പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണവും 'ആധാറിനു പിന്നിലെ കള്ളക്കളികള്‍' പ്രഭാഷണവും

  • Posted By:
Subscribe to Oneindia Malayalam

വടകര:പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയം ആഭിമുഖ്യത്തില്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണവും പ്രഭാഷണപരിപാടിയും നടന്നു. തൊണ്ടികുളങ്ങര എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം വി കെ ബാലന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും ഗ്രന്ഥാലയം പ്രസിഡണ്ടുമായ സി ബാലന്‍ അധ്യക്ഷത വഹിച്ചു.

vkt

കോണ്‍ഗ്രസ് ജനങ്ങളെ ചൂഷണം ചെയ്തു, ഇനി അത് അനുവദിക്കില്ല, മോദിയുടെ വെളിപ്പെടുത്തൽ
തുടര്‍ന്ന് നടന്ന പരിപാടിയില്‍ ''ആധാറിനു പിന്നിലെ കള്ളക്കളികള്‍'' വിഷയത്തില്‍ ബെഫി മുന്‍ അഖിലേന്ത്യാ പ്രസിഡണ്ട് എ കെ രമേശ് പ്രഭാഷണം നടത്തി. ബാലവേദി ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിന ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം വനിതാവേദി പ്രസിഡണ്ട് എം നാരായണി നിര്‍വഹിച്ചു. പ്രതാപ് വി കെ സ്വാഗതവും കെ പി ഷാജി നന്ദിയും പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
punathil kunjabdhulla commemoration and speech on ' foul plays behind adhar'

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്