കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം: കെ.കെ ശൈലജ

Google Oneindia Malayalam News

കണ്ണൂർ: കൊവിഡിൻ്റെ ആദ്യഘട്ടത്തിൽ 1500 രൂപ ചിലവിൽ വാങ്ങിയ പിപിഇ കിറ്റുകളിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മാർക്കറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്ത പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നുവെന്നും ശൈലലജ പ്രതികരിച്ചു. കരിവെള്ളൂർ രക്തസാക്ഷി ദിനാചരണത്തിന്‍റെ 75-ാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ ആരോഗ്യമന്ത്രി.

ജീവനാണ് പ്രധാനമെന്ന് പറഞ്ഞ് വില നോക്കാതെ ഉപകരണങ്ങൾ വാങ്ങാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. മാർക്കറ്റിൽ സുരക്ഷ ഉപകരണങ്ങൾക്ക് ലഭ്യത കുറവുള്ള സമയത്തായിരുന്നു മൂന്നിരട്ടി വില കൊടുത്ത് സർക്കാർ വാങ്ങിയത്. 1500 രൂപയ്ക്ക് കിറ്റുകൾ നൽകാൻ ഒരു കമ്പനി തയ്യാറായപ്പോൾ അത് വാങ്ങാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. അതിൽ വിവാദം കണ്ടെത്തേണ്ട കാര്യമില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

sss

1500 രൂപയ്ക്ക് പിപിഇ കിറ്റുകൾ വാങ്ങിയശേഷമായിരുന്നു, ഇത് 500 രൂപയ്ക്ക് മാർക്കറ്റിൽ ലഭ്യമായിരുന്നത്. ദുരന്ത കാലത്ത് നടപടിക്രമങ്ങൾ പാലിക്കാതെയും അവശ്യവസ്തുക്കൾ ലഭ്യമാക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നു അവർ വ്യക്തമാക്കി. മുൻ ആരോഗ്യ മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: ഇപ്പോൾ കുറേ അഴിമതി ആരോപണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. കൊവിഡ് കൊടുമ്പിരി കൊണ്ടുനിൽക്കുന്ന സമയത്ത് മാർക്കറ്റിൽ നിന്ന് സുരക്ഷാ ഉപകരണങ്ങളൊക്കെയും അപ്രത്യക്ഷമായി. രോഗികളെ ശുശ്രൂഷിക്കണമെങ്കിൽ ആരോഗ്യപ്രവർത്തകർക്ക് പി.പി.ഇ കിറ്റ് ധരിക്കണം. അവ ഒരുപാട് എണ്ണം വേണം. ഏറെ പൈസ ചെലവഴിക്കണം.

ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍

യു.കെയും യു.എസുമൊക്കെ സ്വീകരിച്ച നിലപാട് പോലെ ആരോഗ്യപ്രവർത്തകർ രോഗികളുടെ അടുത്ത് പോകേണ്ട എന്ന നിലപാട് നമുക്കും സ്വീകരിക്കാമായിരുന്നു. മാർക്കറ്റിൽ പി.പി.ഇ കിറ്റ് കിട്ടാനില്ലെന്ന് പറയാമായിരുന്നു. പക്ഷേ, അന്വേഷിച്ച് നോക്കുമ്പോൾ പി.പി.ഇ കിറ്റ് കിട്ടാനുണ്ട്. എന്നാൽ ഒരു സെറ്റിന് 1500 രൂപ കൊടുക്കണം.കിട്ടാവുന്നിടത്തു നിന്ന് വലിയ വില കൊടുത്ത് പി.പി.ഇ കിറ്റ് വാങ്ങി. ഇതിന് ശേഷം ഉൽപ്പാദനം വർധിച്ചപ്പോൾ മാർക്കറ്റിലേക്ക് സാധനം വരാൻ തുടങ്ങി. അപ്പോഴാണ് വില കുറഞ്ഞ് 1500 രൂപക്ക് വാങ്ങിയ കിറ്റ് 500 രൂപക്ക് കിട്ടാൻ തുടങ്ങിയത്. സർക്കാർ ചെയ്ത ത്യാഗപൂർണമായ പ്രവർത്തനത്തെ കുറിച്ച് പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രചരണവുമായി ഇറങ്ങിയിട്ടുണ്ട്.- കെ കെ ശൈലജ പറഞ്ഞു.

Recommended Video

cmsvideo
WHO demanded mandatory booster dose for high risk groups | Oneindia Malayalam

English summary
Former Health Minister KK Shailaja responds to PPE kits purchased for Rs 1,500 in the first phase of Covid.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X