കാകോളി ഘോഷ് മുതൽ ആടിനെ വിറ്റ സുബൈദ വരെ... സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രൗഢമായ വനിതാ സാന്നിധ്യം
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു മന്ത്രിസഭയിൽ മൂന്നു വനിതാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തപ്പോൾ സാക്ഷ്യം വഹിച്ചത് വനിതാ സാന്നിധ്യംകൊണ്ട് പ്രൗഢമാർന്ന സദസ്സ്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ക്ഷണിതാക്കളുടെ എണ്ണം ഏറ്റവും ചുരുക്കിയപ്പോഴും സമൂഹത്തിലെ വിവിധ തുറകളിലുള്ള അമ്പതോളം വനിതകൾ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.
മുൻ മന്ത്രിമാരായ കെകെ ശൈലജ ടീച്ചർ, ജെ മേഴ്സിക്കുട്ടിയമ്മ, പശ്ചിമ ബംഗാളിനെ പ്രതിനിധീകരിച്ച് എത്തിയ ഡോ കാകോളി ഘോഷ് ദസ്തിഖർ എംപി, മുഖ്യമന്ത്രിയുടെ പത്നി കമല വിജയൻ, ആടിനെ വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കൊല്ലം സ്വദേശിനി സുബൈദ തുടങ്ങി നിരവധി വനിതകൾ ചടങ്ങിന് സാക്ഷിയായി.

മൂന്ന് വനിതാ മന്ത്രിമാരും കുടുംബാഗങ്ങളുമൊത്താണ് ചടങ്ങിനെത്തിയത്. പതിനൊന്നാമതായി പ്രൊഫ ആർ ബിന്ദുവും പന്ത്രണ്ടാമത് ചിഞ്ചു റാണിയും ഏറ്റവും ഒടുവിലായി വീണാ ജോർജും അക്ഷരമാലാക്രമത്തിൽ സത്യവാചകം ചൊല്ലി. ബിന്ദുവും ചിഞ്ചു റാണിയും സഗൗരവം പ്രതിജ്ഞ ചെയ്തപ്പോൾ ദൈവനാമത്തിലായിരുന്നു വീണാ ജോർജിന്റെ പ്രതിജ്ഞ .
ആദ്യ പിണറായി വിജയൻ സർക്കാർ രണ്ടു വനിതാ മന്ത്രിമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി ചരിത്രം രചിച്ചപ്പോൾ മൂന്ന് വനിതാ മന്ത്രിമാർ എന്ന പുതു ചരിത്രമെഴുതുകയാണ് രണ്ടാം സർക്കാർ. കമ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പിന് ശേഷം സിപിഐയിൽ നിന്ന് ആദ്യമായി ഒരു വനിത മന്ത്രിയുണ്ടാകുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
പശ്ചിമ ബംഗാളിൽ നിന്ന് സർക്കാർ പ്രതിനിധിയായാണ് എംപിയായ ഡോ കാകോളി ഘോഷ് ദസ്തിഘർ സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയത്. തമിഴ്നാട്ടിൽ നിന്ന് വ്യവസായ മന്ത്രിയായ തങ്കം തേനരശ് ആണ് വന്നത്. ദേശീയ രാഷ്ട്രീയത്തിലെ പുതിയ ചില നീക്കങ്ങളുടെ തുടക്കമായും ഈ അതിഥികളുടെ വരവിനെ നിരീക്ഷിക്കുന്നവരുണ്ട്.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്മാര്; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം












Click it and Unblock the Notifications