കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭനമായ ഭാവിയെന്ന് കൈ നോട്ടക്കാരന്‍; രണ്ടാഴ്ചയ്ക്ക് ശേഷം ബി അശോക് തെറിച്ചു, വൈറലായി പ്രവചനം

Google Oneindia Malayalam News

തിരുവനന്തപുരം: കെ എസ് ഇ ബി ചെയര്‍മാന്‍ ഡോ ബി അശോകിനെ മാറ്റി മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.രാജന്‍ ഖൊബ്രഗഡേ നിയമിച്ചിരുന്നു. ബി അശോകിനെ കൃഷി വകുപ്പിലേക്കാണ് മാറ്റി നിയമിച്ചിട്ടുള്ളത്. കെ എസ് ഇ ബിയിലെ തൊഴിലാളി യൂണിയനുകളുമായി ഉടക്കിയ അശോകിനെ മാറ്റം വലിയ സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മാറ്റം. എന്നാല്‍ ബി ആശോകിനെ സ്ഥലം മാറ്റിയതിന് പിന്നാലെ അദ്ദേഹത്തിനോട് ഒരു കൈ നോട്ടക്കാരന്‍ ഭാവിയെ കുറിച്ച് പറഞ്ഞതാണ് കൗതുകമാകുന്നത്.

'പച്ചപ്പനന്തത്ത ഇന്ന് ചുവപ്പിലാണല്ലോ'; അമേയയുടെ ഗ്ലമാറസ് ലുക്ക് പൊളിച്ചെന്ന് ആരാധകര്‍

kseb

താങ്കളുടെ ജീവിതത്തില്‍ ശോഭനമായ ഭാവിയുണ്ടാകുമെന്നാണ് രണ്ടാഴ്ച മുമ്പ് കൈനോട്ടക്കാരന്‍ പഞ്ഞത്. ഇത് ഒരു ലെറ്റര്‍ ഹെഡിലും എഴുതി നല്‍കി. ഈ പ്രവചനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇന്നേയ്ക്ക് രണ്ടാഴ്ച മുമ്പ് ഒരു ലെറ്റര്‍ ഹെഡുമായി ഒരു കൈനോട്ടക്കാരന്‍ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരുടെ മുറികള്‍ കയറിയിറങ്ങി തുടങ്ങിയത്. എല്ലാവരെയും ഈ ലെറ്റര്‍ ഹെഡ് കാണിക്കുന്നു. കൗതുകം തോന്നിയ ഉദ്യോഗസ്ഥന്‍ ഒരു ഫോട്ടോയും എടുക്കുകയും ചെയ്തു.

 യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് എംഎൽഎ;ഡികെയുടെ വിശ്വസ്ത..ഇത് തന്ത്രമോ? ചർച്ച യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് എംഎൽഎ;ഡികെയുടെ വിശ്വസ്ത..ഇത് തന്ത്രമോ? ചർച്ച

ആ ലെറ്റര്‍ ഹെഡില്‍ എഴുതിയത് ഇങ്ങനെയായിരുന്നു. 'Shri D Jayasankar Raj astropalmist met me today and made interesting predictions in my/kseb's future.It made interesting listening and gave hope' . കൈ നോട്ടക്കാരന്റെ പ്രവചനത്തിന് പിന്നാലെ അദ്ദേഹം ഇപ്പോള്‍ കെ എസ് ഇ ബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറിയിരിക്കുകയാണ്. ഈ പ്രവചനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

അതേസമയം, കെ എസ് ഇ ബി ചെയര്‍മാനായി നാളെ ഒരു വര്‍ഷം തികയ്ക്കാന്‍ ഇരിക്കെയാണ് ബി ആശോക് സ്ഥാനം ഒഴിയുന്നത്. മുന്‍ മന്ത്രി എംഎം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി തന്നെ അശോകിനെതിരെ രംഗത്തെത്തിയിരുന്നു. കൂടാതെ സി ഐ ടി യു അടക്കമുള്ള തൊഴിലാളി യൂണിയനകളും അശോകിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സമയത്ത് ഐ എ എസ് അസോസിയേഷനാണ് അദ്ദേഹത്തിന് പിന്തുണ നല്‍കിയത്.

നിയമത്തെ വെല്ലുവിളിക്കാന്‍ യാതൊരു മടിയുമില്ലാത്ത ചിലര്‍ മലയാള സിനിമ അടക്കി വാഴുന്നു; കുസുമം ജോസഫ്നിയമത്തെ വെല്ലുവിളിക്കാന്‍ യാതൊരു മടിയുമില്ലാത്ത ചിലര്‍ മലയാള സിനിമ അടക്കി വാഴുന്നു; കുസുമം ജോസഫ്

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നിര്‍വഹിച്ച വ്യക്തിയാണ് രാജന്‍ കോബ്രഗഡ. മൂന്നാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആരോഗ്യവകുപ്പില്‍ ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്. ഈ സ്ഥലംമാറ്റത്തില്‍ അദ്ദേഹം അതൃപ്തനാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
Prediction is going viral on social media after the government transferred B Ashok IAS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X