പിഎസ്‌സി ഉദ്യാഗാര്‍ഥികളുടെ സമരം; നിരാഹാരമിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ ആശുപത്രിയിലേക്ക് മാറ്റും
തിരുവനന്തപുരം; പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തുന്നസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദിവസങ്ങളായി നിരാഹാരമിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പിലിനേയും കെഎസ് ശബരിനാഥിനേയും ആശുപത്രിയിലേക്ക് മാറ്റും. പകരം യൂത്ത് കോണ്‍ഗ്രസിന്റെ മൂന്ന് സംസ്ഥാന നേതാക്കള്‍ നിരഹാര സമരം തുടരും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജില്‍ മാക്കുറ്റി,നുസൂര്‍,റിയാസ് എന്നിവരാണ് നിരാഹാര സമരം നടത്തുക.
അതേ സമയം നിരാഹാരമിരിക്കുന്ന എംല്‍എമാരെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷ വിമര്‍ശനമാണ് സര്‌ക്കാരിനെതിരെ ഉന്നയിച്ചത്. എംഎല്‍മാരുടെ ജീവന്റെ വിലമ മനസിലാക്കതെയാണം മുഖ്യമന്ത്രിയുടെ . മന്ത്രിമാരെ വിട്ട് ചര്‍ച്ചക്ക് സര്‍ക്കാര്‍ തയാറാവണമായിരുന്നു, സ്‌പീക്കര്‍ പോലും തിരഞ്ഞു നോക്കിയില്ല, എംഎല്‍മാര്‍ക്കായി മെഡിക്കല്‍ സംഘത്തെ അയക്കാന്‍ പോലും തയാപെരുമാറ്റംറായില്ല എന്നിങ്ങനെയായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. രമേശ് ചെന്നിത്തലക്കൊപ്പം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, ഇമ്മന്‍ ചാണ്ടിയും സമരപ്പന്തലില്‍ എത്തിയിരുന്നു.
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം
പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. താല്‌കാലികക്കാരെ സ്ഥിരപ്പെടുത്തിയത് റദ്ദാക്കണം, പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമനം ഉറപ്പാകാകണം എന്നീ ആവശ്യങ്ങലുന്നയിച്ചാണ് സമരം. പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരത്തിന് പിന്തുണപ്രഖ്യാപിച്ച് കഴിഞ്ഞ 9 ദിവസമായി നിരാഹാര സമരം നടത്തുകയായിരുന്നു ഷാഫി പറമ്പിലും ശബരിനാഥനും.എന്നിട്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയോ തിരിഞ്ഞു നോക്കുകയോ ചെയ്‌തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.
അതേ സമയം സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളോട് സര്‍ക്കാര്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് സിപിഎം സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചിരുന്നു.
ഗ്ലാമർ ലുക്കിൽ രുഹിക ദാസ്- ചിത്രങ്ങൾ കാണാം