കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമം ചോര്‍ത്തിയത് താനല്ല; അല്‍ഫോണ്‍സ് പുത്രന്‍

  • By Aiswarya
Google Oneindia Malayalam News

കൊച്ചി: വ്യാജ പതിപ്പ് താനാണ് പുറത്തുവിട്ടതെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും സിനിമ ചോര്‍ത്തിയത് താനാണെന്ന് പറഞ്ഞത് മാധ്യമങ്ങള്‍ മാത്രമാണെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

താനും അന്‍വര്‍ റഷീദുമായി അഭിപ്രായ വ്യത്യാസം ഇല്ല. പോലീസോ നിര്‍മ്മാതാവ് അന്‍വര്‍ റഷീദോ താന്‍ സിനിമ ചോര്‍ത്തിയെന്ന് പറഞ്ഞിട്ടില്ല. പോലീസിന്റെ തെളിവെടുപ്പിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

lphonseputharen.jp

ബുധനാഴ്ച്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ അല്‍ഫോണ്‍സ് പുത്രന്റെ ആലുവയിലെ ഫഌറ്റിലെത്തിയത്. രാത്രി 11 വരെ ചോദ്യംചെയ്യല്‍ തുടര്‍ന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചതും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. ഇതിനായി ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ലോഗിംഗ് റെക്കോര്‍ഡുകള്‍ സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണ സംഘം പരിശോധിച്ചു. കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാക്കും.

സാങ്കേതിക വശങ്ങള്‍ പരിശോധിക്കുന്നതിനാലാണ് ചോദ്യംചെയ്യല്‍ നീണ്ടതെന്ന് അധികൃതര്‍ പറഞ്ഞു. സൈബര്‍ സെല്‍ ഡി.വൈ.എസ്.പി ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അല്‍ഫോണ്‍സ് പുത്രന്റെ ആലുവയിലെ ഫ്‌ലാറ്റില്‍ എത്തിയത് അന്വേഷണം നടത്തിയത്. അന്വേഷണ പുരോഗതിയില്‍ തൃപ്തിയുണ്ടെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.

English summary
Alphonse Putharen, who directed the Malayalam movie 'Premam' was interrogated on Wednesday in Kochi in connection with the piracy row.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X