കോൺഗ്രസ് എംപിമാർ നടത്തിയ സമരം കേരളത്തിന് തന്നെ അപമാനകരം; രൂക്ഷവിമർശനവുമായി ഇപി ജയരാജൻ
ദില്ലി; സിൽവർ ലൈൻ വിഷയത്തിൽ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ച എംപിമാരെ കഴിഞ്ഞ ദിവസം ദില്ലി പോലീസ് നേരിട്ട നടപടിയ്ക്കെതിരെ യു ഡി എഫ് നേതാക്കൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. സമാധാനപരമായി മാർച്ച് നടത്തിയ നേതാക്കളെയാണ് അകാരണമായി പോലീസ് തടഞ്ഞതും മർദ്ദിച്ചതെന്നുമാണ് നേതാക്കൾ ആരോപിച്ചത്. സംഭവത്തിൽ ഗൗരവമായ ഇടപെടൽ ഉണ്ടാകണമെന്ന് നേതാക്കൾ ലോക്സഭിലും ആവശ്യം ഉയർത്തിയിരുന്നു. എന്നാൽ കോൺഗ്രസ് നേതാക്കളുടെ നടപടിയെ രൂക്ഷമായി വിമർശിക്കുകയാണ് മുൻ മന്ത്രി ഇപി ജയരാജൻ.കേരള ചരിത്രത്തില്‍ ഇന്നുവരെ സംഭവിക്കാത്തതും, പാർലമെൻറംഗങ്ങൾക്കാകെ അപമാനകരവുമായ സമരമാണ് കോണ്‍ഗ്രസ് എം.പിമാര്‍ നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ലിമെന്റ് മന്ദിരത്തിന് മുന്നിലും ഡല്‍ഹിയിലെ മറ്റ് കേന്ദ്രഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നിലും ബഹുജനങ്ങള്‍ സമരം നടത്താറുണ്ട്. എന്നാല്‍ സ്വന്തം നാട്ടിലെ വികസനപ്രവര്‍ത്തനങ്ങള്‍ മുടക്കാന്‍ എം.പിമാര്‍ ഇത്തരത്തില്‍ സമരം നടത്തി ബാരിക്കേഡുകള്‍ തകര്‍ത്ത് പൊലീസിന് നേരെ തിരിഞ്ഞ് സംഘര്‍ഷം തീര്‍ക്കുന്നത് അവിശ്വസനീയമാണ്. ഇത് കേരളത്തെയാകെ അപമാനിക്കുന്നതിന് സമമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം.

കേരള ചരിത്രത്തില്‍ ഇന്നുവരെ സംഭവിക്കാത്തതും, പാർലമെൻറംഗങ്ങൾക്കാകെ അപമാനകരവുമായ സമരമാണ് ഇന്നലെ കോണ്‍ഗ്രസ് എം.പിമാര്‍ നടത്തിയത്. കേരളത്തിന്റെ വികസന പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് ചര്‍ച്ചചെയ്ത് ഇവിടെ തന്നെ വിലയിരുത്തലുകള്‍ നടത്തുകയാണ് വേണ്ടത്. അതിനു പകരം വികസന വിരോധികളുടെ പിന്തുണ ആര്‍ജ്ജിക്കാനും സംഘര്‍ഷഭരിതമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാനും എം.പിമാര്‍ തന്നെ മുന്നിട്ടിറങ്ങിയത് ചരിത്രത്തിൽ ആദ്യമാണ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ലിമെന്റ് മന്ദിരത്തിന് മുന്നിലും, ഡല്‍ഹിയിലെ മറ്റ് കേന്ദ്രഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നിലും ബഹുജനങ്ങള്‍ സമരം നടത്താറുണ്ട്. എന്നാല്‍ സ്വന്തം നാട്ടിലെ വികസനപ്രവര്‍ത്തനങ്ങള്‍ മുടക്കാന്‍ എം.പിമാര്‍ ഇത്തരത്തില്‍ സമരം നടത്തി, ബാരിക്കേഡുകള്‍ തകര്‍ത്ത് പൊലീസിന് നേരെ തിരിഞ്ഞ് സംഘര്‍ഷം തീര്‍ക്കുന്നത് അവിശ്വസനീയമാണ്. ഇത് കേരളത്തെയാകെ അപമാനിക്കുന്നതിന് സമമാണ്
