കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനാഥ് ഭാസിയെ വിലക്കിയത് അച്ചടക്കം പഠിപ്പിക്കാന്‍, വിലക്ക് നീക്കിയിട്ടില്ല; മമ്മൂട്ടിയോട് നിര്‍മാതാക്കള്‍

Google Oneindia Malayalam News

കൊച്ചി: അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ നടന്‍ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിന്‍വലിച്ചിട്ടില്ല എന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ശ്രീനാഥ് ഭാസിക്ക് എതിരായ നടപടി അച്ചടക്കം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടി ആണ് എന്നും അത് നിലനില്‍ക്കുന്നു എന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി.

അവതാരകയുടെ പരാതിയില്‍ ആണ് നടപടി സ്വീകരിച്ചത് എന്നും എന്നാല്‍ നേരത്തെയും ശ്രീനാഥ് ഭാസിക്കെതിരെ ഒരുപാട് പരാതികള്‍ കിട്ടിയിട്ടുണ്ട് എന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി. ഏറ്റവും പുതിയ സിനിമയായ ചട്ടമ്പി സിനിമയുടെ പ്രമോഷനിടെ ആയിരുന്നു ശ്രീനാഥ് ഭാസി അവതാരകയോട് അപമര്യാദയായി പെരുമാറിയത്.

1

അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറി എന്നും തെറിവിളിച്ചു എന്നുമായിരുന്നു അവതാരക പറഞ്ഞത്. ഇതിന് പിന്നാലെ ശ്രീനാഥ് ഭാസിക്ക് എതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ശ്രീനാഥ് ഭാസി പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തിയത്.

'വാക്കുകള്‍ മുറിഞ്ഞേക്കാം..'; കോടിയേരി ഓര്‍മയില്‍ കണ്ഠമിടറി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി'വാക്കുകള്‍ മുറിഞ്ഞേക്കാം..'; കോടിയേരി ഓര്‍മയില്‍ കണ്ഠമിടറി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി

2

താരത്തെ പുതിയ സിനിമകളില്‍ അഭിനയിപ്പിക്കേണ്ടതില്ല എന്നും കരാര്‍ ആയ സിനിമകളില്‍ അഭിനയിക്കട്ടെ എന്നുമായിരുന്നു നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്. ശ്രീനാഥ് ഭാസി ഷൂട്ടിംഗിന് വൈകിയെത്തുന്നതുള്‍പ്പടെയുള്ള വേറെയും ചില പരാതികള്‍ ലഭിച്ചിരുന്നു എന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു.

'പ്രഖ്യാപനത്തിന് മുഹൂര്‍ത്തം വരെ കുറിച്ചു'; ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ കെസിആര്‍, അപ്പോള്‍ ടിആര്‍എസ്?'പ്രഖ്യാപനത്തിന് മുഹൂര്‍ത്തം വരെ കുറിച്ചു'; ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ കെസിആര്‍, അപ്പോള്‍ ടിആര്‍എസ്?

3

എന്നാല്‍ ഇതിനിടെ കേസ് ഒത്തുതീര്‍പ്പായി എന്ന് പറഞ്ഞ് അവതാരക രംഗത്തെത്തിയിരുന്നു. ശ്രീനാഥ് ഭാസി മാപ്പ് പറഞ്ഞ സ്ഥിതിക്ക് കേസുമായി മുന്നോട്ട് പോകേണ്ടതില്ല എന്നായിരുന്നു അവതാരകയുടെ നിലപാട്. ഇതിന് പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപ്പിച്ചു. നിലവില്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

'ഞാനതൊക്കെ ഫണ്‍ ആയാണ് കാണുന്നത്, എന്നോടെന്തും ചോദിക്കാം'; ശ്രീനാഥ് ഭാസി വിവാദത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍'ഞാനതൊക്കെ ഫണ്‍ ആയാണ് കാണുന്നത്, എന്നോടെന്തും ചോദിക്കാം'; ശ്രീനാഥ് ഭാസി വിവാദത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍

4

അതിനിടെ ശ്രീനാഥ് ഭാസിയ്ക്ക് സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെ നടന്‍ മമ്മൂട്ടി രംഗത്തെത്തിയിരുന്നു. ശ്രീനാഥ് ഭാസിയെ വിലക്കാന്‍ പാടില്ല എന്നും തൊഴില്‍ നിഷേധം തെറ്റാണ് എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. വിലക്ക് പിന്‍വലിച്ചു എന്നാണ് താന്‍ മനസ്സിലാക്കുന്നത് എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക് നീക്കിയിട്ടില്ല എന്ന പ്രതികരണവുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയത്.

5

അതേസമയം ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചു എന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു, ഇതിന്റെ പരിശോധനയില്‍ ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയാല്‍ കേസ് പിന്‍വലിച്ചാലും തുടര്‍ നടപടിയുമായി പൊലീസിന് മുന്നോട്ട് പോകാം.

English summary
Producers tell Mammootty that the ban of Sreenath Bhasi has not been lifted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X