Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയ് ഭീം എന്നാല്‍ പാലാരിവട്ടത്തെ ബീമോ'; എംഎല്‍എയ്ക്ക് നാക്കുപിഴ, സിപിഎം വീണ്ടും വിവാദത്തില്‍

തിരുവനന്തപുരം : ഭരണഘടനയെ വിമര്‍ശിച്ചതിന് പിന്നാലെ സജി ചെറിയാന്‍ രാജിവച്ചതിന്റെ ക്ഷീണം കെട്ടടങ്ങുന്നതിന് പിന്നാലെ സി പി എമ്മിനെ പ്രതിസന്ധിയിലാക്കി മാറ്റൊരു എം എല്‍ എ. മണലൂര്‍ എം എല്‍ എ മുരളി പെരുനെല്ലിയാണ് മറ്റൊരു വിവാദത്തിന് തുടക്കമിട്ടത്. സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവച്ചാല്‍ പോരെന്നും എം എല്‍ എ സ്ഥാനം രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് മറുപടി പറയുമ്പോഴാണ് മുരളി പെരുനെല്ലി എം എല്‍ എക്കും നാക്ക് പിഴച്ചത്.

ശാലിന്‍...കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ; എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍

1

സജി ചെറിയാന്റെ രാജിയെ കുറിച്ച് സംസാരിക്കുന്നതിനിടെ പ്രതിപക്ഷം നിയമസഭയില്‍ 'ജയ് ഭീം' എന്ന് വിളിച്ചിരുന്നു. ഈ സമയത്ത്, പ്രതിപക്ഷം ഉദ്ദേശിച്ചത് പാലാരിവട്ടത്തെ ബീമാണോ എന്ന് മുരളി പെരുനെല്ലി എംഎല്‍എ തിരിച്ച് ചോദിച്ചതാണ് ബഹളത്തിനിടയാക്കിയത്. മുരളി പെരുനെല്ലിയുടെ പരാമര്‍ശം അംബേദ്കറെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

2

അംബേദ്കറെ അപമാനിച്ച മുരളി തിരുനെല്ലി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാല്‍ അംബേദ്ക്കറെ അപമാനിച്ചില്ലെന്ന് എം എല്‍ എയും ഭരണപക്ഷ അംഗങ്ങളും നിയമസഭയില്‍ വാദിച്ചു. മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷ ബഹളം തുടര്‍ന്നു. താന്‍ അംബേദ്ക്കറെ അപമാനിച്ചിട്ടില്ലെന്നും മറിച്ച് നിയമസഭയ്ക്കകത്ത് വിളിച്ച മുദ്രാവാക്യത്തെ സംബന്ധിച്ചാണ് സംസാരിച്ചതെന്നും എം എല്‍ എ വിശദീകരണം നല്‍കി.

3

അതേസമയം, മുരളി പെരുനെല്ലിയുടെ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംഭവത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. അംബേദ്ക്കര്‍ തയ്യാറാക്കിയ ഭരണഘടനയുടെ 326 മത് ആര്‍ട്ടിക്കിള്‍ പ്രകാരം നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച്, ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത്, ഭരണഘടന പ്രകാരം സമ്മേളിച്ച നിയമസഭാ സമ്മേളനത്തില്‍ ഇരുന്നുകൊണ്ടാണ് ഈ അധിക്ഷേപമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

4

മുരളിയിലോ , സജി ചെറിയാനിലോ മാത്രം പരിചിതമായതല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ അംബേദ്ക്കര്‍ വിരുദ്ധതയും, ഭരണഘടനാ വിരോധവും , ഡാങ്കേ തൊട്ട് ഇ എം എസ് വരെ അത് ഒരു പ്രത്യയശാസ്ത്രമായി കൊണ്ട് നടന്നവരാണ്. അതില്‍ അതിരൂക്ഷവും ആഴത്തില്‍ വേരുകളുള്ളതുമായ സവര്‍ണ്ണ ബോധം കൂടിയുണ്ട്. അതുകൊണ്ടാണല്ലോ 2022 വരെ ദളിതനെ കയറ്റാതിരുന്ന സവര്‍ണ്ണക്ഷേത്രമായി പോളിറ്റ് ബ്യൂറോ മാറിയത്.

5

മുരളി സഖാവെ, 'ജയ് ഭീം ഏതെങ്കിലും പാലത്തിന്റെ ബീമല്ല, അത് ഇന്ത്യാ മഹാരാജ്യത്തിന്റെയും , ഭരണഘടനയുടെയും, ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും എല്ലാം ഉറപ്പുള്ള ബീമാണ് ...... മുരളി പെരുന്നല്ലിക്ക് എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല , കാരണം മുരളി ലക്ഷണമൊത്ത സഖാവാണ്- രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.

6

ഇത്രമാത്രം വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകള്‍ ജനപ്രതിനിധികള്‍ ആകുന്ന ഒരു നാടായി മാറിയിരിക്കുന്നു കേരളമെന്ന് സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ഡോ ബിജു പ്രതികരിച്ചു. ജയ് ഭീം എന്നാല്‍ പാലാരിവട്ടം പാലത്തിന്റെ ബീം ആണോ എന്ന സംശയം നിയമസഭയില്‍ ഉന്നയിക്കുന്ന ഒരു ജനപ്രതിനിധി . വിവരമില്ലായ്മ മാത്രമല്ല ഇത് ഉള്ളിലിരുപ്പ് അറിയാതെ പുറത്തു വരുന്നത് കൂടിയാണ് .
കേരളത്തിന്റെ രാഷ്ട്രീയ നിലവാരം അടിയന്തിരശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+