Get Updates
Get notified of breaking news, exclusive insights, and must-see stories!

പദവിയുടെ മഹത്വത്തിനു നിരക്കാത്ത രീതിയിൽ പെരുമാറ്റം,പിവി അൻവർ എംഎൽഎ സ്വയം ചെറുതാകുന്നു;കെയുഡബ്ല്യുജെ

തിരുവനന്തപുരം; നിലമ്പൂർ എം എൽ എ പി വി അൻവറിനെതിരെ വിമർശനവുമായി കെ യു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജി.വസ്തുതാപരമായി വാർത്ത നിഷേധിക്കുന്നതിനു പകരം ചാനൽ റി​പ്പോർട്ടർക്കെതിരെ അധിക്ഷേപത്തിനും ആക്ഷേപത്തിനുമുള്ള എം.എൽ.എയുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പി വി അന്‍വര്‍ എം എല്‍ എയ്ക്ക് ജപ്തി നോട്ടീസ് ലഭിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ക്കെതിരെ എം എല്‍ എയുടെ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെയാണ് സംഘടന രംഗത്തെത്തിയത്.

pvanvar-1560759530-1607254499-160

പദവിയുടെ മഹത്വത്തിനു നിരക്കാത്ത രീതിയിൽ പെരുമാറുകയും പ്രതികരിക്കുകയും ​ചെയ്യുന്നതിലൂടെ സ്വയം ചെറുതാവുകയാണ്​ അദ്ദേഹം ചെയ്യുന്നത്​. സ്വയം വിവേകം​ തോന്നുന്നില്ലെങ്കിൽ അദ്ദേഹത്തിന്‍റെ പാർട്ടിയും ഭരണനേതൃത്വവുമെങ്കിലും അതിനു ശ്രമം നടത്തണം. എം.എൽ.എ ആയാലും അധിക്ഷേപ പരാമർശങ്ങൾക്കെതിരെ നിയമപരമായ നടപടികൾക്കു സർക്കാർ മടിച്ചുനിൽക്കാൻ പാടില്ല. നില വിട്ടു പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന നേതാവിനെ നിലയ്ക്കു നിർത്താനും കർക്കശ താക്കീത്​ നൽകാനും നേതൃത്വം ഇനിയും മടിച്ചുനിൽക്കുന്നത്​ പരിഷ്കൃതമായ ജനാധിപത്യ സമൂഹത്തിനു തെല്ലും ഭൂഷണമല്ലെന്നും കെപി റെജി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം വായിക്കാം.

എതിരു പറയുന്ന​ ആരെയും പുലഭ്യം പറഞ്ഞു കൊല വിളിക്കുക എന്നതാണു ഇപ്പോൾ നടപ്പുശീലം. ഇടതു പുരോഗന പ്രസ്ഥാനത്തിന്‍റെ പ്രതിനിധിയാലും നിയമനിർമാണ സഭാംഗമായാലും അതിൽ വലിയ
വ്യത്യാസമൊന്നും കാണുക പ്രയാസം. തനിക്ക്​​ ഹിതകരമല്ലെങ്കിൽ എന്തും ചെയ്തു കളയാമെന്ന മട്ടിലാണു കാര്യങ്ങളുടെ പോക്ക്​.
ജപ്തി വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ച നിലമ്പൂർ എംഎൽഎ പി.വി അൻവർ ആണു പുതിയ ഹീറോ. ഏഷ്യാനെറ്റ്​ ലേഖകൻ ഷാജഹാൻ കാളിയത്തിനെതിരെയാണ് അധിക്ഷേപം. "ജപ്തി ചെയ്യുന്നെങ്കിൽ ഞാൻ അതങ്ങ്‌ സഹിച്ചോളാം. എന്‍റെ ഭൂമിയല്ലേ ഷാജഹാനേ ജപ്തി ചെയ്യുന്നത്‌. പൊതുജനങ്ങൾക്കോ സർക്കാറിനോ അതുകൊണ്ട്‌ ഒന്നും സംഭവിക്കാനില്ല. അതിന് നീ രാവിലെ ഇങ്ങനെ കിടന്ന് കുരയ്ക്കാതെ. നിന്‍റെ സൂക്കേട്‌, നീ തന്നെ എല്ലാവർക്കും മനസ്സിലാക്കി കൊടുക്കുന്നുണ്ട്‌. പോമറേനിയൻ നായകളെ കണ്ടിട്ടില്ലേ? വെറുതെ കിടന്ന് കുരയ്ക്കും.അതിനപ്പുറം ഒരു ചുക്കും അവയ്ക്ക്‌ ചെയ്യാൻ പറ്റില്ല. ആ വിലയേ നിനക്ക്‌ ഞാൻ ഇട്ടിട്ടുള്ളൂ. പി.വി.അൻവറിന് മലബന്ധത്തിന്‍റെ പ്രശ്​നമുണ്ട്‌. മൂലക്കുരു ആണോന്ന് സംശയം".! നീ നാളെ രാവിലെ ഇത്‌ വാർത്തയായി കൊടുത്തോ.ഒന്ന് പോയിനെടാ," എന്നാണ് ഫേസ്​ബുക്ക്​ പോസ്റ്റിലൂടെ ബഹുമാന്യ എം.എൽ.എയുടെ പ്രതികരണം.

1.18 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിന്​ എം.എൽ.എക്ക്​ ജപ്തി നോട്ടീസ് വന്നതായ വാർത്തയാണ്​ എം.എൽ.എയുടെ പ്രകോപന കാരണം. സര്‍ഫാസി നിയമപ്രകാരം ജപ്തി നടപടിക്ക്​ ആക്‌സിസ് ബാങ്ക്​ നൽകിയ പരസ്യത്തിന്‍റെ അടിസ്ഥാനത്തിലാണു വാർത്ത പുറത്തുവന്നത്​.

Recommended Video

cmsvideo
    The top sporting events for the year 2021 | Oneindia Malayalam

    വസ്തുതാപരമായി വാർത്ത നിഷേധിക്കുന്നതിനു പകരം ചാനൽ റി​പ്പോർട്ടർക്കെതിരെ അധിക്ഷേപത്തിനും ആക്ഷേപത്തിനുമുള്ള എം.എൽ.എയുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണ്​. പദവിയുടെ മഹത്വത്തിനു നിരക്കാത്ത രീതിയിൽ പെരുമാറുകയും പ്രതികരിക്കുകയും ​ചെയ്യുന്നതിലൂടെ സ്വയം ചെറുതാവുകയാണ്​ അദ്ദേഹം ചെയ്യുന്നത്​. സ്വയം വിവേകം​ തോന്നുന്നില്ലെങ്കിൽ അദ്ദേഹത്തിന്‍റെ പാർട്ടിയും ഭരണനേതൃത്വവുമെങ്കിലും അതിനു ശ്രമം നടത്തണം. എം.എൽ.എ ആയാലും അധിക്ഷേപ പരാമർശങ്ങൾക്കെതിരെ നിയമപരമായ നടപടികൾക്കു സർക്കാർ മടിച്ചുനിൽക്കാൻ പാടില്ല. നില വിട്ടു പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന നേതാവിനെ നിലയ്ക്കു നിർത്താനും കർക്കശ താക്കീത്​ നൽകാനും നേതൃത്വം ഇനിയും മടിച്ചുനിൽക്കുന്നത്​ പരിഷ്കൃതമായ ജനാധിപത്യ സമൂഹത്തിനു തെല്ലും ഭൂഷണമല്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+