• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിധി കാക്കുന്ന ഭൂതം പോലെ രാജേട്ടന്‍ പൈസ ഉണ്ടാക്കിയിട്ടുണ്ടല്ലോ? ഉണ്ണിക്കെതിരെ ശാന്തിവിള ദിനേശ്

ഭാര്യയുടെ ആത്മഹത്യതയില്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിക്കും കുടുംബത്തിനുമെതിരെ നിര്‍മാതാവ് ശാന്തിവിള ദിനേശ്. ഉണ്ണിക്ക് ഒപ്പം രാജന്‍ പി ദേവിന്റെ ഭാര്യയും കേസില്‍ കുടുങ്ങുമെന്നും ശാന്തിവിള ദിനേശ് പറയുന്നു. പണം കണ്ടപ്പോഴുള്ള ആര്‍ത്തിയാണ് ഉണ്ണിക്കും അമ്മയ്ക്കും സംഭവിച്ചിരിക്കുന്നതെന്ന് ശാന്തിവിള പറഞ്ഞു. ലൈറ്റ്‌സ് ക്യാമറ ആക്ഷന്‍ എന്ന യുട്യൂബല്‍ ചാനലിലായിരുന്നു ശാന്തിവിള ഉണ്ണിക്കും അമ്മയ്ക്കുമെതിരെ രംഗത്ത് വന്നത്.

ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ തന്റെ മണ്ഡലം സന്ദർശിച്ചപ്പോൾ ചിത്രങ്ങൾ

pic1

എന്തിനാണ് ഈ ക്രൂരത ആ പെണ്‍കുട്ടിയോട് കാണിച്ചത്? ആ പെണ്‍കുട്ടി ചെയ്ത ദോഷമെന്താണ്. ആ തള്ളയുടെയൊക്കെ വര്‍ത്തമാനം കേട്ടാല്‍ സത്യം പറഞ്ഞാല്‍, ബസിനുള്ള കാശില്ല എന്നൊക്കെയാണ് അവര്‍ പറയുന്നത്. ആ കരയുന്നത് കണ്ടാല്‍, ആരുടെയെങ്കില്‍ കൈയ്യില്‍ നിന്ന് പത്ത് രൂപ കടംവാങ്ങാന്‍ ഞാന്‍ ശ്രമിച്ചു എന്നൊക്കെ അവര്‍ പറയുന്നുണ്ട്. ഒരുപാവം അമ്മയാണ്. ഇല്ലാഞ്ഞിട്ട് പോലും ഉണ്ണിക്ക് മൂന്ന് ലക്ഷം കൊടുത്തെന്ന് അവര്‍ പറയുന്നു. 35 പവന്‍ സ്വര്‍ണം കൊടുത്തെന്നും ആ അമ്മ പറയുന്നുണ്ട്.

pic2

നാണമുണ്ടോ അവന്, താമസിക്കുന്ന വീട്ടില്‍ ടിവിയില്ല, വാങ്ങി താടാ എന്ന് അളിയനോട് പറയുന്ന വൃത്തിക്കെട്ടവന്‍. ഇവനൊക്കെ വേണ്ടി നിധി കാക്കുന്ന ഭൂതത്തെ പോലെ ധാരാളം പൈസ ഉണ്ടാക്കിയിട്ടല്ലേ രാജേട്ടന്‍ പോയത്. അത്രയും കാശുള്ളവനാണ് അളിയനെ വിരട്ടി പണം വാങ്ങിച്ചെടുക്കുന്നത്. ഇവനൊക്കെ നാണമുണ്ടോ എന്ന് വേണം ചോദിക്കാന്‍. താടിയും മുടിയും വളര്‍ത്തി, മറ്റേതും വലിച്ചാണ് നടക്കുന്നതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

pic3

രാജേട്ടനുമായി വളരെ കാലത്തെ ബന്ധം എനിക്കുണ്ട്. അദ്ദേഹം അഭിനയിച്ച കാട്ടുകുതിര എന്ന നാടകം നേരിട്ട് കണ്ടിട്ടുണ്ട്. അതിന് ശേഷം സ്റ്റേജിന് പിറകില്‍ അദ്ദേഹത്തെ കാണാനായും പോയി നിന്നിട്ടുണ്ട്. പിന്നീട് ഞങ്ങളുടെ ബന്ധം വളരെ ശക്തമാക്കി. അദ്ദേഹം ഞാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആ സിനിമ ഷൂട്ട് ചെയ്‌തോണ്ടിരിക്കുന്ന സമയത്താണ് രാജേട്ടന് സുഖമില്ലാതാവുന്നത്. തീരെ വയ്യാത്ത അദ്ദേഹം നീ എന്നെ ഒഴിവാക്കിയേക്ക് എന്നാണ് പറഞ്ഞത്. പടം നിന്നുപോയ അവസ്ഥയായിരുന്നു. എന്നാല്‍ ഞാന്‍ രാജേട്ടനെ ഒഴിവാക്കിയില്ല. പകരം ഷൂട്ട് അങ്ങോട്ടും ഇങ്ങോട്ടും ചാര്‍ട്ട് ചെയ്യുകയായിരുന്നു.

