കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഔദ്യോഗിക വാഹനം തിരികെ നല്‍കി ആറ് മന്ത്രിമാര്‍: പുതുമുഖങ്ങളെ സ്വീകരിക്കാനൊരുങ്ങി മന്ത്രി മന്ദിരങ്ങളും

Google Oneindia Malayalam News

തിരുവനന്തപുരം: ഒപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിലും ബംഗാളിലും അസമിലുമൊക്കെ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറ്റെങ്കിലും കേരളത്തില്‍ ഇപ്പോഴും കാവല്‍ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുകയാണ്. ഔദ്യോഗികമായ അറിയിപ്പൊന്നും ഇതുവരെ ഉണ്ടായില്ലെങ്കിലും മെയ് 20 രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണ് സൂചന. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 750 പേര്‍ പങ്കെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ കോവിഡ് കേസുകളുടെ എണ്ണം അപ്പോഴേക്കും നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ അടക്കം വലിയ കുറവ് ഉണ്ടാകും.

കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ

സത്യപ്രതിജ്ഞ

സത്യപ്രതിജ്ഞ

നിലവില്‍ കോവിഡ് മാനദണ്ഡങ്ങല്‍ പാലിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇരിപ്പിടം ഒരുക്കുന്നതിനായി വിശാലമായ പന്തല്‍ നിര്‍മ്മിക്കും. രണ്ട് മീറ്റര്‍ അകലത്തിലാവും ഇരിപ്പിടങ്ങള്‍ ഒരുക്കുക. ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടേയും പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. കോവിഡ് പരിശോധന ഉള്‍പ്പടെ കഴിഞ്ഞാവും ഇവര്‍ക്കുള്ള പ്രവേശനം.

മന്ത്രിസഭയിലേക്ക് ശിവന്‍കുട്ടി, കടകംപള്ളി തെറിക്കും?: മുന്‍കൂട്ടി കണ്ട് കടകംപള്ളിയുടെ നീക്കംമന്ത്രിസഭയിലേക്ക് ശിവന്‍കുട്ടി, കടകംപള്ളി തെറിക്കും?: മുന്‍കൂട്ടി കണ്ട് കടകംപള്ളിയുടെ നീക്കം

750 പേര്‍ വരെ

750 പേര്‍ വരെ

പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങൾ, പദവി ഒഴിയുന്ന മന്ത്രിമാര്‍, പുതിയ മന്ത്രിമാരുടെ കുടുംബം, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, ചലച്ചിത്ര പ്രമുഖര്‍ എന്നിവര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരും ചേര്‍ത്ത് 750 പേരെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാനാണ് ആലോചന. കോവിഡ് കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുകയാണെങ്കില്‍ ഇത് 200 ലേക്ക് കുറയ്ക്കാനും സാധ്യതയുണ്ട്.

പൊതുജനം ഇല്ല

പൊതുജനം ഇല്ല

പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചടങ്ങുകളിലേക്ക് പ്രവേശനം ഉണ്ടാവില്ല. കാവല്‍ സര്‍ക്കാര്‍ നിലവില്‍ ഉണ്ടെങ്കിലും മന്ത്രിമാരില്‍ പലരം സെക്രട്ടറിയേറ്റിലെ ഓഫീസില്‍ എത്തുന്നത് വളരെ കുറവാണ്. കോവിഡ് സാഹചര്യം കൂടി സന്ദര്‍ശനം കുറച്ചു. ആറ് മന്ത്രിമാര്‍ തങ്ങളുടെ ഔദ്യോഗിക വാഹനം തിരികെ എല്‍പ്പിച്ചിട്ടുണ്ട്.

വാഹനം തിരികെ നല്‍കി

വാഹനം തിരികെ നല്‍കി

പുതിയ മന്ത്രിമാരുടെ പട്ടിക തയ്യറാവുമ്പോഴേക്കും മുഴുവന്‍ പേരും ഔദ്യോഗിക വാഹനം തിരികെ ഏല്‍പ്പിക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ എല്ലാ മന്ത്രിമാര്‍ക്കും ഇന്നോവ ക്രിസ്റ്റയാണ് ഔദ്യോഗിക വാഹനമായി നല്‍കിയിരിക്കുന്നത്. തിരികെ ലഭിക്കുന്ന ഈ വണ്ടികള്‍ അറ്റക്കുറ്റ പണികള്‍ നടത്തിയായിരിക്കും പുതിയ മന്ത്രിമാര്‍ക്ക് നല്‍കുക.

 ഔദ്യോഗിക വാഹനങ്ങളില്‍

ഔദ്യോഗിക വാഹനങ്ങളില്‍

സാധാരണയായി സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് ശേഷം ഈ ഔദ്യോഗിക വാഹനങ്ങളില്‍ ആയിരിക്കും പുതിയ മന്ത്രിമാര്‍ സെക്രട്ടറിയേറ്റില്‍ നടക്കുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനായി എത്തുക. ഒന്നാം പിണറായി സര്‍ക്കാറിലെ മന്ത്രിമാരില്‍ പലരും ഇതുവരെ ഓഫീസും വസതിയും ഔദ്യോഗികമായി ഒഴിഞ്ഞിട്ടില്ല.

