കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൃഥ്വിരാജ് ഓടിപ്പോയതിന് ഞാനെന്ത് ചെയ്യാനാണ്: ഞാനാരേയും പറ്റിച്ചിട്ടില്ല: അലി അക്ബര്‍ പറയുന്നു

Google Oneindia Malayalam News

മലബാര്‍ കലാപം അടിസ്ഥാനമാക്കിയുള്ള സിനിമ, ബിജെപി സംസ്ഥാന സമിതിയില്‍ നിന്നുള്ള രാജി തുടങ്ങിയവയില്‍ കൂടുതല്‍ വിശദീകരണവുമായി സംവിധായകന്‍ അലി അക്ബര്‍. അര്‍ഹതപ്പെട്ടവര്‍ക്ക് അംഗീകാരം കൊടുക്കണം എന്നുള്ളതായിരുന്നു എന്റെ ആവശ്യം. ഒരു രാഷ്ട്രീയ പാര്‍ട്ടി ഒന്നുമല്ലാതിരുന്നപ്പോള്‍ അവരുടെ കൂടെ സഞ്ചരിച്ചവരെ പാര്‍ട്ടിക്ക് മുന്നേറ്റം ഉണ്ടാവുമ്പോള്‍ മാറ്റി നിര്‍ത്തുന്നത് ശരിയല്ല. പ്രത്യേകിച്ച് നസീറിനെ പോലെയുള്ളവരുടെ കാര്യത്തില്‍.

ഞാനും കൂടി അംഗമായ സംസ്ഥാന സമിതിയാണ് അദ്ദേഹത്തിനെതിരെ നടപടി എടുത്തത്. അദ്ദേഹത്തിന്റെ ദുഃഖം എന്റെ കൂടെ ബാധ്യതയാണ്. ഇനി ഇത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടാവുമ്പോള്‍ എനിക്ക് അതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാമല്ലോ, ഒരു രക്ഷപ്പെടലായി കൂട്ടാമെന്നും ഒരു യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അലി അക്ബര്‍ പറയുന്നു.

'ദിലീപ് ജയിലില് കിടന്നപ്പോള്‍ തറയില്‍ പായ വിരിച്ച് കിടന്നവനാണ്': ധര്‍മ്മജനെതിരെ രൂക്ഷ വിമര്‍ശനം'ദിലീപ് ജയിലില് കിടന്നപ്പോള്‍ തറയില്‍ പായ വിരിച്ച് കിടന്നവനാണ്': ധര്‍മ്മജനെതിരെ രൂക്ഷ വിമര്‍ശനം

മുസ്ലിംങ്ങളോ ക്രിസ്ത്യാനികളോ ബിജെപിയിലേക്ക്

മുസ്ലിംങ്ങളോ ക്രിസ്ത്യാനികളോ ബിജെപിയിലേക്ക് വരുമ്പോള്‍ ഉണ്ടാവുന്ന ഒരു സാമൂഹ്യ ഭ്രഷ്ട് ഉണ്ട്. മതത്തില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നൊക്കെ ഇതുണ്ടാവും. ബിജെപി ഹിന്ദുക്കളുടെ മാത്ര പാര്‍ട്ടിയാണെന്ന പ്രചരണം ഇവിടെ ചിലര്‍ നടത്തിയതുകൊണ്ട് ന്യൂനപക്ഷത്തില്‍ നിന്നും ഒരാള്‍ ബിജെപിയില്‍ ചേരുന്നത് എന്തോ പാതകം ചെയ്യും പോലെയാണ്. അതൊക്കെ സഹിച്ചുകൊണ്ട് ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിന്റെ ആത്മാവ് അറിഞ്ഞിട്ട് കടന്ന് വന്നവരാണ്. അവര്‍ക്ക് ഒരു ദുഖം വരുമ്പോള്‍ നമ്മള്‍ കൂടെ നില്‍ക്കണ്ടേയെന്നും അദ്ദേഹം ചോദിക്കുന്നു.

മഴ നനഞ്ഞ് അരുവിയില്‍ നീരാടി നിമിഷ സജയന്‍: വൈറലായി ചിത്രങ്ങള്‍

എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ഒരു പ്രാതിനിധ്യം

എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ഒരു പ്രാതിനിധ്യം ബിജെപിക്ക് ഉറപ്പിക്കാനായിട്ടില്ല. അത് എന്തുകൊണ്ടാണെന്ന് നേതൃത്വം പരിശോധിക്കണം. എല്ലാവരും വേണം എന്നുള്ളതാണ് എന്റെ അഭിപ്രായം. മുതിര്‍ന്ന നേതാക്കള്‍ക്ക് അതിന്റേതായ പരിഗണന നല്‍കണം. കേരളത്തിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്ന തരത്തിലായിരിക്കണം നേതൃത്വമെന്നും അലി അക്ബര്‍ പറയുന്നു. ആരെങ്കിലും പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോവുന്നുണ്ടെങ്കില്‍ അത് എന്തുകൊണ്ടെന്ന് പരിശോധിക്കണം.

