Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭയില്‍ ഇരട്ടച്ചങ്കനെ നിഷ്പ്രഭമാക്കി പിടി തോമസിന്റെ തീപ്പൊരി പ്രസംഗം! അതും സിനിമ സ്റ്റൈലില്‍!!

പിങ്ക് പോലീസും നൂറുകണക്കിന് നിരീക്ഷണ ക്യാമറകളുമുള്ള നഗര മധ്യത്തിലാണ് നടി ആക്രമിക്കപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു.

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നിര്‍ത്തിപ്പൊരിച്ച് പിടി തോമസിന്റെ കിടിലന്‍ പ്രസംഗം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും അതിനു പിന്നാലെ പിണറായി നടത്തിയ പരാമര്‍ശത്തിലും വിമര്‍ശനവുമായിട്ടായിരുന്നു പിടി തോമസിന്റെ പ്രസംഗം.

പിങ്ക് പോലീസും നൂറുകണക്കിന് നിരീക്ഷണ ക്യാമറകളുമുള്ള നഗര മധ്യത്തിലാണ് നടി ആക്രമിക്കപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. സ്ത്രീ സുരക്ഷയുടെ പേരില്‍ അധികാരമേറ്റ സര്‍ക്കാരിന് കീഴിലാണ് ഇത് സംഭവിച്ചിരിക്കുന്നതെന്നും പിടി തോമസ്.

കൈരളി ചാനല്‍ മാത്രമല്ല മുഖ്യമന്ത്രിയും നടിയെ അപമാനിച്ചെന്ന് പിടി തോമസ് പറഞ്ഞു. കുറ്റവാളികളെ വെള്ള പൂശാനാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും ശ്രമിക്കുന്നതെന്നും പിടി തോമസ്.

 ആരെ സംരക്ഷിക്കുന്നു

ആരെ സംരക്ഷിക്കുന്നു

നടി ആക്രമിക്കപ്പെട്ട വാര്‍ത്തയറിഞ്ഞ് കേരളം ഞെട്ടിത്തരിച്ച് നില്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ സ്വന്തം ചാനലായ കൈരളി നടിയെ അപമാനിക്കുകയായിരുന്നുവെന്ന് പിടി തോമസ് പറയുന്നു. പിന്നാലെ ജോണ്‍ബ്രിട്ടാസ് മാപ്പ് പറഞ്ഞ് തലയൂരുകയായിരുന്നുവെന്നും അദ്ദേഹം. ഇരയുടെ പക്ഷത്താണെന്ന് പറുന്നവര്‍ ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും പിടി തോമസ്.

 കേസ് അട്ടിമറിക്കാന്‍ ശ്രമം

കേസ് അട്ടിമറിക്കാന്‍ ശ്രമം

മുഖ്യമന്ത്രിയും നടിയെ അപമാനിച്ചതായി പിടി തോമസ് ആരോപിക്കുന്നു. നടിയെ അപകീര്‍ത്തിപ്പെടുത്താനും പ്രതികളെ വെളളപൂശാനുമാണ് ശ്രമിക്കുന്നതെന്ന് പിടി തോമസ് ചൂണ്ടിക്കാട്ടുന്നു. നടിയോടും കുടുംബത്തോടും പിണറായി മാപ്പ് പറയണമെന്നും പിടി തോമസ് ആവശ്യപ്പെടുന്നു. കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിടി തോമസ് ആരോപിക്കുന്നു.

 ഡിവൈഎഫ്‌ഐയെയും കണ്ടില്ല

ഡിവൈഎഫ്‌ഐയെയും കണ്ടില്ല

ഇത്തരത്തിലൊരു സംഭവമുണ്ടായിട്ട് ജനാധിപത്യ മഹിളാ അസോസിയേഷനെ കണ്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐയെയും കണ്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിക്കൊപ്പമാണോ

മുഖ്യമന്ത്രിക്കൊപ്പമാണോ

സ്ത്രീ രക്ഷയുടെ പ്രവാചകനെന്ന് പറയുന്ന വിഎസ് അച്യുതാനന്ദന്‍ സഭ ചേരുന്നതിന് മുമ്പ് നടിയെ വിളിച്ചതില്‍ സന്തോഷമുണ്ടെന്ന് വിഎസ്. വിഎസ് സഭയില്‍ മിണ്ടണമെന്നും പിടി തോമസ് പറയുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കൊപ്പമാണോ വിഎസ് എന്നും അദ്ദേഹം ചേദിക്കുന്നു.

 പ്രക്ഷോഭം ഉയരും

പ്രക്ഷോഭം ഉയരും

സിനിമയിലെ മാഫിയ ബന്ധത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം എന്താണെന്നും പിടി തോമസ് ചോദിക്കുന്നു. അതൊന്നും അന്വേഷിക്കേണ്ടെന്നല്ലേ അങ്ങ് പറയുന്നതെന്നും തോമസ് ചോദിക്കുന്നു. അങ്ങയുടെ ഭരണപാടവത്തെയും ഇരട്ട ചങ്കിനെയും നിഷ്പ്രഭമാക്കുന്ന വിധത്തില്‍ ലങ്കാപുരിയെ ചുട്ടുകത്തിക്കും വിധം കേരളം ആളിക്കത്തുന്ന രീതിയില്‍ പ്രക്ഷോഭമുണ്ടാകും- പിടിതോമസ് മുന്നറിയിപ്പ് നല്‍കുന്നു.

 മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടത്

മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടത്

മൊബൈല്‍ ഫോണ്‍ പോലും കണ്ടെത്തുന്നതിന് മുമ്പാണ് കോസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. അതല്ലെങ്കില്‍ പത്രം കണ്ടാണോ മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു. എല്ലാം നാടകമാണെന്നും അദ്ദേഹം. ഇതെല്ലാം എല്ലാവരും തിരിച്ചറിയുമെന്നും പിടി തോമസ്.

 എന്തിന് അങ്ങനെ പെരുമാറി

എന്തിന് അങ്ങനെ പെരുമാറി

കിളിരൂര്‍, കവിയൂര്‍, വടക്കാഞ്ചേരി എന്നിങ്ങനെ ഏത് കേസെടുത്താലും സിപിഎം പ്രതിസ്ഥാനത്ത് നില്‍ക്കുകയാണെന്ന് അദ്ദേഹം പറയുന്നു. സ്ത്രീ സുരക്ഷ തന്നെയല്ലേ നിങ്ങഴുടെ ലക്ഷ്യമെന്ന് അദ്ദേഹം ചോദിക്കുന്നു. ഇര നീതിക്കു വേണ്ടി പോരാടുമ്പോള്‍, രാജ്യം നീതി തേടുമ്പോള്‍ എന്തിനാണ് മുഖ്യമന്ത്രി കേസന്വേഷണത്തെ സ്വാധീനിക്കും വിധം പെരുമാറിയതെന്നും പിടി തോമസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+