കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേഡിയോ ജോക്കി കൊലപാതകം; അഞ്ച് ക്വട്ടേഷന്‍ സംഘങ്ങള്‍!! ഗ്രാമങ്ങള്‍ ഇളക്കിമറിച്ച് പോലീസ്

വിദേശത്ത് നിന്ന് കൊലപാതകം ലക്ഷ്യമിട്ടെത്തിയ പ്രതികള്‍ തങ്ങള്‍ വിദേശത്താണെന്ന രേഖകള്‍ തരപ്പെടുത്തിയെന്നാണ് വിവരം.

Google Oneindia Malayalam News

ആലപ്പുഴ: മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന കേസില്‍ പോലീസ് പരിശോധന ശക്തമാക്കി. കൊലപാതകത്തില്‍ പങ്കെടുത്തുവെന്ന് സംശയിക്കുന്ന ഓച്ചിറ സ്വദേശി അലിഭായിയും കായംകുളം സ്വദേശി അപ്പുണ്ണിയും രാജ്യം വിട്ടെന്നാണ് പോലീസ് പറയുന്നതെങ്കിലും ഇവരെ പറ്റിയുള്ള കൂടതല്‍ വിവരങ്ങള്‍ തേടുകയാണ്. ഇതിന്റെ ഭാഗമായി രണ്ടുജില്ലകളില്‍ പോലീസ് അരിച്ചുപെറുക്കുകയാണിപ്പോള്‍.
അപ്പുണ്ണിയും അലിഭായിയും ആക്രമണം നടത്തിയ ശേഷം വ്യത്യസ്ത വഴിയില്‍ രാജ്യം വിട്ടുവെന്നാണ് കരുതുന്നത്. ഇവര്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികള്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നേപ്പാള്‍ വഴി വിദേശത്തേക്ക് കടന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. എങ്കിലും ഇവരുടെ സംഘാംഗങ്ങളെ പിടിക്കാനായാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന് കരുതുന്നു. മാത്രമല്ല, പ്രതികള്‍ ഉള്‍പ്പെട്ട പഴയ കേസുകളും കുത്തിപ്പൊക്കാനാണ് പോലീസ് ശ്രമം...

വീട്ടുകാരും അറിഞ്ഞില്ല

വീട്ടുകാരും അറിഞ്ഞില്ല

കായംകുളത്തെ അപ്പുണ്ണിയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. അപ്പുണ്ണി ഇവിടെ വന്നിട്ടില്ലെന്നാണ് വീട്ടുകാര്‍ നല്‍കിയ മൊഴി. അപ്പുണ്ണിക്കെതിരെ വേറെയും കേസുകള്‍ നിലവിലുണ്ട്. ചില കേസുകള്‍ വിചാരണ കഴിയുകയും മറ്റൊരു കേസില്‍ വിചാരണ നടക്കുകയുമാണ്. വീട്ടുകാരുടെ മൊഴി കണക്കിലെടുത്താല്‍, അപ്പുണ്ണിയും അലിഭായിയും ആരെയും അറിയിക്കാതെ നാട്ടിലെത്തി കൊലപാതകം നടത്തി മടങ്ങിയെന്ന പോലീസ് നിഗമനം ബലപ്പെടും. അപ്പുണ്ണിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിലും പോലീസ് റെയ്ഡ് നടത്തുകയാണ്. വിദേശത്ത് നിന്ന് കൊലപാതകം ലക്ഷ്യമിട്ടെത്തിയ പ്രതികള്‍ തങ്ങള്‍ വിദേശത്താണെന്ന രേഖകള്‍ തരപ്പെടുത്തിയെന്നാണ് വിവരം.

അഞ്ച് ഗുണ്ടാ സംഘങ്ങള്‍

അഞ്ച് ഗുണ്ടാ സംഘങ്ങള്‍

അപ്പുണ്ണിക്ക് അഞ്ച് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ പ്രതിയെ സഹായിച്ചോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. നേരത്തെ അപ്പുണ്ണിക്കെതിരായ കൊലപാതക കേസില്‍ വിധി വന്നിരുന്നു. അപ്പുണ്ണിയെ വെറുതെവിട്ടായിരുന്നു വിധി. പക്ഷേ ഒരു വധശ്രമ കേസില്‍ വിചാരണ നടക്കുകയാണ്. അപ്പുണ്ണി ഹാജരാകാത്തതിനാല്‍ വിചാരണ മുന്നോട്ട് നീങ്ങിയിട്ടില്ല. കായംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയുമായി അപ്പുണ്ണിക്ക് ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. എങ്കിലും അന്വേഷണം പാതിവഴിയില്‍ നിന്നു. വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതാണ് അന്വേഷണം നിലയ്ക്കാന്‍ കാരണം.