നേതൃത്വം കൂടുതല്‍ ജനകീയമാവണം.

നേതൃത്വം കൂടുതല്‍ ജനകീയമാവണം. അങ്ങനയെങ്കിലെ പാര്‍ട്ടിക്ക് വളര്‍ച്ചയുണ്ടാവുകയുള്ളു. കഴിഞ്ഞ തവണ ഞാന‍് കൊടുവള്ളിയില്‍ മത്സരിച്ചപ്പോള്‍ എനിക്ക് പന്ത്രണ്ടായിരത്തോളം വോട്ട് കിട്ടി. അതിന് ശേഷം ബിജെപി രാജ്യത്ത് ഒരുപാട് മുന്നേറ്റം ഉണ്ടാക്കി. കേന്ദ്രത്തില്‍ രണ്ടാം തവണയും അധികാരത്തില്‍ വന്നു. എന്നാല്‍ ഇത്തവണ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്ക് 8000 ത്തില്‍ താഴെ വോട്ട് മാത്രമാണ് ലഭിച്ചത്. ഇത് കണ്ട് സന്തോഷിച്ചിരിക്കാന്‍ കഴിയുമോയെന്നും അലി അക്ബര്‍ ചോദിക്കുന്നു.

മമധര്‍മ്മ എന്ന ഒരു പ്രസ്ഥാനം

മലബാര്‍ കലാപത്തെക്കുറിച്ചുള്ള തന്റെ പടം ഏകദേശം 99 ശതമാനത്തോളം പൂര്‍ത്തിയായി. പടത്തിന് വേണ്ടി ഞാന്‍ ഒരുപാട് പേരില്‍ നിന്നും പണം വാങ്ങി പറ്റിച്ചുവെന്ന ആരോപണം ചിലര്‍ വ്യാപകമായി അഴിച്ച് വിടുന്നുണ്ട്. മമധര്‍മ്മ എന്ന ഒരു പ്രസ്ഥാനത്തിലേക്ക് പൊതുജനങ്ങല്‍ സംഭാവനയായി തരുന്ന പണം എടുത്ത് എങ്ങനെ ചിലവാക്കുന്നുവെന്ന് പറയാനുള്ള ബാധ്യത എനിക്കുണ്ട്.

പണം തന്നവര്‍ക്ക് മാത്രം

പണം തന്നവര്‍ക്ക് മാത്രമാണ് ആ കണക്ക് ചോദിക്കാനുള്ള അവകാശം. ആ പണം ഞാന്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നില്ല. പടത്തിന് വേണ്ടി മാത്രമാണ് പണം ഉപയോഗിക്കുന്നത്. ജിഎസ്ടി രജിസ്ട്രേഷന്‍ അടക്കമുള്ള പ്രസ്ഥാനമാണ് മമധര്‍മ്മ. എനിക്ക് പണം തന്നവര്‍ സംഘപരിവാര്‍ മാത്രമല്ല. അതില്‍ കോണ്‍ഗ്രസുകാരം കമ്മ്യൂണിസ്റ്റുകാരുമുണ്ട്. ബിജെപിയുടെ പ്ലാറ്റ് ഫോം ഉപയോഗിച്ച് ഒരിടത്തും ഫണ്ട് പിരിവ് നടത്തിയിട്ടില്ല.

 പൃഥിരാജ് അല്ലേ അത് ആദ്യം ചെയ്തത്

വാരിയംകുന്നനെ ഹീറോ ആയി കൊണ്ടുവന്നത് അലി അക്ബര്‍ ആയിരുന്നില്ല. പൃഥിരാജ് അല്ലേ അത് ആദ്യം ചെയ്തത്. അദ്ദേഹം ഓടിപ്പോയതിന് ഞാന്‍ എന്ത് ചെയ്യാനാണ്. വേറെ മൂന്ന് സിനിമക്കാര്‍ ഈ പടം അനൗണ്‍സ് ചെയ്തു ആര്‍ക്കും ചെയ്യാന്‍ പറ്റിയില്ല. പൊതുജനം ചെയ്യണം എന്ന് പറഞ്ഞപ്പോഴാണ് അലി അക്ബര്‍ ചെയ്തത്. അതിന് ഒരു കമ്മ്യൂണിസ്റ്റുകാരുടേയും ഓശാരം വേണ്ടെന്നും അലി അക്ബര്‍ പറയുന്നു.

Recommended Video

cmsvideo
What happened? Aashiq abu about variyamkunnan movie | Oneindia Malayalam

English summary
prithviraj's back out from variyankunnan movie; Ali akbar says what he can do on that
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X