും സ്വിഗി വഴി ഓര്‍ഡര്‍ ചെയ്തത് പൊറോട്ടയും ചിക്കന്‍ ബിരിയാണിയുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കും പ്രിയപ്പെട്ടവരുണ്ട്. മസാലദോശ, വെജ് ബിരിയാണി, വെജ് ഫ്രൈഡ് റൈസ്, ചില്ലി ഗോബി, ഗോബി മഞ്ചൂരിയന്‍, പനീര്‍ മസാല, ബട്ടര്‍ മസാല എന്നീ ഭക്ഷണങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ ഏറെയാണ്. ഈ വിഭവങ്ങളാണ് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ വഴി ചെലവാകുന്നത്. എന്നാല്‍ സൂര്യന്‍ ഒന്ന് അസ്തമിച്ച് കഴിഞ്ഞാല്‍ അറേബ്യന്‍, ചൈനീസ് എന്നീ വിഭവങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. വൈകീട്ട് ഏറ്റവും കൂടുതല്‍ പേരും ഓര്‍ഡര്‍ ചെയ്യുന്നത് ഇത്തരം ഭക്ഷണങ്ങളാണ്. ചില തട്ടുകട ഉടമകളും ഇപ്പോള്‍ ചൈനീസ് ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്നുണ്ട്.

English summary
Porotta beef for lunch and Chinese at night; In 2023 Malayalis ordered through Swiggy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X