കടകംപള്ളി

കടകംപള്ളി

വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് തൃശൂരിലേക്ക് മടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തുകാരന്‍ തന്നെയായി കടകംപള്ളി നിലവില്‍ സ്വന്തം വസതിയിലാണ് താമസം. പുതിയ മന്ത്രിസഭയിലും ഇടം ലഭിക്കുകയാണെങ്കില്‍ അവര്‍ ഔദ്യോഗിക വാഹനവും വസതിയും ഒഴിയേണ്ടി വരില്ല. സ്ഥാനം ഒഴിയുന്ന മന്ത്രിമാർക്ക് ഓഫിസും വസതിയും ഒഴിയാൻ 15 ദിവസത്തെ സാവകാശം ലഭിക്കും.

ചെലവ് ചുരുക്കും

ചെലവ് ചുരുക്കും

മന്ത്രി മന്ദിരങ്ങളില്‍ അറ്റകുറ്റ പണികള്‍ ഉടന്‍ നടക്കും. വസതികളുടെ ചുമതല ടൂറിസം വകുപ്പിനും ഓഫിസിന്റെ ചുമതല സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിങ് വിഭാഗത്തിനുമാണ്. പുതിയ മന്ത്രിമാരുടെ കൂടെ താല്‍പര്യം പരിഗണിച്ച് പൊതുമാരമത്ത് വകുപ്പായിരിക്കും അറ്റകുറ്റ പണികള്‍ നടത്തുക. പരമാവധി ചെലവ് ചുരുക്കിയായിരിക്കും മന്ത്രി മന്ദിരങ്ങളടക്കം പുതുക്കുകയെന്നാണ് വിവരം.

പാര്‍ട്ടി നിയന്ത്രണം

പാര്‍ട്ടി നിയന്ത്രണം

മന്ത്രിമാര്‍ക്ക് വേണ്ടി പുതിയ വാഹനങ്ങള്‍ വാങ്ങില്ല. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതിലും പാര്‍ട്ടിയുടെ കര്‍ശന നിയന്ത്രണം ഉണ്ടാവും. അതേസമയം, രണ്ടാം പിണറായി സര്‍ക്കാറിലെ മന്ത്രിമാര്‍ ആരൊക്കെയന്ന കാര്യം തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിപിഎമ്മില്‍ നിന്നും മുഖ്യമന്ത്രിക്ക് പുറമെ കെകെ ശൈലജ മാത്രമാണ് മന്ത്രി സ്ഥാനം ഉറപ്പിക്കുന്നത്.

മന്ത്രി സഭയിലേക്ക്

മന്ത്രി സഭയിലേക്ക്

ബാക്കിയുള്ള നിലവിലെ മന്ത്രിമാര്‍ എല്ലാം ഒഴിഞ്ഞേക്കും. പുതുതായി കണ്ണൂരില്‍ നിന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍, പാലക്കാട് നിന്നും എംബി രാജേഷ്, എറണാകുളത്ത് നിന്നും പി രാജീവ്, കൊല്ലത്ത് നിന്ന കെഎന്‍ ബാലഗോപാല്‍, തൃശൂരില്‍ നിന്നും കെ രാധാകൃഷ്ണന്‍ എന്നിവരോടൊപ്പം തിരുവനന്തപുരത്ത് നിന്ന് വി ശിവന്‍കുട്ടിയും സിപിഎമ്മില്‍ നിന്നും മന്ത്രിപദവിയില്‍ എത്താന്‍ സാധ്യതയുള്ളവരാണ്.

Recommended Video

cmsvideo
KB Ganesh Kumar may included in 2nd Pinarayi cabinet
ഘടകക്ഷികള്‍ ആരെല്ലാം

ഘടകക്ഷികള്‍ ആരെല്ലാം

ഘടകക്ഷികള്‍ക്ക് എത്ര മന്ത്രി സ്ഥാനം നല്‍കണമെന്ന കാര്യത്തിലും ചര്‍ച്ച പുരോഗമിക്കുകയാണ്. രണ്ട് അംഗങ്ങള്‍ വീതമുള്ള ജെഡിഎസും എന്‍സിപിയും ഓരോ മന്ത്രി പദവി ഉറപ്പിക്കുന്നു. എന്നാല്‍ അഞ്ച് അംഗങ്ങളുള്ള കേരള കോണ്‍ഗ്രസ് എം രണ്ട് മന്ത്രിമാര്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ഏക അംഗങ്ങള്‍ മാത്രമുള്ള കക്ഷികളില്‍ ആരൊക്കെ മന്ത്രിമാര്‍ ആവും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല.

രഷ്മി ഗൗതമിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
Preparations for the swearing-in are in progress; Six ministers returned the official vehicle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X