രാജേഷിന്റെ സ്റ്റുഡിയോയിലെത്തി

രാജേഷിന്റെ സ്റ്റുഡിയോയിലെത്തി

കൊലപാതകത്തിന് ശേഷം പ്രതികള്‍ നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ച് പോലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൃത്യമായ ആസൂത്രണം പ്രതികള്‍ നടത്തിയിരുന്നു. അലിഭായി ഗള്‍ഫില്‍ നിന്നെത്തിയ ഉടനെ രാജേഷിന്റെ സ്റ്റുഡിയോയില്‍ എത്തിയിരുന്നു. രാജേഷിനെ കൃത്യമായി മനസിലാക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിന് ലഭിച്ചു. എന്നാല്‍ അലിഭായിയുടെയും അപ്പുണ്ണിയുടെയും വീട്ടുകാര്‍ പറയുന്നത് ഇരുവരെയും കണ്ടിട്ടില്ല എന്നാണ്. പക്ഷേ, കൊലപാതകം നടന്ന ദിവസങ്ങളില്‍ പ്രതികളുടെ സാന്നധ്യം പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.

രാജേഷിനെ രക്ഷപ്പെടുത്താന്‍ ശ്രമം

രാജേഷിനെ രക്ഷപ്പെടുത്താന്‍ ശ്രമം

രാജേഷുമായി അടുപ്പം നിലനിര്‍ത്തിയിരുന്ന ഖത്തറിലെ മലയാളി യുവതിയുടെ ഭര്‍ത്താവ് നല്‍കിയ ക്വട്ടേഷനാണിതെന്നാണ് ഇതുവരെയുള്ള വിവരം. യുവതിയുടെ മൊഴി പോലീസ് ഫോണില്‍ എടുത്തിട്ടുണ്ട്. രാജേഷിന്റെ ജീവന്‍ അപകടത്തിലാണെന്ന കാര്യം യുവതിക്ക് അറിയാമായിരുന്നുവത്രെ. കേരളത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റി രാജേഷിനെ രക്ഷപ്പെടുത്താന്‍ യുവതി ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ചെന്നൈയില്‍ യുവതി ഇടപെട്ട് ജോലി തരപ്പെടുത്താന്‍ നീക്കം നടത്തിയത്. അതിനിടെയാണ് കൊലപാതകം നടന്നത്.

മുഖ്യ സൂത്രധാരന്‍

മുഖ്യ സൂത്രധാരന്‍

കൊല്ലം ഓച്ചിറയിലുള്ള അലിഭായി എന്ന് വിളിക്കുന്നയാളാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍. ഇയാള്‍ രാജേഷ് കൊല്ലപ്പെടുന്ന തൊട്ടുമുമ്പുള്ള ദിവസമാണ് നാട്ടില്‍ വന്നത്. വീഡിയോ ഷൂട്ട് ചെയ്യാനെന്ന വ്യാജേന ഇയാള്‍ രാജേഷിന്റെ സ്റ്റുഡിയോയില്‍ വന്നിരുന്നു. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ രാജ്യം വിടുകയും ചെയ്തു. ഖത്തറിലേക്കാണ് ഇയാള്‍ പോയതെന്ന് സംശയിക്കുന്നു. ക്വട്ടേഷന്‍ നല്‍കിയ വ്യവസായിയും ഖത്തറിലാണ്. ഇരുവരെയും നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടങ്ങി. യുവതിയുമായി രാജേഷിനുള്ള ബന്ധം ഭര്‍ത്താവിന് അറിയാമായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്.