pic4

ജീവിതത്തെ ഇത്രത്തോളം ആഘോഷമാക്കിയ ആളാണ് രാജന്‍ പി ദേവ്. കാട്ടുകുതിരയിലെ കൊച്ചുവാവയെ നാടകത്തില്‍ അവതരിപ്പിച്ചത് രാജേട്ടനായിരുന്നു. എന്നാല്‍ മരിക്കുന്നത് വരെ ആ കഥാപാത്രത്തെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ സാധിക്കാത്തതില്‍ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നു. സ്‌ക്രീനില്‍ തിലകന്‍ ചേട്ടനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് ദക്ഷിണേന്ത്യയിലെ തന്നെ എല്ലാ ഭാഷകളിലും അഭിനയിച്ച് അദ്ദേഹം വലിയ കോടീശ്വരനായി. ചേര്‍ത്തലയില്‍ വലിയ വീട് വെച്ച് ആഢംബരത്തോടെയായിരുന്നു ജീവിച്ചത്.

pic5

ആ രാജേട്ടന്റെ കുടുംബം ഇന്ന് നേരിടുന്ന അവസ്ഥ വളരെ മോശമാണ്. രാജേട്ടന്റെ പേര് മോശമാക്കാനാണ് കുടുംബം ശ്രമിക്കുന്നത്. രാജേട്ടന്റെ മകന്‍ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച്, അവളെ ഒരുപാട് ഉപദ്രവിച്ചു. അവളെ ആത്മഹത്യയിലേക്ക് നയിച്ചിരിക്കുകയാണ്. ഞാന്‍ കാണുമ്പോള്‍ നരിന്തു പോലിരുന്ന ചെറുക്കന്‍ ഇന്ന് പോക്രിയായി മാറിയിരിക്കുകയാണ്. ആ ചെറുക്കനെ നേര്‍വഴിക്ക് നയിക്കാതെ അമ്മ എന്ന് പറയുന്ന ശാന്തമ്മ, ഞാന്‍ ഏറെ ബഹുമാനിച്ചിരുന്ന സ്ത്രീ കൂടി ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ നില്‍ക്കുകയാണ്.

pic6

പൈസ വരുമ്പോള്‍ കണ്ണ് മഞ്ഞളിക്കുന്നതിന്റെ ദുരന്തങ്ങളാണ് ഇപ്പോള്‍ ശാന്തമ്മ അനുഭവിക്കുന്നത്. ഇപ്പോള്‍ ആ ചെറുക്കന്‍ ജയിലില്‍ കിടക്കുകയാണ്. കൊവിഡ് കാലത്ത് കൊതുക് കടിയും കൊണ്ടാണ്, എസിയില്‍ കിടന്ന് ശീലിച്ചവന്‍ കഴിയുന്നത്. പണത്തിന്റെ കൊഴുപ്പ് കാരണം ഇവന്‍ അങ്കമാലിയിലായിരുന്നു താമസം. ഒരു ദിവസം ഇവന്റെ ചേര്‍ത്തലയിലെ വീടിന്റെ മുന്നില്‍ കുറച്ചാളുകള്‍ നിന്നിരുന്നു. ഇവന്‍ അതിവേഗത്തില്‍ കാറോടിച്ച് വന്ന്, നിന്റെ തന്തയുടെ വകയാണോ ഗെയിറ്റെന്ന ഭാവത്തില്‍ ഇറങ്ങി വന്ന് അവിടെയുള്ളവരെ തല്ലി കളഞ്ഞു.

pic7

നാട്ടുകാര്‍ വെറുതെയിരുന്നില്ല. പോലീസിനെ വിളിച്ചു. പക്ഷേ ഉണ്ണിയുടെ പരാതി പ്രകാരം നാട്ടുകാരെ പോലീസ് അടിക്കുകയാണ് ചെയ്തത്. ഈ ചെറുക്കന്‍ എത്ര ക്വാളിറ്റി ഉണ്ടെന്ന് ആലോചിക്കണം. രാജേട്ടനെ പോലും വകവെക്കാതിരുന്നവരാണ് ഈ ശാന്തമ്മ. കാശ് വന്നപ്പോഴാണ് മാറിയത്. രാജന്‍ പി ദേവിന്റെ ഭാര്യയാണെന്നുള്ള വിലയാണ് അവര്‍ തകര്‍ത്തത്. ദൈവത്തിന്റെ കോടതിയില്‍ നിങ്ങള്‍ എന്തായാലും ശിക്ഷിക്കപ്പെടും. നിങ്ങള്‍ക്ക് രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് പറയുന്നു. എന്നാല്‍ നിങ്ങളും ഈ കേസില്‍ അഴിയെണ്ണും. രാഷ്ട്രീയ ബന്ധം കൊണ്ട് അറസ്റ്റ് വൈകിപ്പിക്കാന്‍ മാത്രമേ സാധിക്കൂ എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ബീച്ചിൽ ഹോട്ട് ലുക്കിൽ നടി സുരഭി ജ്യോതി.. ചിത്രങ്ങള്‍

cmsvideo
  തെളിവെടുക്കാൻ പോലീസിനൊപ്പം ഉണ്ണി രാജൻ പി ദേവ്..ദൃശ്യങ്ങൾ ഇതാ

  English summary
  producer santhivila dinesh against rajan p dev's son he says unni tarnished father's image, video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X