Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്ലാ സ്ഥലത്തും മന്ത്രിമാര്‍ എത്തിക്കൊള്ളണമെന്നില്ലല്ലോ'; മന്ത്രിമാരുടെ അസാന്നിദ്ധ്യത്തില്‍ ആര്‍ ബിന്ദു

തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്‌കാര ചടങ്ങുകളില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കാതിരുന്നതില്‍ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. എല്ലാ സ്ഥലത്തും മന്ത്രിമാര്‍ എത്തിക്കൊള്ളണമെന്നില്ലല്ലോ എന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ മന്ത്രി എത്തിയെന്നാണ് കരുതുന്നത്. സ്ത്രീ സുരക്ഷയെ കുറിച്ച് കൂടുതല്‍ പ്രചാരണം നടത്തേണ്ട സമയമാണിത്. പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

നേരത്തെ മന്ത്രി പി എ മുഹമ്മദ് റിയാസും മന്ത്രിമാരുടെ അസാന്നിദ്ധ്യത്തെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ അന്വേഷിച്ചിട്ട് പറയാമെന്നായിരുന്നു മന്ത്രി പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ശരിയായ നിലപാട് എടുത്താണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

r bindu

'ആലുവ സംഭവം വളരെ ദുഖകരമാണ്. നമുക്കൊക്കെ പ്രയാസം നല്‍കുന്ന സംഭവമാണ്. മന്ത്രി രാജീവും വീണ ജോര്‍ജും കാര്യള്‍ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. നിയമവ്യവസ്ഥകള്‍ പാലിച്ച് ശക്തമായി മുന്നോട്ടുപോകും'- മന്ത്രി റിയാസ് പറഞ്ഞു. അതേസമയം, വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മന്ത്രി വീണ ജോര്‍ജ് രാത്രിയോടെ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ എത്തി.

ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ താമസ സ്ഥലത്ത് ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് മന്ത്രി എത്തിയത്. തായിക്കാട്ടുകര ഗാരിജിനു സമീപത്തെ കുട്ടിയുടെ താമസ സ്ഥലത്തെത്തിയ മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

അതേസമയം, ആലുവ സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതിനെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ആലുവയിലെ 5 വയസ്സുക്കാരിയുടെ നിഷ്ഠുരമായ കൊലപാതകത്തില്‍ മുഖ്യമന്ത്രി പ്രതിക്കരിക്കാത്തത് ആശ്ചര്യജനകമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി നിര്‍വ്വഹിക്കുന്ന മുഖ്യമന്ത്രി ഒരു പിഞ്ചുബാലികക്ക് നേരെയുണ്ടായ ക്രൂരമായ ചെയ്തിക്കെതിരെ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു.

'ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും നല്‍കി സംഭവത്തെ അപലപിക്കാന്‍ തയ്യാറാകത്തത് മുഖ്യമന്ത്രിക്ക് ചേര്‍ന്ന രീതിയല്ല 5 മാസമായി സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രി എന്ത് മന:സാക്ഷിയാണുള്ളത്. മുഖ്യമന്ത്രി മനസുവച്ചാല്‍ സാമൂഹിക വിരുദ്ധരെയും , ലഹരിമാഫിയാ സംഘങ്ങളെയും 24 മണിക്കൂറിനുള്ളില്‍ അമര്‍ച്ച ചെയ്യാം , മുഖ്യമന്ത്രി ഏതോ ബാഹ്യ ശക്തികളുടെ പിടിയിലാണ് എന്ന് ജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ'- ചെന്നിത്തല ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+