ദിലീപിനെ രക്ഷപ്പെടുത്താൻ നീക്കം, വെറും ബലാത്സംഗശ്രമം! പിന്നിൽ ഇവർ.. എംഎൽഎയുടെ ആരോപണം!

  • Posted By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന് ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പോലീസ് വാദം. എന്നാല്‍ ദിലീപും താരത്തിന്റെ അനുകൂലികളും ആരോപിക്കുന്നത് കേസില്‍ കുടുക്കിയതാണ് എന്നാണ്. ഇക്കാര്യത്തില്‍ ഏതാണ് സത്യം എന്നത് കേസില്‍ കോടതി വിധി പറയുമ്പോള്‍ മാത്രമേ പറയാനാവൂ. കാരണം അത്രയധികം വഴിത്തിരിവുകളാണ് ഈ കേസിലുള്ളത്. കേസ് അട്ടിമറിക്കാനും ദിലീപിനെ രക്ഷപ്പെടുത്താനും ശ്രമം നടക്കുന്നതായുള്ള ആരോപണവും ഉയര്‍ന്നിരിക്കുന്നു. ഇതങ്ങനെ തള്ളിക്കളയാന്‍ പറ്റുന്നതല്ല. പ്രമുഖനായ ജനപ്രതിനിധിയാണ് പത്രസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ദിലീപിന് വലിയ തിരിച്ചടി.. ഹൈക്കോടതി മുഖംതിരിച്ചു.. ഒന്നും രണ്ടുമല്ല, മുടക്കിയത് 15 കോടി..!

ജയിലിലേക്ക് പ്രമുഖർ

ജയിലിലേക്ക് പ്രമുഖർ

ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപ് രണ്ട് മാസത്തിന് അടുത്ത് ജയിലില്‍ കിടന്നിട്ടും ഒന്നരമാസത്തോളം സിനിമയിലെ പ്രമുഖരാരും തിരിഞ്ഞ് നോക്കിയിരുന്നില്ല. എന്നാല്‍ അടുത്തിടെ ഗണേഷ് കുമാര്‍ എംഎല്‍എ അടക്കം ജയിലില്‍ എത്തുകയും സിനിമാക്കാരോട് ദിലീപിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുകയുമുണ്ടായി.

കേസ് അട്ടിമറിക്കാനോ

കേസ് അട്ടിമറിക്കാനോ

സിനിമാക്കാര്‍ക്ക് പെട്ടെന്ന് ഇത്തരമൊരും ബോധോദയം തോന്നാന്‍ കാരണമെന്തെന്ന് ആരായാലും സംശയിച്ച് പോകും. എന്നാലീ സന്ദര്‍ശനം ഒരു ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് ആരോപിക്കപ്പെടുന്നത്. അതായത് കേസ് അട്ടിമറിക്കാനും ദിലീപിനെ രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമെന്ന്.

ഇടത് ജനപ്രതിനിധികൾക്കെതിരെ

ഇടത് ജനപ്രതിനിധികൾക്കെതിരെ

കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസാണ് ഗണേഷ് കുമാര്‍ അടക്കമുള്ള ഇടത് എംഎല്‍എമാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. പണവും സ്വാധീനവും ഉപയോഗിച്ച് കേസിലെ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം.

ഗണേഷിന്റെ ജയിൽ സന്ദർശനം

ഗണേഷിന്റെ ജയിൽ സന്ദർശനം

പിടി തോമസ് ഇത് വെറുതെ പറയുന്നതല്ല. ഗണേഷ് കുമാര്‍ അടക്കമുള്ള സിനിമാക്കാര്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ചെന്നതും ഗണേഷ് പോലീസിനെ വിമര്‍ശിച്ചതും നടന്‍ കുറ്റക്കാരനല്ലെന്ന് പറഞ്ഞതുമെല്ലാം കേസ് അട്ടിമറിക്കാനണെന്നാണ് പിടി തോമസിന്റെ കണ്ടെത്തല്‍.

