വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം; ഹര്‍ജിക്കാരന്റെ പിഴ തുകയിലേക്ക് ഒരുരൂപ ക്യാമ്പെയിന്‍
കൊച്ചി: കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയും കൂടാതെ പിഴത്തുകയായി ഹര്‍ജിക്കാരനോട് ഒരുലക്ഷം രൂപ അടക്കാനും വിധിച്ച സംഭവത്തില്‍ ക്യാംപെയിനുമായി സോഷ്യല്‍ മീഡിയ.
മുന്നണിയിലെ ചെറുകക്ഷികളെ പൂട്ടാന്‍ സിപിഎം: ലക്ഷ്യം എണ്ണം പരമാവധി കുറയ്ക്കല്‍
ഹര്‍ജിക്കാരനെ സഹായിക്കാനെന്നോണമാണ് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയിന്‍ ആരംഭിച്ചത്. ഹര്‍ജിക്കാരന് പിന്തുണ അറിയിക്കുന്നവര്‍ ഒരു രൂപ വച്ച് നല്‍കണമെന്നാണ് ക്യാംപയിന്‍ ആവശ്യപ്പെടുന്നത്. നൂറുകോടിയില്‍ ഒരു ലക്ഷം പേര്‍ക്കെങ്കിലും പ്രശ്നമുണ്ടെന്ന് വ്യക്തമാക്കാനാണ് ഈ ക്യാംപയിന്‍ നടത്തുന്നതെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയത്. കേരളത്തിലെ പുരോഗമനവാദികളായ ജനങ്ങള്‍ക്ക് ക്യാംപയിന്‍ വിജയിപ്പിക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും സംഘമാടകര്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് കോട്ടയം കടത്തുരുത്തി സ്വദേശി പീറ്റര്‍ മാലിപ്പറമ്പില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളുകയും പീറ്ററനോട് പിഴത്തുകയായ ഒരു ലക്ഷം രൂപയായ കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ അടയ്ക്കാനും ഉത്തരവിട്ടത്. ആറ് ആഴ്ചക്കുള്ളില്‍ അടക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീറ്റര്‍ ഹര്‍ജി സമര്‍പ്പിച്ചത്. നൂറു കോടി ജനങ്ങള്‍ക്കില്ലാത്ത എന്തു പ്രശ്നമാണ് ഹര്‍ജിക്കാരനുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം.സ്വകാര്യ ആശുപത്രിയില്‍ പണം നല്‍കി വാക്സിനെടുക്കുമ്പോള്‍ കിട്ടുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശലംഘനം ആണെന്നായിരിരുന്നു ഹര്‍ജിക്കാരന്‍ വാദിച്ചത്. കോടതിയുടെ സമയം പാഴാക്കിയെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ നല്‍കിയത്.

മേല്‍ക്കൂര പൊളിച്ചല്ല പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയതെന്നാണ് ഹൈക്കോടതി ഈ ഹര്‍ജി തള്ളിക്കൊണ്ട് പറഞ്ഞത്. കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതിനെതിരേ ഫയല്‍ ചെയ്ത ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ തന്റെ അഭിപ്രായം പറഞ്ഞത്.
ചുവപ്പഴകില്‍ ആര്യ; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് ബിഗ് ബോസ് താരം

ജനവിധിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രധാനമന്ത്രിയല്ലെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ജസ്റ്റിസ് പറഞ്ഞിരുന്നു. സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് പരാതിയുണ്ടാകാമെന്നും പ്രധാനമന്ത്രിയുടെ രാഷ്ട്രീയനിലപാടുകളോടും വിയോജിക്കാമെന്നും അതൊക്കെ ജനധിപത്യമാര്‍ഗത്തിലൂടെ മാത്രമേ ആകാവുയെന്നും പ്രധാനമന്ത്രിപദം ഓരോ പൗരന്റെയും അഭിമാനമാകണമെന്നും ജസ്റ്റിസ് ഹര്‍ജി തള്ളികൊണ്ട് പറഞ്ഞു.
കര്‍ണാടകയ്ക്ക് പിന്നാലെ ഡല്‍ഹിയും; ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷത്തിന് കൂടിചേരലുകള്‍ക്ക് വിലക്ക്

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ഫോട്ടോ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദം രാജ്യത്തിന്റെ ചരിത്രമറിയുന്ന പൗരന്‍മാര്‍ ഒരിക്കലും ഉന്നയിക്കില്ലെന്നും രാഷ്ട്രീയക്കാര്‍ എല്ലാവരും അഴിമതിക്കാരും വിശ്വസിക്കാന്‍ കൊള്ളാത്തവരുമാണെന്ന പൊതുധാരണ ഇപ്പോഴുമുണ്ടെന്നും ഇതാണ് ഇത്തരം ഹര്‍ജികള്‍ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന് തെറ്റുപറ്റിയാല്‍ ജുഡീഷ്യറിക്ക് തിരുത്താന്‍ കഴിയുമെന്നും ജഡ്ജിമാര്‍ക്ക് തെറ്റുപറ്റിയാല്‍ പാര്‍ലമെന്റിന് ഇംപീച്ച് ചെയ്യാനുമാകുമെന്നും അതാണ് നമ്മുടെ ഭരണഘടനയുടെ സൗന്ദര്യമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. .