ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവം; പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് 50000 പാരിതോഷികം
കൊച്ചി: സ്‌പോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കഴിച്ച് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍
പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷനല്‍ എമ്മ സംഘടന. ആനയെ അപായപ്പെത്തുകയെന്ന ലക്ഷ്യത്തോടെ പടക്കം വെച്ചവരെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 50000 രൂപയാണ് സംഘടന പ്രതിഫലമായി നല്‍കുമെന്നറിയിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പലപ്പോഴും മനുഷ്യരും മൃഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാവുന്നത് മനസിലാക്കാവുന്നതാണെങ്കിലും അതിന്റെ പ്രതികാരമെന്നോണം ചതിയിലൂടെ കൊലപ്പെടുത്തുന്നതിനെ സംഘടന ശക്തമായി അപലപിച്ചു.

സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് ആനെയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനാതിര്‍ത്തിയില്‍ കാട്ടുപന്നിക്കായി വെച്ച സ്‌ഫോടക വസ്തുവാണ് ആന ഭക്ഷിച്ചതെന്നാണ് നിഗമനം.
സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട്് തേടിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി കൈകൊള്ളുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
വായ പൂര്‍ണമായ തകര്‍ന്ന ആന ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ ഒടുവില്‍ ജനവാസ കേന്ദ്രത്തിലെത്തി പുഴയില്‍ നിലയുറപ്പിക്കുകയായിരുന്നു. കുങ്കിയാനകളായ സുരേന്ദ്രന്റേയും നീലകണ്ഠന്റേയും സഹായത്തില്‍ കാട്ടാനയെ പുഴയില്‍ നിന്ന് കരയ്ക്ക് കയറ്റി ചികിത്സ നല്‍കാന്‍ വനപാലകര്‍ ശ്രമിച്ചെങ്കിലും പുഴയില്‍ തന്നെ ചരിയുകയായിരുന്നു. ശ്വാസ കോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍്ട്ട്.
സംഭവത്തില്‍ അനുശോചിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ലോഗോയില്‍ നിന്നും ആനയുടെ ചിത്രം ഭാഗികമായി നീക്കം ചെയ്തിരുന്നു. അനക്ക് നേരെ നടന്നത് നീചവും ക്രൂരവുമായ ആക്രമവുമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പറഞ്ഞു.എന്നാല്‍ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മനേക ഗാന്ധി രംഗത്തെത്തിയിരുന്നു.
Recommended Video
മലപ്പുറം തീവ്ര അക്രമ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് മൃഗങ്ങളെ അക്രമിക്കുന്നതില്‍ പ്രശസ്തമാണെന്ന് മനേക ട്വീറ്റ് ചെയ്തു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ 600 ലേറെ ആനകള്‍ കൊല്ലപ്പെട്ടതായും വനം വകുപ്പിനോട് ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാറുണ്ടെന്നും മനേക കുറിപ്പില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications