സിദ്ദു കോണ്‍ഗ്രസ് വിടാനില്ല; പ്രശ്ന പരിഹാരത്തിന് പുതിയ ഫോര്‍മുല, എല്ലാവരും ഹാപ്പി
ദില്ലി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഇടങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന സംസ്ഥാനമാണ് പഞ്ചാബ്. കര്‍ഷക പ്രക്ഷോഭത്തിന് അടക്കം മികച്ച പിന്തുണ നല്‍കിയ അമരീന്ദര്‍ സിങ്ങ് സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നായിരുന്നു എഐസിസിയുടെ വിലയിരുത്തല്‍.
എന്നാല്‍ ഈ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് പഞ്ചാബ് പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഉടലെടുത്തത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങും നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള പഴയ പ്രശ്നങ്ങള്‍ വീണ്ടും ശക്തമാവുകയായിരുന്നു. ഇതോടെ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ നേരിട്ട് ഇടപെടുകയും ചെയ്തു.

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് അധികാരം ലഭിച്ചപ്പോള്‍ സിദ്ദുവിനെ ഉപമുഖ്യമന്ത്രി ആക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തെ പരിഗണിക്കാന്‍ അമരീന്ദര്‍ തയ്യാറായില്ല. പിന്നീട് പിസിസി അധ്യക്ഷ സ്ഥാനം ഉറപ്പിക്കാനായി സിദ്ദുവിന്‍റെ ശ്രമം. എന്നാല്‍ ഇതിനെയും അമരീന്ദര്‍ അനുകൂലികള്‍ എതിര്‍ത്തു.

ഇതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമാവുകയും സിദ്ദു പാര്‍ട്ടിക്ക് പുറത്തേക്ക് പോവുന്നുമെന്ന സൂചനകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്. അവഗണ സഹിച്ച് ഇനിയും കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു സിദ്ദിവിന്. ഇതോടെ ജനകീയ പിന്തുണയുള്ള സിദ്ദുവിനെ വലവീശി പിടിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും രംഗത്ത് എത്തുകയും ചെയ്തു

എന്നാല്‍ അപ്പോഴും കോണ്‍ഗ്രസില്‍ തന്നെ ഉറച്ച് നില്‍ക്കാനായിരുന്നു സിദ്ദുവിന്‍റെ തീരുമാനം. സിദ്ദുവമുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രശ്നപരിഹാരങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഈ നീക്കം വിജയത്തോട് അടുക്കുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

പഞ്ചാബിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ഈ ആഴ്ചയോടെ തന്നെ പരിഹാരം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സിദ്ദുവിന്‍റെ ന്യായമായ പല ആവശ്യങ്ങളും നേതൃത്വം അംഗീകരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സംസ്ഥാന കോൺഗ്രസിനെ നയിക്കാൻ പുതിയ നേതാവ് എത്തുമെന്നാണ് പഞ്ചാബിന്‍റെ സംഘടനാ ചുമതലയുള്ള ഹരീഷ് റാവത്ത് വ്യക്തമാക്കിയത്.

മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിലെ ഭിന്നത പരിഹരിക്കുന്നതിനായി ഹൈക്കമാൻഡ് രൂപീകരിച്ച മൂന്നംഗ പാനലിലെ അംഗം കൂടിയാണ് ഹരീഷ് റാവത്ത്. ഉപമുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തെങ്കിലും അമരീന്ദറിന് കീഴിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് സിദ്ദു നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒടുവിലാണ് അമരീന്ദര്‍ മുഖ്യമന്ത്രിയായി തുടരുമ്പോള്‍ തന്നെ സിദ്ദുവിന് ഉചിതമായ ഇടം നല്‍കാന്‍ മൂന്നംഗ പാനല്‍ ഹൈക്കമാന്‍ഡിനോട് നിര്‍ദേശിച്ചത്. 'മുഖ്യമന്ത്രി പദവിയിൽ മാറ്റമുണ്ടാകില്ല. ആ നിലയിൽ ഒരു മാറ്റവും ആരും ആവശ്യപ്പെട്ടിട്ടില്ല, എന്നാല്‍ മന്ത്രിസഭയില്‍ ഉള്‍പ്പടെ മാറ്റം ഉണ്ടാകും'-എന്നാണ് ഹരീഷ് രാവത്ത് പറഞ്ഞത്.

നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടിയല്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. അവ എത്രയും പെട്ടെന്ന് പരിഹരിക്കും. പാർട്ടി പല ഘടകങ്ങളും കണക്കിലെടുക്കണം. അര്‍ഹരായ വ്യക്തികള്‍ക്ക് അര്‍ഹമായ പദവികള്‍ തന്നെ ലഭിക്കും. രണ്ടോ മൂന്നോ ദിവസങ്ങളില്‍ തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കും. പുതിയ മാറ്റങ്ങളില്‍ പഞ്ചാബ് കോണ്‍ഗ്രസിലെ എല്ലാവരും സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്
മഴയിലും തളരാത്ത പ്രതിഷേധം: മുന്നില്‍ നിന്ന് നയിച്ച് ശ്രീനിവാസും ഷാഫിയും: ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications