Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാലിനോട് ചിലര്‍ തന്നെ തള്ളിപ്പറയാന്‍ ആവശ്യപ്പെട്ടു, കേരളത്തില്‍ വോട്ടുകച്ചവടമെന്ന് പിവി അന്‍വര്‍

മഞ്ചേരി: പൊതുസമ്മേളനത്തില്‍ ഡിഎംകെയെ വാനോളം പുകഴ്ത്തി പിവി അന്‍വര്‍. ബിജെപിക്കെതിരെ ശക്തമായി പോരാടുന്നത് ഡിഎംകെയും തമിഴ്‌നാടുമാണ്. എംകെ സ്റ്റാലിനെ ചിലര്‍ നേരിട്ട് കണ്ട് തന്നെ തള്ളി പറയാന്‍ ആവശ്യപ്പെട്ടെന്നും പിവി അന്‍വര്‍ ആരോപിച്ചു. തമിഴ്‌നാട്ടില്‍ ഒരു സീറ്റ് പോലും ബിജെപിക്ക് ഡിഎംകെ നല്‍കിയില്ല.

സിപിഎം മത്സരിക്കാനിരുന്ന കോയമ്പത്തൂരില്‍ കടുത്ത മത്സരമാണ് നടന്നത്. അവിടെ അണ്ണാമലൈ മത്സരിച്ചപ്പോള്‍ അമിത് ഷായും നരേന്ദ്ര മോദിയും അടക്കം പ്രചാരണത്തിനെത്തി. എന്നാല്‍ ഡിഎംകെ കോയമ്പത്തൂര്‍ സീറ്റ് ഏറ്റെടുത്ത് പകരം ദിണ്ടിഗല്‍ സീറ്റാണ് സിപിഎമ്മിന് നല്‍കിയത്. ഡിഎംകെയുടെ ഉറച്ച് കോട്ടയാണിത്. അങ്ങനെയാണ് അവര്‍ ബിജെപിയെ തടഞ്ഞതെന്നും അന്‍വര്‍ പറഞ്ഞു.

pv-anvar

കേരളത്തില്‍ പക്ഷേ നേരെ തിരിച്ചാണ് ഉണ്ടായത്. ബിജെപിക്ക് വരാന്‍ പരവതാനി വിരിച്ച് കൊടുക്കുകയാണ് ചെയ്തത്. തൃശൂരില്‍ അക്കൗണ്ട് തുറക്കാന്‍ പൂരം കലക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ സഹായിച്ചെന്നും അന്‍വര്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അന്‍വര്‍ ഉന്നയിച്ചത്. പൂരം കലക്കാന്‍ രണ്ട് ദിവസമാണ് അജിത് കുമാര്‍ തൃശൂരില്‍ ക്യാംപ് ചെയ്തത്.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനല്ല ഞാന്‍ ചെന്നൈയില്‍ പോയത്. സ്റ്റാലിന്റെ ആശീര്‍വാദം വാങ്ങാനാണ്. ഇതൊരു സാമൂഹിക മുന്നേറ്റമാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുമായി കച്ചവടം ഉറപ്പിച്ച് കഴിഞ്ഞുവെന്ന് പിവി അന്‍വര്‍. ചേലക്കര ബിജെപി സിപിഎമ്മിന് വോട്ട് ചെയ്യുമെന്നാണ് ധാരണ. കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലും നിയമസഭയിലും സീറ്റ് ഉറപ്പിക്കുകയാണ് ലക്ഷ്യമെന്നും പിവി അന്‍വര്‍ പറഞ്ഞു.

എഡിജിപി അജിത്കുമാറിനെതിരെ നടപടിക്ക് 30 ദിവസം കാത്തിരിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ വീഴ്ച്ചയുണ്ടെന്ന് റിപ്പോര്‍ട്ട് വന്നുകഴിഞ്ഞു. 32 ദിവസം പിന്നിട്ടിട്ടും അദ്ദേഹത്തിനെതിരെ നടപടിയുണ്ടായില്ല. ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് മുപ്പതാം ദിവസം തന്നെ നല്‍കിയിട്ടുണ്ട്. എഡിജിപിക്ക് പൂരം കലക്കലില്‍ വീഴ്ച്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ആ നിമിഷം തന്നെ സര്‍ക്കാര്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണമായിരുന്നു.

35 ലക്ഷം രൂപയ്ക്ക് ഫ്‌ളാറ്റ് വാങ്ങിയ എഡിജിപി വൈറ്റായിട്ട് ഒരു രൂപ പോലും നല്‍കിയിട്ടില്ല. ഈ ഫ്‌ളാറ്റ് പിന്നീട് 65 ലക്ഷം രൂപയ്ക്ക് വിറ്റു. വാങ്ങിയതും വിറ്റതും കള്ളപണത്തിനാണെന്നും അന്‍വര്‍ ആരോപിച്ചു.

അജിത് കുമാറിനെയും പി ശശിയെയും തൊട്ടാല്‍ എന്താണ് സംഭവിക്കുകയെന്ന് മുഖ്യമന്ത്രിക്ക് കൃത്യമായി അറിയാം. ശശിക്ക് ക്ലീന്‍ ചിറ്റ് മുഖ്യമന്ത്രി കൊടുത്തത് എഡിജിപിക്ക് എതിരായി അന്വേഷണം നടത്തിയവര്‍ക്കുള്ള സന്ദേശമായിരുന്നു. പോലീസ് ആസ്ഥാനത്ത് അജിത് കുമാറിന്റെ സംഹാര താണ്ഡവമാണ് നടക്കുന്നത്. എഡിജിപിക്കെതിരെ തെളിവ് കൊടുത്തിട്ടും നടപടിയില്ല. നടപടികള്‍ വൈകിക്കാനാണ് വിജിലന്‍സ് അന്വേഷണം. സിപിഎം പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് പോരാട്ടത്തിന് ഇറങ്ങിയത്. പാര്‍ട്ടിക്ക് വേണ്ടി പതിനായിരക്കണക്കിന് ആളുകളെ ശത്രുക്കളായി. തന്നെ കള്ളക്കടത്തുകാരന്‍ ആക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പിവി അന്‍വര്‍ ആരോപിച്ചു.

എല്ലാ ജില്ലകളിലും നിയോജക മണ്ഡലങ്ങളിലും ഡിഎംകെ കമ്മിറ്റി രൂപീകരിക്കും. നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. രണ്ട് മാസത്തിനകം കമ്മിറ്റികള്‍ നിലവില്‍ വരുമെന്നും പിവി അന്‍വര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+