എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിക്ക് കേരളത്തിൽ നിന്ന് ഒരു വോട്ട്; എങ്ങനെയെന്നോ
തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമ്മുവിന് കേരളത്തിൽ നിന്ന് ഒരു വോട്ട് കിട്ടും. ദ്രൗപതി മുർമ്മുവിന് പിന്തുണ നൽകാത്ത് സംസ്ഥാനമായിട്ടും എങ്ങനെയാണ് അതെന്നല്ലേ. കേരളത്തിൽന്ന് മുർമ്മുവിന് കിട്ടാൻ പോകുന്നത് ഒരു ബിജെപി എംഎൽഎയുടെ വോട്ടാണ്.
ഉത്തർപ്രദേശിലെ സേവാപുരി എംഎൽഎ നീൽ രത്തൻ സിങാണ് തിരുവനന്തപുരത്തെ നിയമസഭാ മന്ദിരത്തിലെത്തി എൻഡിഎ സ്ഥാനാർത്ഥിക്കായി വോട്ട് രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ആയുർവ്വേദ ചികിത്സയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം.

ഈ സുന്ദരമായ സംസ്ഥാനത്ത് വെച്ച് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം എംഎൽഎ പ്രതികരിച്ചത്. 'ഞാൻ ഇപ്പോൾ പാലക്കാട് ഒരു ആയുർവ്വേദ ചികിത്സയിലാണ്. വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്നലെ ആണ് പാലക്കാട് നിന്നും തിരുവനന്തപുരത്ത് എത്തുന്നത്.
പതിനഞ്ചാമത് രാഷ്ട്രപതിയെ കാത്ത് രാജ്യം..വോട്ടെടുപ്പ് ചിത്രങ്ങള്‍ കാണാം..
ചികിത്സ പൂർത്തിയായ ശേഷം ആഗസ്റ്റ് 5ന് വാരണാസിയിലേക്ക് തിരികെ പോകും' അദ്ദേഹം പറയുന്നു. നീൽ രത്തൻ സിങിനെ കൂടാതെ തമിഴ്‌നാട് തിരുനെൽവേലിയിൽ നിന്നുള്ള ഡിഎംകെ എംപി എസ് ജ്ഞാനതിരവിയവും തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്താൻ എത്തി. കൊവിഡ് ബാധിതൻ ആയതിനാലാണ് തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിൽ വോട്ട് ചെയ്യാനെത്തിയതെന്ന് ജ്ഞാനതിരവിയം പ്രതികരിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്കാണ് കേരളത്തിന്റെ പിന്തുണ.












Click it and Unblock the Notifications