സർക്കാരിനെ സമ്മർദത്തിലാക്കുന്നു

സർക്കാരിനെ സമ്മർദത്തിലാക്കുന്നു

തലശ്ശേരിയില്‍ വെച്ച് നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണച്ചടങ്ങില്‍ സിനിമാക്കാരും അമ്മയുടെ ഭാരവാഹികളും കൂടിയായ ജനപ്രതിനിധികള്‍ ഇന്നസെന്റ്, ഗണേഷ് എന്നിവര്‍ പങ്കെടുത്തിരുന്നില്ല. ഇത് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനാണ് എന്നും പിടി ആരോപിക്കുന്നു

ബലാത്സംഗശ്രമം മാത്രമാക്കാൻ

ബലാത്സംഗശ്രമം മാത്രമാക്കാൻ

ഇടത് ജനപ്രതിനിധികളുടെ ഈ സമ്മര്‍ദഫലമായി കേസന്വേഷണം പോലീസ് മയപ്പെടുത്തിയെന്ന് സംശയമുണ്ടാക്കുന്നുവെന്നും പിടി തോമസ് ആരോപിച്ചു. കേസ് ബലാത്സംഗ ശ്രമം മാത്രമായി ചുരുക്കാന്‍ ശ്രമം നടക്കുന്നതായും പിസി ആരോപണം ഉയര്‍ത്തി.

സര്‍ക്കാര്‍ പരിശോധിക്കണം

സര്‍ക്കാര്‍ പരിശോധിക്കണം

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണം. സ്ത്രീസുരക്ഷ ഉറപ്പ് നല്‍കി അധികാരത്തിലേറിയതാണ് പിണറായി സര്‍ക്കാര്‍. ആ സര്‍ക്കാരിന്റെ ഭാഗമായ എംഎല്‍എമാര്‍ ഇത്രയും നാണംകെട്ട പ്രവൃത്തി ചെയ്യരുതെന്നും പിടി തോമസ് ആവശ്യപ്പെട്ടു

പ്രോസിക്യൂഷൻ ശ്രമം

പ്രോസിക്യൂഷൻ ശ്രമം

ഹൈക്കോടതി കഴിഞ്ഞ ദിവസം കേസന്വേഷണവുമായി ബന്ധപ്പെട്ട് ചില വിമര്‍ശനങ്ങള്‍ അന്വേഷണ സംഘത്തിന് എതിരെ ഉന്നയിച്ചിരുന്നു. ഹൈക്കോടതിയുടെ വിമര്‍ശനം സൂചിപ്പിക്കുന്നത് കേസ് അട്ടിമറിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കുന്നുണ്ടോ എന്നതാണ് എന്നും പിടി തോമസ് ആരോപിച്ചു

അത്യന്തം അപഹാസ്യം

അത്യന്തം അപഹാസ്യം

ഇടത് സഹയാത്രികന്‍ കൂടിയായ ഡോ. സെബാസ്റ്റിയന്‍ പോള്‍ ദിലീപിനെ അനുകൂലിച്ച കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സെബാസ്റ്റ്യന്‍ പോളിന്റെ നിലപാട് അത്യന്തം അപഹാസ്യമാണ് എന്നും പിടി തോമസ് വിമര്‍ശിച്ചു

സിപിഎം വിശദീകരണം നല്‍കണം

സിപിഎം വിശദീകരണം നല്‍കണം

സെബാസ്റ്റ്യൻ പോളിനെ പോലുള്ളവരുടെ പ്രസ്താവനയുടെ ഫലമായാണ് കുറ്റാരോപിതനെ അനുകൂലിച്ച് അത്രയധികം ആളുകള്‍ മുന്നോട്ട് വരാന്‍ കാരണമെന്നും പിടി തോമസ് ആരോപിച്ചു. ഇടത് പക്ഷ എംഎല്‍എമാരുടേയും എംപിയുടേയും സെബാസ്റ്റ്യന്‍ പോളിന്റേയും അഭിപ്രായത്തില്‍ സിപിഎം വിശദീകരണം നല്‍കണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
PT Thomas MLA's allegations against Left MLAs in actress case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്