വികസന കാര്യത്തില്‍ അഭിപ്രായവിത്യാസങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ചചെയ്ത് പരിഹാരം കാണുന്നതിന് പകരം കെ-റെയിലിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കുകയാണ്. കോണ്‍ഗ്രസ് എം.പിമാര്‍ ചെയ്തിട്ടുള്ളത് കേരളത്തിന്റെ സമഗ്ര വികസനത്തെ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്രഗവണ്‍മെന്റിന്റെ മേല്‍ സമ്മര്‍ദ്ധം ചെലുത്തുക എന്നതാണ്.മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിൻ്റെ വികസനത്തിന് വേണ്ടി പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച് ചെയ്യുന്ന അവസരം നോക്കി, കേരളത്തിന് ലഭിക്കേണ്ട സഹായങ്ങളും പദ്ധതികളും മുടക്കാന്‍ പാര്‍ലമെന്റിനെ ഉപയോഗിക്കുക എന്ന കേരള വിരുദ്ധ നിലപാടാണ് ഇവിടെ കോണ്‍ഗ്രസ് പ്രയോഗിച്ചത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത് കേവലം കെ-റെയിലിന്റെ വിഷയത്തിന് മാത്രമല്ല, മറിച്ച് കേരളത്തിന്റെ സമഗ്രവികസനവുമായി ബന്ധപ്പട്ട് ഒട്ടനവധി പദ്ധതികളും, അതിന് കേരളത്തിന് കിട്ടേണ്ട സഹായത്തിനും പിന്തുണയ്ക്കും വേണ്ടിയാണ്. ഇത്തരത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക ലഭ്യമാകേണ്ട വികസനങ്ങളെ കുറിച്ച് സൗഹൃദപരമായ ഒരു ചര്‍ച്ച നടത്തുമ്പോള്‍ അതിനെ അലങ്കോലപ്പെടുത്തി ആ സഹായങ്ങളൊന്നും കേരളത്തിന് ലഭ്യമാക്കാതിരിക്കാന്‍ ഏറ്റവും വൃത്തികെട്ട രീതിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.
കേരള താല്‍പര്യങ്ങള്‍ക്ക് എതിരായി, കേരള വികസനത്തിന് എതിരായി പാര്‍ല മെന്റിന് അകത്തും പുറത്തും വികസനത്തിനെതിരെ ബലപ്രയോഗത്തിന്റെ വഴികള്‍ സ്വീകരിക്കുക എന്നതാണ് ഇവിടെ നടന്നത്. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ള എം.പിമാര്‍ പോലും കേരളത്തിന്റെ പൊതു കാര്യങ്ങളില്‍ പസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്ന പാരമ്പര്യത്തെയും നാടിൻ്റെ താല്‍പര്യങ്ങളെയും പരസ്യമായി വെല്ലുവിളിക്കുകയാണ് കോണ്‍ഗ്രസ്.
പലസ്ഥലങ്ങളിലും പ്രകോപനമുണ്ടാക്കി പോലീസിനെ ഇടപെടുവിക്കാനുള്ള നീക്കം നടത്തുന്നത് ആസൂത്രിതമായ പദ്ധതിയുടെ ഭാഗമാണ്. ഈ സമരത്തില്‍ പങ്കെടുക്കുന്നവര്‍ കോണ്‍ഗ്രസിന്റെ കടുത്ത അണികളും പ്രവര്‍ത്തകരും മാത്രമാണ്. ബഹുജനങ്ങള്‍ ഈ സമരത്തോടൊപ്പമില്ല. പരിസ്ഥിതിവാദികള്‍ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പഠിച്ച് വിലയിരുത്തുന്നതിന് പകരം ചില രാഷ്ട്രീയ പാര്‍ട്ടികളുടെ കയ്യില്‍ അകപ്പെട്ടുപോകുന്ന ദുഃഖകരമായ കാഴ്ചയും കാണാന്‍ സാധിക്കുന്നു.
Recommended Video
കെ-റെയിലുമായി ബന്ധപ്പെട്ട് സമരം നടത്തുന്നവര്‍ ഇതിന്റെ സമീപ്രദേശത്തുപോലും താമസിക്കുന്നവരല്ലായിരുന്നു എന്നതും നമ്മള്‍ കണ്ടു. വാടക സമരക്കാരെ എത്തിച്ചാണ് സംഘര്‍ഷങ്ങള്‍ നടത്തുന്നത്. ഇത് മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കും. ഇപ്പോള്‍ നടക്കുന്ന ആസൂത്രിത സമരങ്ങള്‍ പൊളിഞ്ഞു പാളീസാകും. കേരളം വികസിക്കും, വളരും. ലോകത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന, എല്ലാവരും ശ്രദ്ധിക്കുന്ന സംസ്ഥാനമായി മുന്നോട്ട് കുതിക്കുക തന്നെ ചെയ്യും.












Click it and Unblock the Notifications