ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു; ഡോക്ടര്‍ തിരിഞ്ഞുനോക്കിയില്ലെന്ന്, മന്ത്രി റിപ്പോര്‍ട്ട് തേടി

  • Written By:
Subscribe to Oneindia Malayalam

തലശേരി: തലശേരി ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. മതിയായ ചികില്‍സ കിട്ടാത്തതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മങ്ങാട്ടിടത്തെ സി രമ്യയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മരിച്ചത്. ബഹളം വച്ച ബന്ധുക്കള്‍ ഡോക്ടറെ തടഞ്ഞുവച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് തേടി.

Dead

തിങ്കളാഴ്ച രാത്രിയോടെ പ്രസവ വേദന അനുഭവപ്പെട്ടപ്പോള്‍ തന്നെ ജീവനക്കാരെ വിവരം അറിച്ചിരുന്നു. എന്നാല്‍ അവര്‍ ഗൗരവത്തിലെടുത്തില്ല. കേട്ട ഭാവം നടിക്കാതെ വാട്‌സ് ആപ്പില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

മരണ വാര്‍ത്ത അറിഞ്ഞതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വച്ചു. ഡോക്ടറുടെയും ജീവനക്കാരുടെയും അനാസ്ഥ ഒന്നുകൊണ്ട് മാത്രമാണ് രമ്യ മരിച്ചതെന്ന് അവര്‍ പരാതിപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ എഎന്‍ ഷംസീര്‍ എംഎല്‍എ സ്ഥലത്തെത്തി. മറ്റു ജനപ്രതിനിധികളും വന്നു. ബന്ധുക്കളുമായി ചര്‍ച്ച നടത്തി.

അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ മന്ത്രി കെകെ ശൈലജ സംഭവത്തില്‍ ഇടപെട്ടു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സംഭവത്തില്‍ മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദപരിശോധനയ്ക്കായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Pregnant Woman Died at Thalasery Govt. Hospital

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്