Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്‍വറിന്റെ പാലക്കാട്ടെ പിന്തുണ ചേലക്കരയില്‍ ഇല്ല; രമ്യയുടെ പ്രതികരണം ഇങ്ങനെ

ചേലക്കര: പാലക്കാട് ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പി വി അന്‍വര്‍ പിന്‍വലിച്ചതിന് പിന്നാലെ പ്രതികരണവുമായി ചേലക്കരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ജനാധിപത്യത്തില്‍ മത്സരിക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും അവകാശമുണ്ട് എന്ന് രമ്യ ഹരിദാസ് പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണം എന്ന് പറയാന്‍ താന്‍ ആളല്ല എന്നും രമ്യ കൂട്ടിച്ചേര്‍ത്തു. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചാണ് അന്‍വര്‍ തന്റെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത്.

ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ചാല്‍ താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ നല്‍കുമെന്ന് അന്‍വര്‍ പറഞ്ഞിരുന്നു. എന്നാല്‍ രമ്യ ഹരിദാസിനെ മാറ്റില്ല എന്നാണ് കോണ്‍ഗ്രസ് അന്‍വറിന് മറുപടി നല്‍കിയത്. കോണ്‍ഗ്രസ് നേതാവായിരുന്ന എന്‍ കെ സുധീറിനെയാണ് ചേലക്കരയില്‍ അന്‍വര്‍ മത്സരിപ്പിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാലും ചേലക്കരയില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Chelakkara

കഴിഞ്ഞ ദിവസം രമ്യ ഹരിദാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി അന്‍വര്‍ രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസക്കുറവാണ് രമ്യ ഹരിദാസിന്റെ ഏറ്റവും വലിയ പോരായ്മ എന്നായിരുന്നു അന്‍വര്‍ പറഞ്ഞിരുന്നത്. സംവരണ മണ്ഡലത്തില്‍ ജയിക്കുന്നവര്‍ പിന്നീട് ആ മണ്ഡലത്തെ തിരിഞ്ഞ് നോക്കുന്നില്ല എന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്‍ കെ സുധീറിനേക്കാള്‍ എന്ത് യോഗ്യതയാണ് രമ്യ ഹരിദാസിനുള്ളതെന്നും അന്‍വര്‍ ചോദിച്ചിരുന്നു.

'പത്താം ക്ലാസാണ് രമ്യ ഹരിദാസിന്റെ വിദ്യാഭ്യാസ യോഗ്യത. അങ്ങനെയുള്ള ഒരാളാണോ ഒരു കമ്മ്യൂണിറ്റിയെ മുന്നോട്ട് കൊണ്ട് വരേണ്ടത്. അവര്‍ക്ക് പകരം ബി.ടെക്ക് പൂര്‍ത്തിയാക്കി ഒരുപാട് കൊല്ലത്തെ എക്സപീരിയന്‍സ് ഉള്ള, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച ആളാണ് എന്റെ സ്ഥാനാര്‍ത്ഥി. അതിനാല്‍ കമ്മ്യൂണിറ്റിയെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഡിഎംകെ സ്ഥാനാര്‍ത്ഥിയായ സുധീറിനെയല്ലേ കോണ്‍ഗ്രസ് പിന്തുണയ്ക്കേണ്ടത്,' എന്നായിരുന്നു അന്‍വര്‍ ചോദിച്ചത്.

അധികാരത്തില്‍ എത്താന് വേണ്ടി ഒരു സമുദായത്തിനെ രമ്യ ഹരിദാസ് ഉപയോഗിക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. എന്നാല്‍ അന്‍വറിന് ചേലക്കരയിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നായിരുന്നു രമ്യ ഹരിദാസിന്റെ പ്രതികരണം. ഇന്നലെയാണ് പാലക്കാട് ഡിഎംകെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച മിന്‍ഹാജിനെ പിന്‍വലിക്കുകയാണെന്ന് അന്‍വര്‍ പ്രഖ്യാപിച്ചത്. വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കാന്‍ രാഹുലിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

അന്‍വറിന്റെ പിന്തുണയെ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും ഡിഎംകെ പിന്തുണ കോണ്‍ഗ്രസിനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+