Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടി തോമസ് പിന്നീടാണ് വന്നത്; ഞാനാണ് ബെഹ്‌റയെ വിളിക്കുന്നത്; പ്രതികളെ കൊല്ലാന്‍ തോന്നിയെന്ന് ലാല്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ ലാല്‍. അതിജീവിത അനുഭവിച്ച വേദനയും സങ്കടവും കണ്ടപ്പോള്‍ പ്രതികളെ കൊന്നുകളയാന്‍ തോന്നിയെന്നും ലാല്‍ മാധ്യമങ്ങളോടു പറഞ്ഞു.

ലാലിന്റെ വാക്കുകള്‍: ആ കുട്ടി അന്ന് വീട്ടിലേക്ക് കയറി വന്നപ്പോള്‍ അനുഭവിച്ച വിഷമവും സങ്കടവും പ്രശ്‌നങ്ങളും കേട്ടപ്പോള്‍ പ്രതികളായവരെ കൊന്നു കളയണം എന്നാണ് എനിക്ക് തോന്നിയത്. എന്റെ കയ്യില്‍ അപ്പോള്‍ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ അവരെ ആക്രമിച്ചേനെ. പിന്നീട് സാവകാശം ചിന്തിച്ചപ്പോള്‍ കിട്ടാവുന്നതിന്റെ മാക്‌സിമം ശിക്ഷ കിട്ടണം എന്നു പ്രാര്‍ത്ഥിച്ചു. ഇന്നലെ വിധി വന്നു. അവര് ശിക്ഷിക്കപ്പെടും. അവര്‍ക്ക് എത്രത്തോളം ശിക്ഷ കിട്ടുമെന്ന് അറിയില്ല. അവര്‍ക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടണം എന്നു തന്നെയാണ് എന്റെ ആഗ്രഹം. അതുകൊണ്ട് ആ വിധിയില്‍ ഞാന്‍ സന്തോഷവാനാണ്.

dileep-lal

ഗൂഢാലോചനയുടെ കാര്യം പിന്നീട് ഉയര്‍ന്നുവന്ന പ്രശ്‌നമാണ്. എന്നേക്കാള്‍ കൂടുതല്‍ ഇക്കാര്യത്തെക്കുറിച്ച് പൊലീസ് ഓഫീസര്‍മാര്‍ക്കും വക്കീലിനും കോടതിക്കും ഒക്കെ അറിയാം. അതിനെക്കുറിച്ച് ഞാന്‍ ഒരു അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ല. പൂര്‍ണ്ണമായും അറിയാത്ത കാര്യത്തെക്കുറിച്ച് അഭിപ്രായം പറയരുത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

ഈ കേസ് തെളിയിക്കാന്‍ വേണ്ടി എനിക്ക് ചെയ്യാന്‍ കഴിയാവുന്ന കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. അന്ന് ആ കുട്ടി എന്റെ വീട്ടില്‍ വന്നു കഴിഞ്ഞപ്പോള്‍ ആദ്യം ബെഹ്‌റ സാറിനെ ഫോണ്‍ ചെയ്ത് ഈ വിവരം അറിയിക്കുന്നത് ഞാനാണ്. അല്ലാതെ പിടി തോമസ് ഒന്നുമല്ല. അതിനു ശേഷമാണ് പിടി തോമസും കാര്യങ്ങളും ഒക്കെ വന്നത്

പിടി തോമസ് സാര്‍, മാര്‍ട്ടിന്‍ എന്ന ഡ്രൈവറെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം, അവന് നല്ല വേദനയുണ്ട് എന്നു പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത് എനിക്ക് അവനെ സംശയം ഉണ്ടെന്നാണ്. അവന്റെ അഭിനയം ശരിയല്ല എന്നാണ് എനിക്ക് തോന്നിയത്. നടന്‍ ആയതു കൊണ്ട് തോന്നിയതായിരിക്കും. പിന്നീട് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വന്നപ്പോള്‍ അദ്ദേഹത്തോടും ഇക്കാര്യം പറഞ്ഞു. അപ്പോഴാണ് അവനെ ജീപ്പില്‍ കയറ്റി കൊണ്ടുപോയത്. ഞാന്‍ ചെയ്ത ഒരു വലിയ കാര്യം അതാണെന്ന് വിശ്വസിക്കുന്നു.

അതിനു ശേഷം കോടതിയിലും പ്രോസിക്യൂഷനോടും ഒക്കെ ഞാനും എന്റെ കുടുംബവും കൃത്യമായിട്ട് സമയം കളയാതെ എല്ലാം അറിയിച്ചിട്ടുണ്ട്. ഇതൊക്കെയാണ് ഞാന്‍ ചെയ്തത്. ഊഹാപോഹങ്ങളെക്കുറിച്ച് മറുപടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ കേസ് സുപ്രീം കോടതിയിലേക്ക് പോയാല്‍ എന്തൊക്കെ എനിക്ക് പുതുതായി ചെയ്യാന്‍ കഴിയുമോ അത് ഞാന്‍ തീര്‍ച്ചയായും ചെയ്യും. അവരെ ശിക്ഷിച്ചു എന്ന് കേള്‍ക്കുന്നത് ഒരുപാട് സന്തോഷമുള്ള കാര്യമാണ്.

വിധി ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. വിധിയുടെ പകര്‍പ്പ് കയ്യില്‍ കിട്ടിയിട്ടില്ല. കുറ്റവാളിയേ അല്ല എന്ന അര്‍ത്ഥത്തിലാണോ തെളിവുകള്‍ പൂര്‍ണമായും ശേഖരിക്കാന്‍ പറ്റിയിട്ടില്ല എന്നാണോ ഒന്നുമറിയില്ല. ഊഹാപോഹ കഥകള്‍ പറയാന്‍ ഞാന്‍ ആളല്ല.

2017 ഫെബ്രുവരി 17ന് കൊച്ചി നഗരത്തില്‍ വച്ച് പീഡിപ്പിക്കപ്പെട്ട നടി ആദ്യം ആശ്രയത്തിനായി ചെന്നെത്തിയത് ലാലിന്റെ വീട്ടിലേക്കാണ്. കരഞ്ഞുകൊണ്ട് കാര്യങ്ങള്‍ പറഞ്ഞ നടിയെ ആദ്യം ആശ്വസിപ്പിച്ചിരുത്തിയതും ലാലായിരുന്നു. ആക്രമണവിവരത്തെക്കുറിച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫിനെ ലാല്‍ ഫോണില്‍ വിവരമറിയിച്ചു. തുടര്‍ന്നാണ് ആന്റോ ജോസഫ് പിടി തോമസിനെ വിവരം അറിയിച്ചതും കേരളം മുഴുവനും നടുക്കത്തോടെ ആ വാര്‍ത്ത കേട്ടതും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+