എല്ലാം വ്യാജ രേഖകള്‍

എല്ലാം വ്യാജ രേഖകള്‍

അലിഭായി വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഖത്തറിലേക്ക് പോയതെന്ന് സംശയിക്കുന്നു. നാട്ടിലേക്ക് വന്നതും അങ്ങനെ തന്നെ. ഖത്തറില്‍ നിന്നെത്തിയ അപ്പുണ്ണി ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്നാണ് ആസൂത്രണം നടത്തിയതും കൊലപാതകം നടപ്പാക്കിയതും. കൊല നടത്താന്‍ വേണ്ടി മാത്രം ഖത്തറില്‍ നിന്ന് വരികയും കൃത്യം നിര്‍വഹിച്ച ശേഷം രക്ഷപ്പെടുകയുമായിരുന്നു പ്രതികള്‍. ഹരിപ്പാട്, കായംകുളം ഭാഗത്ത് കൊലപാതകം നടത്തിയ ശേഷം ഗള്‍ഫിലേക്ക് രക്ഷപ്പെടുന്ന സംഭവം മുമ്പുമുണ്ടായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. രാജേഷിന്റെ സ്റ്റുഡിയോയില്‍ വച്ചാണ് കൊല നടത്തിയത്. ഈ സ്ഥലം സംഘം നേരത്തെ നിരീക്ഷിച്ചിരുന്നു. രാജേഷ് രാത്രി ഇവിടെയുണ്ടാകുമെന്നും അക്രമികള്‍ക്ക് അറിയാമായിരുന്നു.

രക്ഷപ്പെട്ടത് ഇങ്ങനെ

രക്ഷപ്പെട്ടത് ഇങ്ങനെ

ഉല്‍സവത്തിലെ ഗാനമേള കഴിഞ്ഞെത്തിയ രാജേഷും സുഹൃത്ത് കുട്ടനും സ്റ്റുഡിയോയില്‍ ഇരിക്കുമ്പോഴാണ് അക്രമികളെത്തിയതും കൊലപാതകം നടത്തിയതും. കുട്ടനെ അക്രമികള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഓടിക്കുകയായിരുന്നു. പിന്നീട് കുട്ടനെ തേടി അക്രമികള്‍ വന്നതുമില്ല. ഇതാണ് രാജേഷ് മാത്രമാണ് അക്രമികളുടെ ലക്ഷ്യമെന്ന് പോലീസിന് ബോധ്യമായത്. കൊല നടത്തുക എന്നത് പ്രതകളുടെ ലക്ഷ്യമായിരുന്നില്ലെന്നാണ് പോലീസ് സംശയിക്കുന്നത്. കാലിനാണ് കൂടുതല്‍ വെട്ടേറ്റിട്ടുള്ളത്. സംഭവ ശേഷം മൂന്ന് പേരും കായംകുളത്തെത്തി ആയുധം കളഞ്ഞു. പിന്നീട് തൃശൂരിലേക്കും അവിടെ നിന്ന് ബെംഗളൂരുവിലേക്കും നേപ്പാളിലേക്കും പോയി. ശേഷം ഖത്തറിലേക്ക് കടന്നുവെന്നാണ് മനസിലാക്കുന്നത്.

ആ ദിവസം പ്രതികള്‍ വിദേശത്ത്!!

ആ ദിവസം പ്രതികള്‍ വിദേശത്ത്!!

പ്രതികളെ കുറിച്ച് സൂചന ലഭിച്ച പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളുടെ വിവരങ്ങള്‍ എല്ലാ വിമാനത്താവളത്തിനും കൈമാറിയിരുന്നു. പക്ഷേ പ്രതികള്‍ രക്ഷപ്പെട്ടത് വ്യാജ പാസ്‌പോര്‍ട്ടിലാണെന്നാണ് നിഗമനം. മാത്രമല്ല, കേരളത്തില്‍ നിന്ന് ഇവര്‍ വിമാനം കയറിയതുമില്ല. ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതികളെ നാട്ടിലെത്തിക്കാനാണ് പോലീസ് ശ്രമം. നാട്ടില്‍ കൊലപാതകം നടന്നുവെന്ന് പറയുന്ന വേളയില്‍ തന്നെ പ്രതികള്‍ വിദേശത്തുള്ള രേഖകളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കൊലപാതകം നടത്തിയത് തിരിച്ചറിഞ്ഞാല്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണിത് ചെയ്തത്.

English summary
Former Radio Jockey Rajesh Murder case;Police raid at Alappuzha, Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X